HOME
DETAILS

രാഹുല്‍ ഗാന്ധിയെ തടയാന്‍ കഴിയുമോ, CPI യുടെ 'രാജ തന്ത്ര'ത്തിന്

  
backup
February 27 2024 | 04:02 AM

cpi-announce-ani-raja-for-rahul-gandhis-wayanad-seat

തിരുവനന്തപുരം: വയനാട്ടില്‍ സി.പി.ഐ ദേശീയ നേതാവ് ആനി രാജയെ സ്ഥാനാര്‍ഥിയാക്കിയതോടെ ഇന്‍ഡ്യ മുന്നണിയിലെ പാര്‍ട്ടിക്കെതിരേ മത്സരിക്കാന്‍ രാഹുലെത്തുമോയെന്നാണ് ഇനി അറിയേണ്ടത്. സംസ്ഥാന നേതൃത്വം രാഹുല്‍ എത്തുമെന്ന് പറയുമ്പോള്‍ കേന്ദ്ര നേതൃത്വം യാതൊരു ഉറപ്പും നല്‍കുന്നില്ല. എന്നാല്‍ അമേഠിയില്‍ രാഹുല്‍ ജനവിധി തേടുമെന്ന് ഉറപ്പിക്കുകയും ചെയ്യുന്നു.

ആനി രാജയ്‌ക്കെതിരേ രാഹുല്‍ മത്സരിച്ചാല്‍ ഇന്‍ഡ്യ മുന്നണിയില്‍ തന്നെ അഭിപ്രായവ്യത്യാസമുണ്ടാകാം. അത് മുന്നില്‍ക്കണ്ട് സി.പി.എമ്മിന്റെ കൂടി ഇടപെടലിനെ തുടര്‍ന്നാണ് സി.പി.ഐ ദേശീയ സെക്രട്ടറിയുടെ ഭാര്യ കൂടിയായ ആനി രാജ എത്തുന്നത്. നിലവില്‍ ദേശീയ മഹിളാ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറിയും സി.പി.ഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗവുമാണ് അവര്‍. മണിപ്പൂര്‍ കലാപത്തിനെതിരേ പ്രക്ഷോഭം നയിച്ചതിന് പൊലിസ് രാജ്യദ്രോഹക്കുറ്റം ചുമത്തിയിരുന്നു.
തിരുവനന്തപുരത്ത് പന്ന്യനെ ഇറക്കി മണ്ഡലം പിടിക്കാമെന്നാണ് സി.പി.ഐ വിലയിരുത്തല്‍. 2011 ന് ശേഷം തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തോട് മുഖംതിരിഞ്ഞു നില്‍ക്കുകയായിരുന്നു പന്ന്യന്‍ രവീന്ദ്രന്‍. 2005ല്‍ പി.കെ വാസുദേവന്‍ നായരുടെ മരണത്തെ തുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പില്‍ പന്ന്യന്‍ ജയിച്ച ശേഷം കൈവിട്ടുപോയ തിരുവനന്തപുരത്ത് മറ്റൊരു സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ സി.പി.ഐക്കായിട്ടില്ല.

മുന്‍ എം.പിയും സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗവുമാണ് (ക്ഷണിതാവ്) പന്ന്യന്‍. 2005 നവംബറില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തുനിന്നും തെരഞ്ഞെടുക്കപ്പെട്ടു. 2005ല്‍ ദേശീയ എക്‌സിക്യൂട്ടിവ് അംഗമായി. 2011ല്‍ പറവൂര്‍ മണ്ഡലത്തില്‍ പരാജയപ്പെട്ടു. 2012 2015 സി.പി.ഐ സംസ്ഥാന സെക്രട്ടറിയായി. കേന്ദ്ര സെക്രട്ടേറിയറ്റ് അംഗവും ദേശീയ കണ്‍ട്രോള്‍ കമ്മിഷന്‍ ചെയര്‍മാനുമായിരുന്നു.

മൂന്ന് ജില്ലകള്‍ ചേരുന്ന മാവേലിക്കരയില്‍ കോട്ടയം, കൊല്ലം ജില്ലാ കൗണ്‍സിലുകളുടെ മൂന്നംഗ സ്ഥാനാര്‍ഥി പാനലില്‍ അരുണിന്റെ പേര് ഉള്‍പ്പെടുത്താതിരുന്നിട്ടും വിജയസാധ്യത മുന്നില്‍ കണ്ടാണ് അന്തിമ തീരുമാനം കൗണ്‍സില്‍ എടുത്തത്. എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റി അംഗമാണ് അരുണ്‍. ആലപ്പുഴ എ.ഐ.എസ്.എഫ് ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡന്റ്, സംസ്ഥാന ജോയിന്റ് സെക്രട്ടറി എന്നീ നിലകളില്‍ സജീവമാണ്.

തൃശൂരില്‍, മുന്‍ കൃഷിമന്ത്രിയും സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗവുമായ സുനില്‍കുമാറിനെ തന്നെ നേരത്തെ ധാരണയിലെത്തിയിരുന്നു. നല്ല വ്യക്തിത്വത്തിനും അണികള്‍ക്കിടയില്‍ പൊതുസ്വീകാര്യനുമായ സുനില്‍ കുമാര്‍ തൃശൂര്‍ തിരിച്ചുപിടിക്കുമെന്ന് തന്നെയാണ് സി.പി.ഐയുടെ കണക്കുകൂട്ടല്‍.

CPI Announce Ani Raja For Rahul Gandhi's Wayanad Seat



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹൈക്കോടതി ജീവനക്കാർ ഇനി ഓഫിസ് സമയത്ത് മൊബൈൽ ഫോൺ ഉപയോഗിക്കേണ്ട; ഉത്തരവിറക്കി രജിസ്ട്രാർ ജനറൽ

Kerala
  •  11 days ago
No Image

ഡൽഹി ജുമാമസ്ജിദിലും സർവേ നടത്തണം എ.എസ്.ഐ ക്ക് കത്തയച്ച് ഹിന്ദുസേന ദേശീയ അധ്യക്ഷൻ വിഷ്ണു ഗുപ്ത

Kerala
  •  11 days ago
No Image

ഓവുചാലിലേക്ക് ഒഴുകിയെത്തിയത് ഡീസൽ; എലത്തൂരില്‍ ഇന്ധന ചോര്‍ച്ച, പ്രതിഷേധം

Kerala
  •  11 days ago
No Image

കുവൈത്തിൽ ഡ്രൈവിംഗ് ടെസ്റ്റ് അപ്പോയന്‍റ്മെന്‍റ് ബുക്കിംഗ് ഇനി സഹേൽ ആപ്പിലൂടെയും

Kuwait
  •  11 days ago
No Image

മൂന്ന് മണിക്കൂർ വൈകി; തകരാർ പരിഹരിച്ച് വന്ദേ ഭാരത് യാത്ര തുടങ്ങി; അങ്കമാലിയിൽ പ്രത്യേക സ്റ്റോപ്പ് അനുവദിച്ചു

Kerala
  •  11 days ago
No Image

പോസ്റ്റ് മോർട്ടത്തിൽ വിഷ്ണു മരിച്ചത് തലക്കടിയേറ്റ്; ആതിരക്കും ബന്ധുക്കൾക്കുമെതിരെ കൊലക്കുറ്റം ചുമത്തി

Kerala
  •  11 days ago
No Image

നാലാമത് ഹജ്ജ് സമ്മേളനം ജനുവരി 13 മുതൽ 16 വരെ ജിദ്ദ ‘സൂപ്പർ ഡോമി’ൽ

Saudi-arabia
  •  11 days ago
No Image

പുതുവർഷം: കുവൈത്തിൽ ജനുവരി 1,2 തിയതികളിൽ പൊതുഅവധി

Kuwait
  •  11 days ago
No Image

സാങ്കേതിക തകരാര്‍; ഒരുമണിക്കൂറിലേറെയായി ഷൊര്‍ണൂരില്‍ കുടുങ്ങി വന്ദേഭാരത്

Kerala
  •  11 days ago
No Image

വിലങ്ങാട്ടെ ദുരന്തബാധിതരുടെ പുനരധിവാസം വേഗത്തിലാക്കുമെന്ന് മന്ത്രി കെ.രാജന്‍

Kerala
  •  11 days ago