സഊദിയില്‍ കൂടുതല്‍ വൈദ്യുതി ഉപയോഗിച്ചാല്‍ താരിഫ് ഉയരും;നിയമഭേദഗതിക്ക് അംഗീകാരം
സഊദിയില്‍ കൂടുതല്‍ വൈദ്യുതി ഉപയോഗിച്ചാല്‍ താരിഫ് ഉയരും
റിയാദ്: സൗദിയില്‍ ഇനി വൈദ്യുതി കൂടുതല്‍ ഉപയോഗിച്ചാല്‍ താരിഫ് ഉയര്‍ത്തും. നിയമഭേദഗതിക്ക് വാട്ടര്‍ ആന്‍ഡ് ഇലക്ട്രിസിറ്റി റെഗുലേറ്ററി അതോറിറ്റി അംഗീകാരം നല്‍കി. അതേസമയം വൈദ്യുതി ഉപയോഗം ആവശ്യമായി വരുമ്പോള്‍ മുന്‍കൂട്ടി അറിയിക്കണം. ഇത്തരം ഘട്ടങ്ങളില്‍ സ്വീകരിക്കേണ്ട നിയമങ്ങളും നിയന്ത്രണങ്ങളും കൂട്ടിചേര്‍ത്താണ് വാട്ടര്‍ ആന്റ് ഇലക്ട്രിസിറ്റി റെഗുലേറ്ററി അതോറിറ്റി ഡയറക്ടര്‍ ബോര്‍ഡ് അംഗീകാരം നല്‍കിയത്. ഉയര്‍ന്ന താരിഫ് നടപ്പിലാക്കുമ്പോള്‍ പാലിക്കേണ്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍, നടപടി ക്രമങ്ങള്‍, വിവരശേഖരണം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നുണ്ട്.
അനുവദിച്ചതിലും കൂടുതല്‍ വൈദ്യുതി ആവശ്യമായി വരുമ്പോള്‍ ഉപഭോക്താവ് സേവനദാതാവിനെയാണ് മുന്‍കൂട്ടി അറിയിക്കേണ്ടത്. അല്ലാത്തപക്ഷം വര്‍ധനവിനനുസരിച്ച് താരിഫ് ഉയര്‍ത്തുന്ന നടപടികളിലേക്ക് കമ്പനിക്ക് കടക്കാമെന്നും അതോറിറ്റി വ്യക്തമാക്കി.അതേസമയം സേവനദാതാവിന്റെ ബാധ്യതകളും ഉപയോക്താവിന്റെ അവകാശങ്ങളും സംരക്ഷിച്ച് മാത്രമേ നിയമം പ്രയോഗികവല്‍കരിക്കൂ. ഇത് സംബന്ധിച്ച പരാതികള്‍ ഉപഭോക്തൃപരാതി പരിഹാര സമിതിക്ക് സമര്‍പ്പിക്കാവുന്നതാണെന്നും അതോറിറ്റി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."