HOME
DETAILS

കൊച്ചിയിൽ ബാറിൽ വെടിവെപ്പ്; രണ്ട് ജീവനക്കാർക്ക് പരിക്ക്, പ്രതികൾക്കായി തിരച്ചിൽ

  
backup
February 12 2024 | 03:02 AM

two-injured-on-gun-shoot-kochi-edassery-bar

കൊച്ചിയിൽ ബാറിൽ വെടിവെപ്പ്; രണ്ട് ജീവനക്കാർക്ക് പരിക്ക്, പ്രതികൾക്കായി തിരച്ചിൽ

കൊച്ചി: കൊച്ചി കതൃക്കടവ് ഇടശ്ശേരി ബാറിന് മുന്നിൽ വെടിവെപ്പ്. രണ്ടു ബാർ ജീവനക്കാർക്ക് പരിക്കേറ്റു. ബാർ ജീവനക്കാരായ സിജിൻ, അഖിൽ എന്നിവർക്കാണ് പരുക്കേറ്റത്. സിജിന്റെ വയറിലും അഖിലിന്റെ കാലിലുമാണ് പരുക്കുള്ളത്. രണ്ടുപേരെയും ആശുപത്രിയിലേക്ക് മാറ്റി.

ഞായറാഴ്ച രാത്രി 11.30ഓടെ ബാർ ജീവനക്കാരും പുറത്തുനിന്ന് എത്തിയവരും തമ്മിലുണ്ടായ സംഘർഷത്തിന് പിന്നാലെയാണ് വെടിവെപ്പുണ്ടായത്. മദ്യം നൽകുന്നതുമായി ബന്ധപ്പെ‌ട്ട് ഉയർന്ന തർക്കമാണ് സംഘർഷത്തിൽ കലാശിച്ചതെന്നാണ് വിവരം. ബാറിലേക്ക് കയറുന്ന ഗേറ്റിന് മുന്നിൽവെച്ച് നാലു യുവാക്കൾ തർക്കമുണ്ടാക്കുകയായിരുന്നു. ബാങ്ക് മാനേജർക്ക് യുവാക്കളിൽനിന്ന് മർദനമേറ്റു. ഇതുകണ്ട് രണ്ടു ബാർ ജീവനക്കാരെത്തി സംഘർഷത്തിൽ ഇടപെട്ടു. ഈ സമയത്താണ് അക്രമി സംഘത്തിലെ യുവാക്കളിൽ ഒരാൾ എയർ പിസ്റ്റൾ ഉപയോഗിച്ച് വെടിയുതിർത്തത്. തുടർന്ന് യുവാക്കൾ കാറിൽ ഇവിടുന്ന് പോകുകയും ചെയ്തു.

സംഭവത്തിൽ എറണാകുളം നോർത്ത് പൊലിസ് അന്വേഷണമാരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച പൊലിസ് അന്വേഷണം തുടരുകയാണ്. യുവാക്കൾ സഞ്ചരിച്ച കാർ തൊടുപുഴ സ്വദേശിയുടെ പേരിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബംഗളുരുവില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ ഷോറൂമിന് തീപിടിച്ചു; ജീവനക്കാരി വെന്തുമരിച്ചു

National
  •  21 days ago
No Image

മലിനീകരണ തോത് ഉയരുന്നു; ഡല്‍ഹി സര്‍ക്കാര്‍ ഓഫിസുകളില്‍ 50 ശതമാനം ജീവനക്കാര്‍ക്ക് 'വര്‍ക്ക് ഫ്രം ഹോം' 

National
  •  21 days ago
No Image

തൊണ്ടിമുതല്‍ കേസില്‍ ആന്റണി രാജുവിന് തിരിച്ചടി; വിചാരണ നേരിടണമെന്ന് സുപ്രിംകോടതി

Kerala
  •  21 days ago
No Image

അര്‍ജന്റീനാ ടീമും മെസ്സിയും കേരളത്തിലെത്തും; സ്ഥിരീകരിച്ച് മന്ത്രി വി അബ്ദുറഹ്‌മാന്‍

Kerala
  •  21 days ago
No Image

വെടിനിര്‍ത്തല്‍ ശ്രമങ്ങളെ വീണ്ടും നിരാകരിച്ച് നെതന്യാഹു; ഗസ്സ സന്ദര്‍ശിച്ചു, ഹമാസിനെ ഭരണത്തിലേറാന്‍ അനുവദിക്കില്ലെന്നും പ്രതികരണം 

International
  •  21 days ago
No Image

മുണ്ടേല മോഹനന്‍ റിസോര്‍ട്ടില്‍ മരിച്ച നിലയില്‍

Kerala
  •  21 days ago
No Image

'സമാധാനത്തിന്റെ കൊലയാളി, സീരിയല്‍ കില്ലര്‍, ഗസ്സയിലെ പിഞ്ചുമക്കളുടെ രക്തം ജീവിത കാലം മുഴുവന്‍ നിങ്ങളെ വേട്ടയാടും' നെതന്യാഹുവിന്റെ മുഖത്തു നോക്കി വിമര്‍ശിച്ച് ഇസ്‌റാഈല്‍ പാര്‍ലമെന്റംഗം

International
  •  21 days ago
No Image

മഹാരാഷ്ട്രയും ജാര്‍ഖണ്ഡും ഇന്ന് പോളിങ് ബൂത്തില്‍

National
  •  21 days ago
No Image

പാലക്കാട് ഇന്ന് വിധിയെഴുത്ത്, ബൂത്തുകളില്‍ നീണ്ട നിര; പ്രതീക്ഷയോടെ മുന്നണികള്‍ 

Kerala
  •  21 days ago
No Image

ഹമാസ് നേതാക്കള്‍ ഖത്തര്‍ വിട്ടു; ദോഹയിലെ ഓഫിസ് അടച്ചുപൂട്ടില്ല

qatar
  •  21 days ago