ഖത്തറിൽ നാളെ പൊതു അവധി; സ്വകാര്യ മേഖലക്കും ബാധകം
ഖത്തറിൽ നാളെ പൊതു അവധി; സ്വകാര്യ മേഖലക്കും ബാധകം
ദോഹ: ഖത്തറിൽ ഫെബ്രുവരി 13 ഔദ്യോഗിക അവധിയായി അമീരി ദിവാൻ പ്രഖ്യാപിച്ചു. ദേശീയ കായിക ദിനത്തോടനുബന്ധിച്ച് ആണ് അവധി പ്രഖ്യാപിച്ചത്. ഏകദേശം 250 സർക്കാർ, സർക്കാരിതര സ്ഥാപനങ്ങൾ ഈ വർഷത്തെ ആഘോഷങ്ങളിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്.
2011ലെ അമീരി പ്രമേയം നമ്പർ 80 നിലവിൽ വന്നതോടെ, 2021 മുതൽ എല്ലാ വർഷവും ഫെബ്രുവരിയിലെ രണ്ടാമത്തെ ചൊവ്വാഴ്ച ഖത്തർ ദേശീയ കായികദിനം ആഘോഷിക്കുന്നു. ഈ ദിനം ഖത്തറിൽ പൊതു അവധി നൽകി വരുന്നു. സ്‌പോർട്‌സിൻ്റെ പ്രാധാന്യത്തെക്കുറിച്ചും വ്യക്തികളുടെയും സമൂഹങ്ങളുടെയും ജീവിതത്തിൽ അതിൻ്റെ പങ്കിനെ കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിനാണ് പൊതു അവധി സ്ഥാപിച്ചത്.
ഈ വർഷത്തെ മുദ്രാവാക്യം "ദി ചോയ്സ് ഈസ് യുവേഴ്‌സ്" എന്നായിരിക്കുമെന്ന് ദേശീയ കായികദിന കമ്മിറ്റി ബുധനാഴ്ച പ്രഖ്യാപിച്ചു. വ്യായാമത്തിൻ്റെ പ്രാധാന്യവും ആരോഗ്യകരമായ ജീവിതശൈലിയും ഉയർത്തിക്കാട്ടുകയാണ് ഈ മുദ്രാവാക്യമെന്ന് ഖത്തർ കായിക യുവജന മന്ത്രിയും എൻഎസ്ഡി കമ്മിറ്റി തലവനുമായ അബ്ദുൽറഹ്മാൻ ബിൻ മുസല്ലം അൽ ദോസരി വാർത്താസമ്മേളനത്തിൽ വിശദീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."