'ആശുപത്രികളും അഭയാര്‍ഥി ക്യാംപുകളും തകര്‍ക്കാന്‍ നില്‍ക്കാതെ യുദ്ധക്കളത്തിലിറങ്ങ്, ഞങ്ങളോട് നേര്‍ക്കുനേരെ നിന്ന് പൊരുത്' ഇസ്‌റാഈലിനെ വെല്ലുവിളിച്ച് ഹമാസ്
'ആശുപത്രികളും അഭയാര്‍ഥി ക്യാംപുകളും തകര്‍ക്കാന്‍ നില്‍ക്കാതെ യുദ്ധക്കളത്തിലിറങ്ങ്, ഞങ്ങളോട് നേര്‍ക്കുനേരെ നിന്ന് പൊരുത്' ഇസ്‌റാഈലിനെ വെല്ലുവിളിച്ച് ഹമാസ്
ഹമാസിനെ ഇല്ലാതാക്കാനെന്ന പേരില്‍ ഫലസ്തീനിലെ സാധാരണക്കാരായ ജനങ്ങളെ കൊന്നൊടുക്കുന്ന ഇസ്‌റാഈലിനെ വെല്ലുവിളിച്ച് അല്‍ ഖസ്സാം ബ്രിഗേഡ്. തങ്ങള്‍ ജനങ്ങള്‍ക്കിടയിലല്ലെന്നും നേരിട്ടു വന്ന് തങ്ങളോട് യുദ്ധം ചെയ്യാനും വെല്ലുവിളിക്കുന്ന വീഡിയോ അല്‍ ഖസ്സാം ബ്രിഗേഡ് പുറത്തു വിട്ടു. നടന്നു കൊണ്ടിരിക്കുന്ന യുദ്ധത്തില്‍ ചെറുത്തുനില്‍പ് പോരാളികളുടെ പൊസിഷന്‍ വ്യക്തമാക്കുന്ന അഞ്ച് മിനുട്ട് ദൈര്‍ഘ്യമുള്ള വീഡിയോ ആണ് പുറത്തു വിട്ടിരിക്കുന്നത്.
യുദ്ധക്കളത്തിലെ പോരാളികളെ അഭിമുഖീകരിക്കുന്നതിനുപകരം, ഇസ്‌റാഈല്‍ സൈന്യം ആശുപത്രികളെയും പാര്‍പ്പിട സമുച്ചയങ്ങളെയും ആക്രമിക്കുകയും സാധാരണക്കാരെ കൂട്ടക്കൊല ചെയ്യുകയും ചെയ്യുന്നത് എങ്ങനെയെന്ന് വീഡിയോ കാണിക്കുന്നു.
വീടുകളും ആശുപത്രികളും കുടിയിറക്കപ്പെട്ടവരേയും മാത്രം ലക്ഷ്യമിട്ട് ഇസ്‌റാഈല്‍ നടത്തുന്ന വംശഹത്യയും വീഡിയോ തുറന്നു കാട്ടുന്നു. ഇസ്‌റാഈലിന്റെ അതിക്രൂരമായ ആക്രമണങ്ങള്‍ മൂലം ആളുകള്‍ ഒഴിഞ്ഞു പോയ ഇടങ്ങളിലാണ് പോരാളികള്‍ ഇപ്പോള്‍ നിലയുറപ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
'ഞങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ ഉള്ളതുകൊണ്ടാണ് സാധാരണക്കാരെ കൊല്ലുന്നതെന്നാണ് ശത്രുക്കള്‍ പറയുന്നത്. എന്നാല്‍ ഞങ്ങള്‍ പോരാളികള്‍ സാധാരണക്കാരുള്ള ഇടങ്ങള്‍ പൂര്‍ണമായും അവഗണിക്കുകയാണ് ചെയ്യുന്നത്. ഈ നിന്ദ്യക്കൂട്ടങ്ങള്‍ക്ക് യുദ്ധഭൂമിയില്‍ ഞങ്ങളെ എതിരിടാനുള്ള കരുത്തില്ലെന്നതാണ് യാഥാര്‍ഥ്യം. യുദ്ധഭൂമിയെന്ന് അവര്‍ പറയുന്നത് ജനവാസ കേന്ദ്രങ്ങളെയാണ്. അവിടെ നിന്ന് അവര്‍ ആളുകളെ ഒഴിപ്പിച്ചു കൊണ്ടിരിക്കുന്നു.ഞങ്ങള്‍ ശത്രുക്കളെ തേടി അവരുടെ താവളങ്ങളിലേക്കെത്തുന്നു.
ഈ ദുഷ്ടന്‍മാര്‍ കൊടും കുറ്റവാളികള്‍ ഞങ്ങളുടെ കുഞ്ഞുങ്ങളെ അവരുടെ വീടുകളില്‍ കൊന്നൊടുക്കുന്നു. അവരുടെ സുരക്ഷിതമായ വീടുകളില്‍. ഞങ്ങളുടെ ഭാര്യമാരെ, ഞങ്ങളുടെ സ്ത്രീകളെ, അവര്‍ അവരെ F16 ഉപയോഗിച്ച് കൊല്ലുന്നു. അവരുടെ ഇളം മാംസങ്ങള്‍ ചുട്ടു കരിക്കുന്നു.ഞങ്ങളുടെ സ്ത്രീകളെയും പ്രായമായവരേയും അവരുടെ വീടുകളില്‍ ഭീഷണിപ്പെടുത്തുന്നു. വീഡിയോയില്‍ പറയുന്നു.
പ്രതിരോധ പോരാളികളെ നേരിടാന്‍ വിമുഖത കാണിക്കുന്ന അധിനിവേശ സൈന്യത്തോട് യുദ്ധക്കളത്തിലിറങ്ങാന്‍ ആവശ്യപ്പെടുകയാണ് കമാന്‍ഡര്‍. കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെയുള്ള സാധാരണക്കാരില്‍ നിന്ന് അകന്നു നില്‍ക്കാനും നേരിട്ടുള്ള പോരാട്ടത്തിനും അദ്ദേഹം സേനയെ വെല്ലുവിളിക്കുന്നു.
ഞങ്ങളുടെ പോരാളികള്‍ യുദ്ധക്കളത്തിലുണ്ട്. ധൈര്യമുണ്ടെങ്കില്‍ കളത്തിലിറങ്ങൂ. പോരാളികളുമായി ഏറ്റുട്ടുന്നതെങ്ങനെയെന്ന് നിങ്ങള്‍ക്ക് കാണിച്ചു തരാം. അല്ലാഹു ഞങ്ങള്‍ക്കൊപ്പമുണ്ട്.
ശത്രുക്കള്‍ കള്ളം പറയുകയാണ്. ഹമാസ് നേതാക്കളേയും അല്‍ ഖസ്സാം പോരാളികളേയും കൊല്ലാനെന്ന് പറഞ്ഞ് അവര്‍ സാധാരണക്കാരുടെ വീടുകള്‍ തകര്‍ക്കുന്നു. നിങ്ങള്‍ കുടിയിറക്കിയിടത്ത് സദാ യുദ്ധസജ്ജരായി ഞങ്ങള്‍ ഇതാ നിങ്ങളെ കാത്തിരിക്കുകയാണ്- അദ്ദേഹം ആവര്‍ത്തിക്കുന്നു. നുഴഞ്ഞുകയറ്റക്കാര്‍ക്കെതിരെ ആയുധങ്ങളൊരുക്കുകയാണ് ഞങ്ങള്‍. അല്ലാഹു ഞങ്ങളുടെ ലക്ഷ്യം പൂര്‍ത്തീകരിക്കട്ടെ.
ഗസ്സയില്‍ ഉടന്‍ വെടിനിര്‍ത്തണമെന്ന ആവശ്യവുമായി കാനഡയും ആസ്‌ത്രേലിയയും ന്യൂസിലാന്‍ഡും സംയുക്ത പ്രസ്താവനയുമായി രംഗത്തെത്തിയിട്ടുണ്ട്. റഫയില്‍ ഇസ്‌റാഈല്‍ സൈനിക നടപടിയുമായി മുന്നോട്ടുപോയാല്‍ അത് വിനാശകരമായി മാറുമെന്ന് മൂന്ന് രാജ്യങ്ങളുടേയും പ്രധാനമന്ത്രിമാര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇസ്രായേല്‍ അവരുടെ സഖ്യകക്ഷികളെയും അന്താരാഷ്ട്ര സമൂഹത്തെയും കേള്‍ക്കണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെടുന്നു.
റഫയിലേക്ക് കരയാക്രമണം വ്യാപിപ്പിക്കരുതെന്ന് ഡച്ച് പ്രധാനമന്ത്രി മാര്‍ക്ക് റുട്ടെ കഴിഞ്ഞദിവസം ഇസ്‌റാഈലിനോട് ആവശ്യപ്പെട്ടിരുന്നു. ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, ഫലസ്തീന്‍ പ്രധാനമന്ത്രി മുഹമ്മദ് ഷ്തയ്യും എന്നിവരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു പ്രസ്താവന.
റഫയെ ആക്രമിക്കാനുള്ള ഇസ്‌റാഈല്‍ പദ്ധതിയെ അമേരിക്കയും എതിര്‍ത്തിട്ടുണ്ട്. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാതെ ആക്രമണം നടത്തരുതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ നെതന്യാഹുവിനെ ഫോണില്‍ വിളിച്ച് ആവശ്യപ്പെട്ടിരുന്നു.
അതേസമയം, അന്താരാഷ്ട്ര എതിര്‍പ്പുകളെ അവഗണിച്ചും റഫയില്‍ ഇസ്‌റാഈല്‍ ആക്രമണം തുടരുകയാണ്. കൂട്ടക്കൊലകള്‍ക്കാണ് ദിവസവും ഗസ്സ സാക്ഷ്യം വഹിക്കുന്നത്. കുട്ടികളും സ്ത്രീകളുമാണ് അധികവും കൊല്ലപ്പെടുന്നത്.
ഇസ്‌റാഈല്‍ അധിനിവേശ യുദ്ധവിമാനങ്ങള്‍ റഫയില്‍ 50ലധികം വ്യോമാക്രമണങ്ങളാണ് നടത്തിയത്. അന്താരാഷ്ട്രതലത്തില്‍ നിരോധിക്കപ്പെട്ട മിസൈലുകള്‍ ഉപയോഗിച്ചതായും ആരോപണമുണ്ട്. റഫയില്‍ ഇസ്‌റാഈല്‍ നടത്തിയ ആക്രമണത്തില്‍ 100 പേരെങ്കിലും കൊല്ലപ്പെട്ടതായും 230ലധികം പേര്‍ക്ക് പരിക്കേറ്റതായും ഫലസ്തീന്‍ അധികൃതര്‍ അറിയിച്ചു. ഇതുവരെ 28,576 പേരാണ് ഗസ്സയില്‍ ഇസ്‌റാഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 68,291 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."