ചിറ്റേത്തുകരയില്‍ പാടം നികത്തല്‍ തകൃതി; കïില്ലെന്ന് നടിച്ച് അധികൃതര്‍
കാക്കനാട്: കലക്ടറേറ്റിന് മൂക്കിന് താഴെ പാടം നികത്തല്‍ തകൃതിയായി നടന്നിട്ടും കïില്ലെന്ന് നടിച്ച് അധികൃതര്‍. തൃക്കാക്കര നഗരസഭയിലെ 17 ാം ഡിവിഷനില്‍ ചിറ്റേത്തുകര രാജഗിരി കോളേജിന് സമീപത്തെ പാടമാണ് നിയമം മറികടന്ന് നികത്തുന്നത്. കാവലിന് ഗുïകളുള്ളതിനാല്‍ നാട്ടുകാര്‍ക്കും എതിര്‍ക്കാന്‍ ഭയക്കുകയാണ്.
മണ്ണിടുന്നതിനെതിരേ കഴിഞ്ഞദിവസം കാക്കനാട് വില്ലേജ് ഓഫിസര്‍ക്കും നഗരസഭ അധികൃതര്‍ക്കും പരാതി നല്‍കിയെങ്കിലും വില്ലേജ് അധികൃതര്‍ പേരിനൊരു സ്റ്റോപ്പ് മെമ്മോ കൊടുത്തു നടപടി അവസാനിപ്പിച്ചു. ഇന്‍ഫോപാര്‍ക്ക് പൊലിസ് പാടം നികത്താനെത്തിയ വാഹനങ്ങള്‍ പിടികൂടിയെങ്കിലും രാത്രിയില്‍ വീïും പാടം നികത്തുകയാണെന്ന് പരിസരവാസികള്‍ പറയുന്നു.
പകുതി ഭാഗം മണ്ണിട്ട് മൂടിക്കഴിഞ്ഞു. നിരയായി എത്തുന്ന ലോറികളിലാണ് മണ്ണിറക്ക്. സെന്റ് കണക്കില്‍ നികത്തി നല്‍കുന്നതിന് തൃക്കാക്കരയിലെ ചില രാഷ്ടിയ പ്രവര്‍ത്തകര്‍ക്ക് കരാര്‍ നല്‍കിയിരിക്കുകയാണെന്ന് അറിയുന്നു.
മണ്ണ് കരാര്‍ എടുക്കുന്നവര്‍ ഗുïകളെ സ്ഥലത്ത് എത്തിച്ചാണ് സുരക്ഷ ഉറപ്പാക്കുന്നത്. രാത്രി 11 മുതല്‍ പുലര്‍ച്ചെ നാലുവരെയുള്ള സമയത്താണ് മണ്ണെത്തിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."