ശമ്പളം വൈകുന്നു;നാളെ സെക്രട്ടറിയേറ്റ് സബ്ട്രഷറി ഗേറ്റിന് മുന്നില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ നിരാഹാരസമരം നടത്തും
തിരുവനന്തപുരം: ശമ്പളം വൈകുന്നതിനെതിരെ സര്‍ക്കാര്‍ ജീവനക്കാര്‍ സമരത്തിനൊരുങ്ങുന്നു. നാളെ മുതല്‍ സെക്രട്ടറിയേറ്റ് സബ്ട്രഷറി ഗേറ്റിന് മുന്നിലാണ് ജീവനക്കാര്‍ നിരാഹാരസമരം നടത്തുന്നത്.നാളെ ശമ്പളം നല്‍കാമെന്ന സര്‍ക്കാരിന്റെ പ്രതീക്ഷ വൈദ്യുതി മേഖലയിലെ പരിഷ്കാരങ്ങള്‍ നടപ്പിലാക്കിയതിന്റെ പേരില്‍ കേന്ദ്രത്തില്‍ നിന്ന് കിട്ടേണ്ട 4600 കോടിയെ ആശ്രയിച്ചാണിരിക്കുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
4600 കോടി രണ്ടുദിവസത്തിനകം കിട്ടിയില്ലെങ്കില്‍ ധനവകുപ്പ് കടുത്ത നടപടികളിലേക്ക് നീങ്ങും.ആദ്യ രണ്ടുദിവസം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്കിയ ശമ്പളം അവരുടെ ഐ.ടി.എസ്.ബി അക്കൗണ്ടില്‍ മരവിപ്പിച്ച് ഇട്ടിരിക്കുകയാണ്. കേന്ദ്രത്തില്‍ നിന്നും പണം ലഭിച്ചില്ലെങ്കില്‍ ശമ്പളം നല്കിയാലും അതില്‍ നിന്ന് പിന്‍വലിക്കാവുന്ന തുകയ്ക്ക് പരിധി ഏര്‍പ്പെടുത്തുന്നത് ഉള്‍പ്പടെ ആലോചനയിലുണ്ട്. എന്നാല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നാല്‍ ശക്തമായി എതിര്‍ക്കുമെന്ന് പ്രതിപക്ഷ സര്‍വീസ് സംഘടനകള്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."