HOME
DETAILS

തൃപ്പൂണിത്തുറയിൽ പടക്കപ്പുരയിൽ വൻ സ്ഫോടനം; ഏഴ് പേർക്ക് പരിക്ക്, 25 വീടുകൾക്ക് നാശനഷ്ടം, വാഹനങ്ങൾ തകർന്നു

  
Web Desk
February 12 2024 | 06:02 AM

big-blast-at-firecracker-unit-in-thrippunithura

തൃപ്പൂണിത്തുറയിൽ പടക്കപ്പുരയിൽ വൻ സ്ഫോടനം; ഏഴ് പേർക്ക് പരിക്ക്, 25 വീടുകൾക്ക് നാശനഷ്ടം, വാഹനങ്ങൾ തകർന്നു

കൊച്ചി: തൃപ്പൂണിത്തുറയില്‍ സൂക്ഷിച്ചിരുന്ന പടക്കം പൊട്ടിത്തെറിച്ച് വൻ സ്ഫോടനം. അപകടത്തിൽ ഏഴ് പേർക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. രണ്ടു പേര്‍ക്കു ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പുതിയകാവ് ചൂരക്കാട് ഭാഗത്ത് സ്‌ഫോടകവസ്തുക്കള്‍ ശേഖരിച്ച് വച്ചിരുന്ന സ്ഥലത്താണ് സ്‌ഫോടനം ഉണ്ടായത്. സമീപത്തെ വീടുകള്‍ക്കും കേടുപാടുണ്ടായി. സ്ഫോടനാവശിഷ്ടങ്ങൾ 400 മീറ്റർ ദൂരെ വരെയുള്ള സ്ഥലത്തേക്ക് തെറിച്ച് വീണു. കിലോമീറ്റർ ദൂരേക്ക് വരെ സ്ഫോടന ശബ്ദം കേട്ടതായാണ് വിവരം.

രാവിലെ 10.30 ഓടെയാണ് പടക്കശാലയിൽ സ്ഫോടനം ഉണ്ടായത്. തൊട്ടടുത്തുള്ള പുതിയകാവ് അമ്പലത്തിൽ ഉത്സവത്തിന് പൊട്ടിക്കാനായി സൂക്ഷിച്ചിരുന്ന പടക്കമാണ് പൊട്ടിത്തെറിച്ചത്. വൻശബ്ദത്തോടെയാണ് സ്‌ഫോടനമുണ്ടായത്. സമീപത്തുള്ള നിരവധി വീടുകൾക്ക് കേടുപാടുകൾ പറ്റിയിട്ടുണ്ട്. സമീപത്ത് നിർത്തിയിട്ടിരുന്ന വാഹനം പൂർണമായും നശിച്ചു.

പൊലിസും ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്. നാട്ടുകാരുമായി ചേർന്ന് രക്ഷാപ്രവർത്തനം തുടരുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'അമേരിക്ക പാര്‍ട്ടി': പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച് ഇലോണ്‍ മസ്‌ക്; യുഎസ് ജനതയ്ക്ക് സ്വതാന്ത്ര്യം തിരികെ നല്‍കുമെന്നും പ്രഖ്യാപനം

International
  •  10 days ago
No Image

വയനാട് സി.പി.എമ്മിലെ പ്രശ്നം തെരുവിലേക്ക്; ലോക്കൽ കമ്മിറ്റി ഓഫിസിന് ഏരിയാ കമ്മിറ്റി പൂട്ടിട്ടു 

Kerala
  •  10 days ago
No Image

ക്യാപ്റ്റനും മേജറുമല്ല, കർമഭടൻമാരാണ് കോൺഗ്രസിന് വേണ്ടത്: മുല്ലപ്പള്ളി

Kerala
  •  10 days ago
No Image

സി.പി.ഐ കണ്ണൂർ ജില്ലാ സമ്മേളന റിപ്പോർട്ടിൽ സർക്കാരിനും മന്ത്രിമാർക്കും നിശിതവിമർശനം

Kerala
  •  10 days ago
No Image

ടോള്‍ ചട്ടത്തില്‍ ഭേദഗതി വരുത്തി കേന്ദ്രം; ഉയർന്ന പാതകളിലെ ടോള്‍ പകുതിയാകും

National
  •  10 days ago
No Image

ടേക്ക്-ഓഫിന് തയ്യാറെടുക്കുന്നതിനിടെ ‘വിമാനത്തിൽ പാമ്പ്’; വട്ടം ചുറ്റി യാത്രികർ; വിമാനം രണ്ട് മണിക്കൂർ വൈകി

International
  •  10 days ago
No Image

ഇംഗ്ലീഷ് ക്യാപ്റ്റനെ വീഴ്ത്തി ഇംഗ്ലണ്ട് കീഴടക്കി; ചരിത്രനേട്ടത്തിൽ പന്ത്

Cricket
  •  10 days ago
No Image

ജാർഖണ്ഡിൽ ഉപേക്ഷിക്കപ്പെട്ട കൽക്കരി ഖനി നിയമവിരുദ്ധ ഖനനത്തിനിടെ തകർന്ന് 4 മരണം; 4 പേർക്ക് പരിക്ക്

National
  •  10 days ago
No Image

ആരോഗ്യനില ഗുരുതരം; നിപ രോഗിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി; 425 പേർ സമ്പർക്കപ്പട്ടികയിൽ

Kerala
  •  10 days ago
No Image

ഇങ്ങനെയൊരു താരം ലോകത്തിൽ ആദ്യം; അത്ഭുതപ്പെടുത്തുന്ന നേട്ടവുമായി ക്യാപ്റ്റൻ ഗിൽ

Cricket
  •  10 days ago