HOME
DETAILS

കേന്ദ്രം ഇടപെട്ടു; പ്ലേസ്റ്റോറില്‍ നിന്ന് നീക്കം ചെയ്ത ആപ്പുകള്‍ പുനഃസ്ഥാപിച്ച് ഗൂഗിള്‍

  
backup
March 03 2024 | 06:03 AM

google-restores-indian-apps-after-intervention-by-centre

കേന്ദ്രം ഇടപെട്ടു; പ്ലേസ്റ്റോറില്‍ നിന്ന് നീക്കം ചെയ്ത ആപ്പുകള്‍ പുനഃസ്ഥാപിച്ച് ഗൂഗിള്‍

ഡല്‍ഹി: പെയ്‌മെന്റ് ഫീസ് ലംഘനത്തിന്റെ പേരില്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്ത ആപ്പുകള്‍ പുനഃസ്ഥാപിച്ച് ഗൂഗിള്‍. സേവന ഫീസ് നല്‍കാത്തതിന്റെ പേരില്‍ നൗക്രി, ഷാദി, 99 ഏക്കര്‍ തുടങ്ങിയ ഇന്ത്യന്‍ ഡെവലപ്പര്‍മാരുടെ ചില ആപ്പുകള്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്തിരുന്നു. പിന്നാലെ കേന്ദ്രസര്‍ക്കാരും വിഷയത്തില്‍ ഇടപെട്ടു. ആപ്പുകള്‍ നീക്കം ചെയ്തതിനെ തുടര്‍ന്ന് കേന്ദ്ര ഐ.ടി മന്ത്രാലയം ബന്ധപ്പെട്ട അധികാരികളുമായി യോഗം നടത്തി. നയങ്ങള്‍ പാലിച്ച ആപ്പുകളാണ് കമ്പനി പുനഃസ്ഥാപിച്ചത്.

'അവരുടെ നടപടിക്ക് ശേഷം ഞാന്‍ വെള്ളിയാഴ്ച ഗൂഗിളിനോട് സംസാരിക്കുകയും ഇതുപോലുള്ള ആപ്പുകള്‍ ഡീലിറ്റ് ചെയ്യരുതെന്ന് ആവശ്യപ്പെടുകയും ചെയ്തു. അവര്‍ ചില ആപ്പുകള്‍ തിരികെ അനുവദിക്കാന്‍ തുടങ്ങി. തിങ്കളാഴ്ച ഈ വിഷയത്തില്‍ ഗൂഗിളുമായും സ്റ്റാര്‍ട്ടപ്പുകളുമായും ഞാന്‍ കൂടിക്കാഴ്ച നടത്തും.' കേന്ദ്ര ഐ.ടി മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.

ആപ്പുകള്‍ നീക്കം ചെയ്ത ഗൂഗിളിന്റ നടപടിയെ ശക്തമായി എതിര്‍ക്കുന്നുവെന്നും അശ്വിനി വൈഷ്ണവ് കൂട്ടിച്ചേര്‍ത്തു. സോഷ്യല്‍ മീഡിയയില്‍ ശക്തമായ വിമര്‍ശനം നേരിട്ട ശേഷമാണ് ഗൂഗിളിന്റെ നീക്കത്തോടുള്ള സര്‍ക്കാരിന്റെ എതിര്‍പ്പ്. ഇന്റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ ഗൂഗിളിന്റെ നീക്കത്തെ അപലപിക്കുകയും ഡിലീറ്റ് ചെയ്ത ആപ്പുകള്‍ പുനഃസ്ഥാപിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.

ചില കമ്പനികള്‍ നിയമനടപടികള്‍ ആലോചിക്കുന്നുണ്ടെന്നും ഗൂഗിളിനെതിരെ ആധിപത്യ ദുരുപയോഗം ആരോപിച്ച് ഫെയര്‍പ്ലേ റെഗുലേറ്റര്‍ സി.സി.ഐയെ സമീപിച്ചേക്കുമെന്നും വാര്‍ത്തകള്‍ ഉണ്ട്.

കമ്പനിയുടെ പല ആപ്പുകളും ഗൂഗിള്‍ പ്ലേയില്‍ തിരിച്ചെത്തിയതായി നൗക്രി, 99 ഏക്കര്‍ ആപ്പുകള്‍ കൈകാര്യം ചെയ്യുന്ന ഇന്‍ഫോ എഡ്ജിലെ സഞ്ജീവ് ബിഖ്ചന്ദാനി എക്‌സില്‍ കുറിച്ചു. പീപ്പിള്‍സ് ഗ്രൂപ്പിന്റെ ശാദിയും തിരിച്ചെത്തിയിട്ടുണ്ട്. വൈകാതെ മറ്റ് ആപ്പുകളും തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗൂഗിളിന്റെ നടപടികള്‍ക്ക് പിന്നാലെ മാട്രിമോണി ഡോട്ട് കോമിന്റെ ഓഹരികള്‍ ഇടിഞ്ഞിരുന്നു. ഇന്ത്യയിലെ രണ്ട് ലക്ഷം ആപ്പുകളില്‍ മൂന്ന് ശതമാനം ആപ്പുകള്‍ക്ക് മാത്രമാണ് സര്‍വീസ് ഫീ ചുമത്തിയിരിക്കുന്നതെന്നാണ് ഗൂഗ്ള്‍ പറയുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ രണ്ടിടങ്ങളിലായി വീണ്ടും അപകടം; ആര്‍ക്കും പരുക്കില്ല

Kerala
  •  2 days ago
No Image

'തനിക്ക് പറ്റിയ പിഴവ്'; ലോറി ഡ്രൈവര്‍ കുറ്റം സമ്മതിച്ചു, നരഹത്യാകുറ്റം ചുമത്തി

Kerala
  •  2 days ago
No Image

'ഭരണഘടന അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നു, കേന്ദ്രം പ്രവര്‍ത്തിക്കുന്നത് അദാനിക്കുവേണ്ടി മാത്രം'; പാര്‍ലമെന്റിലെ കന്നിപ്രസംഗത്തില്‍ ബി.ജെ.പിയെ കടന്നാക്രമിച്ച് പ്രിയങ്ക

National
  •  2 days ago
No Image

പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി: മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  2 days ago
No Image

അധ്യാപകന്റെ കൈവെട്ടിയ കേസ്; മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചു

Kerala
  •  2 days ago
No Image

നടന്‍ അല്ലു അര്‍ജ്ജുന്‍ അറസ്റ്റില്‍

National
  •  2 days ago
No Image

വിദ്വേഷ പരാമര്‍ശം: ജസ്റ്റിസ് എസ്.കെ യാദവിനെതിരെ ഇംപീച്ച്‌മെന്റ് നോട്ടിസ്

National
  •  2 days ago
No Image

ഇസ്‌റാഈലിനേക്കാള്‍ സുരക്ഷിതം മറ്റു രാജ്യങ്ങളെന്ന് 50 ശതമാനം ഇസ്‌റാഈലി പ്രവാസികള്‍

International
  •  2 days ago
No Image

ഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി

Kerala
  •  2 days ago
No Image

മസ്‌കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല

oman
  •  2 days ago