HOME
DETAILS

ഒ​മാ​നി​ൽ വീ​ണ്ടും കനത്ത മഴ; ഇ​ര​ട്ട ന്യൂ​ന​മ​ർ​ദ മു​ന്ന​റി​യി​പ്പ്

  
backup
March 03, 2024 | 4:03 PM

heavy-rain-again-in-oman-double-low-pressure-warning

മസ്കത്ത്:ഒമാനിൽ വീണ്ടും മഴ ശക്തമാകുന്നു. ഇരട്ട ന്യൂനമർദ മുന്നറിയിപ്പുമായി കഴിഞ്ഞ ദിവസം സിവിൽ ഏവിയേഷൻ അതോറിറ്റി രംഗത്തെത്തി. മാർച്ച് നാലു മുതൽ ആറുവരെയും മഴ ഉണ്ടായിരിക്കും എന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. മാർച്ച് ആറിന് മഴ നിന്നില്ലെങ്കിൽ മാർച്ച് എട്ട് വരെ മഴ ഉണ്ടായിരിക്കും. വടക്കൻ ബാത്തിന, ബുറൈമി, മുസന്ദം ഗവേണെറ്റുകളിൽ മഴ ലഭിക്കും കൂടാതെ അൽ ഹജർ പർവതനിരകളിലും ഒമാൻ കടലിന്‍റെ തീരത്തും ഒറ്റപ്പെട്ട മഴയായിരിക്കും ലഭിക്കുകയെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു.

വാദികൾ നിറഞ്ഞെഴുകാൻ സാധ്യതയുണ്ട്. ന്യൂനമർദത്തിന്‍റെ ഭാഗമായുള്ള മഴക്ക് വെള്ളിയാഴ്ച ചെറിയ ശമനം ലഭിച്ചിരുന്നു. മസ്കത്ത് അടക്കമുള്ള പ്രദേശങ്ങളിൽ ശക്തമായ മഴയാണ് ലഭിച്ചത്. എന്നാൽ ഇന്നലെ എല്ലാം ഇടത്തും തെളിഞ്ഞ അന്തരീക്ഷണം ആണ് ഉണ്ടായിരുന്നത്. താഴ്ന്ന പ്രദേശങ്ങളിൽ കയറിയ വെള്ളം എല്ലാം ഇറങ്ങി. കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയിൽ രണ്ട് കുട്ടികൾ ആണ് മരിച്ചത്. ദാഹിറ ഗവർണറേറ്റ് ഇബ്രി വിലായത്തിലെ വാദിയിൽ അകപ്പെട്ടാണ് കുട്ടികൾ മരിച്ചത്.

7, 11 വയസ്സുള്ള കുട്ടികൾ ആണ് മരിച്ചത്. അൽ റൈബ ഏരിയയിൽ വ്യാഴാഴ്ച രാവിലെയായിരുന്നു ദാരുണമായ സംഭവം നടന്നത്. സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ തെരച്ചിലിൽ ആണ് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് റോയൽ ഒമാൻ പൊലീസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

വരും ദിവസങ്ങളിലും കാറ്റും മഴയും ശക്തമാകും. കാറ്റിന്‍റെയും ഇടിയുടെയും അകമ്പടിയോടെയായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ മഴ എത്തിയത്. രവധി ഇടങ്ങളിൽ വാണിജ്യസ്ഥാപനങ്ങളുടെയും മറ്റും മേൽക്കൂരകലിൽ പറന്നു പോയി. റോഡുകളിൽ വെള്ളം കയറി, പല സ്ഥലത്തും ഗാതാഗതം നടസ്സപ്പെട്ടു. വിവിധ പ്രദേശങ്ങളിൽ വാദികൾ നിറഞ്ഞൊഴുകി. വാദികൾ ഒരിക്കളും മുറിച്ചു കടക്കരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. താഴ്ന്ന പ്രദേശങ്ങളിൽനിന്നും ആളുകൾ മാറ്റി പാർപ്പിച്ചു. വാദികൾക്ക് അടുത്ത് താമസിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. മസ്കത്ത് ഗവർണറേറ്റിനുള്ളിലെ പാർക്കുകളും ഗാർഡനുകളും താൽക്കാലികമായി അടച്ചു. കപ്പൽ യാത്ര ഒഴിവാക്കണമെന്നും, കടലിൽ പോകുന്നവരോട് അത് നിർത്തണമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു.

Content Highlights:Heavy rain again in Oman; Double low pressure warning



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജമ്മു കശ്മീരിൽ റോഹിങ്ക്യൻ മുസ്‌ലിം അഭയാർഥികൾക്ക് നേരെ കടുത്ത നടപടി; ക്യാമ്പുകളിലെ വൈദ്യുതിയും ജലവിതരണവും വിച്ഛേദിക്കാൻ ഉത്തരവ്

National
  •  a month ago
No Image

പെൺകുഞ്ഞ് ജനിച്ചതിൻ്റെ പേരിൽ മർദനം; പ്രസവം കഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ കട്ടിലിൽ നിന്ന് വലിച്ചിട്ടു; ഭർത്താവിനെതിരെ ഗുരുതര ആരോപണവുമായി യുവതി

Kerala
  •  a month ago
No Image

പുലി ഭീതി: അട്ടപ്പാടിയിൽ സ്കൂളിന് നാളെ അവധി

Kerala
  •  a month ago
No Image

അവൻ ഇന്ത്യൻ ടീമിൽ എത്താത്തതിൽ ഞാൻ വളരെയധികം വേദനിക്കുന്നു: അശ്വിൻ

Cricket
  •  a month ago
No Image

റോ‍ഡ് അപകടത്തിൽ ഒരാൾ മരിച്ചതിന് പിന്നാലെ ഡ്രൈവർമാർക്ക് കർശന മുന്നറിയിപ്പുമായി ഫുജൈറ പൊലിസ്

uae
  •  a month ago
No Image

ദീപാവലി സമ്മാനമായി ജീവനക്കാർക്ക് ' 51 സ്കോർപിയോ' കാറുകൾ നൽകി ഉടമ: എം.കെ. ഭാട്ടിയയ്ക്ക് സമൂഹമാധ്യമങ്ങളിൽ വമ്പൻ കയ്യടി

auto-mobile
  •  a month ago
No Image

യുവതിയുടെ ഫോട്ടോകളും വീഡിയോകളും ഓൺലൈനിൽ പ്രചരിപ്പിച്ചു; യുവാവിന് നാല് ലക്ഷം രൂപ പിഴ ചുമത്തി അബൂദബി കോടതി

uae
  •  a month ago
No Image

മുത്തശ്ശിയെ ഫോൺ വിളിച്ചതിന് ഒമ്പത് വയസ്സുകാരന് ക്രൂരമർദനം; പ്രധാനാധ്യാപകൻ അറസ്റ്റിൽ

National
  •  a month ago
No Image

ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരം അവനാണ്: റിവാൾഡോ

Football
  •  a month ago
No Image

സുഡാനിൽ വെടിനിർത്തലിന് ആഹ്വാനം ചെയ്ത് യുഎഇ; രാജ്യത്തേക്ക് സഹായം എത്തിക്കാൻ തയ്യാറാണെന്ന് അൻവർ ​ഗർ​ഗാഷ്

uae
  •  a month ago