വിദ്യാഭ്യാസത്തിനും സര്‍ക്കാര്‍ ജോലിക്കും 10 ശതമാനം സംവരണം; മറാത്ത സംവരണ ബില്‍ പാസാക്കി മഹാരാഷ്ട്ര
വിദ്യാഭ്യാസത്തിനും സര്‍ക്കാര്‍ ജോലിക്കും 10 ശതമാനം സംവരണം; മറാത്ത സംവരണ ബില്‍ പാസാക്കി മഹാരാഷ്ട്ര
മുംബൈ: മറാത്ത സംവരണ ബില്‍ മഹാരാഷ്ട്ര നിയമസഭ പാസാക്കി. വിദ്യാഭ്യാസത്തിനും സര്‍ക്കാര്‍ ജോലിക്കും മറാത്ത സമുദായത്തിന് 10 ശതമാനം സംവരണം ഉറപ്പാക്കുന്നതാണ് ബില്‍. ഐക്യകണ്‌ഠേനയാണ് നിയമസഭ ബില്‍ പാസ്സാക്കിയത്.
മഹാരാഷ്ട്രയിലെ ജനസംഖ്യയുടെ 28 ശതമാനം വരുന്ന മറാത്ത സമുദായക്കാര്‍ക്ക് സംവരണത്തിന്റെ ഗുണം ലഭിക്കും. ഏകദേശം 2.5 കോടി കുടുംബങ്ങളെ ഉള്‍പ്പെടുത്തി നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തില്‍ മഹാരാഷ്ട്ര സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ബില്‍ അവതരിപ്പിച്ചത്.
മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയാണ് ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചത്. ബില്‍ നിയമസഭ ഏകകണ്ഠമായി പാസ്സാക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. പ്രതിപക്ഷവും ഈ നിര്‍ദേശം അംഗീകരിച്ചു.
അതേസമയം, മറാത്ത സംവരണ ബില്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നീക്കമെന്ന് മറാത്ത സംവരണ പ്രക്ഷോഭ നേതാവ് മനോജ് ജാരാങ്കെ പാട്ടീല്‍ പറഞ്ഞു. മറാത്ത സമുദായത്തെ സര്‍ക്കാര്‍ വഞ്ചിക്കുകയാണ് ചെയ്തതെന്നും പാട്ടീല്‍ കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."