കലോത്സവത്തിന് 'ഇന്‍തിഫാദ' എന്ന പേര് ഒഴിവാക്കണമെന്ന് കേരള സര്‍വകവാശാല വിസി
തിരുവനന്തപുരം: ഇസ്‌റാഈല്‍ അധിനിവേശത്തിനെതിരായ ഫലസ്തീനികളുടെ ചെറുത്ത് നില്‍പ്പിനെ സൂചിപ്പിക്കുന്ന 'ഇന്‍തിഫാദ' എന്ന പേര് കേരള യൂണിവേഴ്‌സിറ്റി കലോത്സവത്തിന് ഉപയോഗിക്കരുതെന്ന് വൈസ് ചാന്‍സലര്‍ ഡോ.മോഹനന്‍ കുന്നുമ്മല്‍ ഉത്തരവിറക്കി.പോസ്റ്ററുകളിലും സോഷ്യല്‍ മീഡിയയിലും ഉള്‍പ്പെടെ ഫെസ്റ്റിവലിന്റെ എല്ലാ പ്രചാരണ സാമഗ്രികളില്‍ നിന്നും 'ഇന്‍തിഫാദ' എന്ന വാക്ക് നീക്കം ചെയ്യാന്‍ നിര്‍ദേശിച്ചു. പകരം കേരള യൂനിവേഴ്‌സിറ്റി യൂത്ത് ഫെസ്റ്റിവല്‍ എന്ന പേര് ഉപയോഗിക്കണം.
മാര്‍ച്ച് 7 മുതല്‍ 11 വരെ തിരുവനന്തപുരത്താണ് കലോത്സവം നടക്കുക. എസ്എഫ്‌ഐ നേതൃത്വം നല്‍കുന്ന യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂനിയന്‍ കഴിഞ്ഞയാഴ്ച 'ഇന്‍തിഫാദ'യുടെ ലോഗോ പുറത്തിറക്കിയിരുന്നു. എന്നാല്‍, 'ഇന്‍തിഫാദ' എന്ന വാക്കിന് ഫലസ്തീന്‍ ഇസ്രാഈല്‍ പ്രശ്‌നവുമായി നേരിട്ട് ബന്ധമുണ്ടെന്നും രാജ്യത്തിന്റെ വിദേശനയത്തിലും ഇത് സ്വാധീനം ചെലുത്തുമെന്നും വി.സി പറഞ്ഞു.
നിര്‍ദേശം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ സര്‍വകലാശാല രജിസ്ട്രാര്‍, സ്റ്റുഡന്റ്‌സ് യൂണിയന്‍, യൂനിവേഴ്‌സിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്റ്റുഡന്റ്‌സ് സര്‍വിസ് എന്നിവര്‍ക്ക് തിങ്കളാഴ്ച വി.സി നിര്‍ദേശം നല്‍കി. ഇതില്‍ വീഴ്ചവരുത്തുന്നത് ഗൗരവമായി കാണുമെന്നും മുന്നറിയിപ്പ് നല്‍കി.സര്‍വകലാശാലയുടെ പ്രവര്‍ത്തനങ്ങള്‍ ഏതെങ്കിലും വിഭാഗം വിദ്യാര്‍ഥികളുടേയോ അധ്യാപകരുടേയോ പൊതുജനങ്ങളുടേയോ വികാരങ്ങളെ വ്രണപ്പെടുത്തുന്നില്ലെന്ന് ഉറപ്പാക്കാന്‍ ബാധ്യസ്ഥരാണെന്ന് വി.സി പറഞ്ഞു.
'കലോത്സവം ഒരു പ്രതിഷേധത്തിനും ഉള്ള സ്ഥലമല്ല. വിദ്യാര്‍ഥികളെയും പൊതുജനങ്ങളെയും ബാധിക്കാവുന്ന അര്‍ഥങ്ങളുള്ള വാക്ക് തെരഞ്ഞെടുത്തത് വിദ്യാര്‍ത്ഥി യൂണിയന്റെ തെറ്റാണ്. യുവജനോത്സവ വേദി ഏതെങ്കിലും തരത്തിലുള്ള ആശയ പ്രചരണ വേദിയാക്കുന്നത് അനുവദിക്കാനാവില്ല'അദ്ദേഹം പറഞ്ഞു.
Annual festival cant be named Intifada Kerala University tells students union
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."