HOME
DETAILS

മിഷന്‍ മഗ്ന; ആനയുടെ 100 മീറ്റര്‍ അരികെ ദൗത്യസംഘം

  
backup
February 12, 2024 | 10:17 AM

missionmagnalatestinfotoaday

മിഷന്‍ മഗ്ന; ആനയുടെ 100 മീറ്റര്‍ അരികെ ദൗത്യസംഘം

മാനന്തവാടി: കര്‍ഷകനെ കൊന്ന കാട്ടാനയെ മയക്കുവെടി വെക്കാനായി പുറപ്പെട്ട ദൗത്യസംഘം ആനയുടെ 100 മീറ്റര്‍ അടുത്തെത്തിയതായാതായി റിപ്പോര്‍ട്ട്. ആനയെ വളഞ്ഞ് സംഘം ഉടന്‍ മയക്കുവെടി വയ്ക്കും. നാല് കുങ്കി ആനകളും സജ്ജരാണ്. മണ്ണുണ്ടി കോളനിക്ക് സമീപമുള്ള വനത്തില്‍ തന്നെയാണ് ആന ഇപ്പോഴുമുള്ളത്. വൈകുന്നേരത്തിനുള്ളില്‍ ആനയെ മയക്കുവെടിവയ്ക്കാന്‍ സാധിക്കും എന്ന പ്രതീക്ഷയാണ് ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കുവയ്ക്കുന്നത്.

ആനയുടെ സാന്നിധ്യമുള്ളതിനാല്‍ തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് ജില്ലാകലക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മാനന്തവാടി നഗരസഭയിലെ കുറുക്കന്‍ മൂല, കുറുവ, കാടംകൊല്ലി, പയ്യമ്പള്ളി ഡിവിഷനുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയുണ്ട്. ജനങ്ങള്‍ അനാവശ്യമായി പുറത്തിറങ്ങരുതെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

ഇന്നലെ വൈകീട്ടോടെ ദൗത്യസംഘം ആനക്ക് തൊട്ടടുത്തെത്തിയെങ്കിലും സാഹചര്യം അനുകൂലമല്ലാത്തതിനാല്‍ വെടിവക്കാനുള്ള നീക്കം ഉപേക്ഷിക്കുകയായിരുന്നു. അനുയോജ്യമായ സാഹചര്യം ലഭിച്ചാല്‍ മയക്കുവെടി വെക്കാനായിരുന്നു ദൗത്യസംഘത്തിന്റെ നീക്കം. മയങ്ങുന്ന ആനയെ വാഹനത്തിലേക്ക് കയറ്റാന്‍ കുങ്കിയാനകളെയും വനത്തിലേക്ക് എത്തിച്ചിരുന്നു. എന്നാല്‍, ബേലൂര്‍ മഗ്ന എന്ന കാട്ടാനയെ ദൗത്യ സംഘം രണ്ട് ഭാഗങ്ങളില്‍ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. ഇതോടെയാണ് തിരച്ചില്‍ അവസാനിപ്പിച്ച് മണ്ണുണ്ടി ഭാഗത്തുനിന്ന് സംഘം മടങ്ങിയത്.

അതേസമയം കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അജീഷിന് നാട്ടുകാര്‍ യാത്രാമൊഴിയേകി. മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ സംസ്‌കരിച്ചു. നൂറുകണക്കിനാളുകള്‍ വിലാപയാത്രയില്‍ പങ്കുചേര്‍ന്നു. വന്യമൃഗശല്യം പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണ പരാജയമെന്ന് സംസ്‌കാര ശുശ്രൂഷക്ക് നേതൃത്വം നല്‍കിയ മാനന്തവാടി ബിഷപ്പ് മാര്‍ ജോസ് പെരുന്നേടം വിമര്‍ശിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുവാക്കളാണ് രാജ്യത്തിന്റെ ഊര്‍ജം; കുട്ടികളുടെ ഭാവി മുന്‍നിര്‍ത്തി പരിഹാരം വേണം; വിദ്യാര്‍ഥി പ്രക്ഷോപങ്ങള്‍ക്ക് പിന്തുണയുമായി സച്ചിന്‍

National
  •  3 days ago
No Image

പ്രതിഷേധം ശക്തമായതോടെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയെ മാറ്റി കേന്ദ്ര സര്‍ക്കാര്‍

National
  •  3 days ago
No Image

പണ്ട് ചോദ്യപ്പേപ്പർ ചോർച്ചക്കെതിരെ സമരം ചെയ്ത വിദ്യാർഥി നേതാവ്, സമൂഹ മാധ്യമങ്ങളിൽ ധർമേന്ദ്ര പ്രധാന്റെ ‘സ്വത്ത്’ ചർച്ചയും 

National
  •  3 days ago
No Image

ട്രംപിന് കനത്ത തിരിച്ചടി; ഇറാന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രമേയം യുഎസ് ജനപ്രതിനിധി സഭ പാസാക്കി; സ്വന്തം പാര്‍ട്ടിയില്‍ നാലുപേര്‍ കൂറുമാറി  

International
  •  3 days ago
No Image

സിംബാബ്‌വെക്കെതിരെ ഇന്ത്യക്ക് വിജയം; വൈഭവ് സൂര്യവംശി അര്‍ധ സെഞ്ച്വറി നേടി 

latest
  •  3 days ago
No Image

ഒരു ചെറിയ പിഴവ് മതി: യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട്, കോൺസുലാർ അപേക്ഷകൾ നിരസിക്കപ്പെടാം; പുതിയ ജാഗ്രതാ നിർദ്ദേശവുമായി ICAC

uae
  •  3 days ago
No Image

സർക്കാരിനെതിരെ മുതിര്‍ന്ന ബി.ജെ.പി നേതാവ് മുരളി മനോഹർ ജോഷി- "വിദ്യാർഥികളുടെ ആശങ്കകൾ ന്യായം; സമരം അടിച്ചമർത്തരുത്"

National
  •  3 days ago
No Image

വേനൽക്കാലത്ത് വിദേശ യാത്ര നടത്തുന്ന ഗോൾഡൻ വിസ ഉടമകൾക്ക് സുപ്രധാന മുന്നറിയിപ്പുമായി യുഎഇ

uae
  •  3 days ago
No Image

നിതിന്‍ രാജിന്റെ മരണം; പ്രതി ഡോ. എം.കെ റാമിനെ റിമാന്‍ഡ് ചെയ്തു

Kerala
  •  3 days ago
No Image

ആലിക്കുട്ടി മുസ്‌ലിയാർ സമസ്തയുടെ നയനിലപാടുകളിലെ കരുത്തും കാവലും: സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ

Kerala
  •  3 days ago