കോണ്‍ഗ്രസ് ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക നാളെ പ്രഖ്യാപിച്ചേക്കും; റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ലോക്സഭ തെരെഞ്ഞെടുപ്പിനായുള്ള കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക നാളെ പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോർട്ട് 195 സീറ്റുകളിലേക്ക് ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതോടെയാണ്, എത്രയും പെട്ടെന്ന് തങ്ങളുടെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വിടാന്‍ കോണ്‍ഗ്രസ് നീക്കം നടത്തുന്നത്.ഭൂരിഭാഗം പിസിസികളും ഇതിനോടകം ഹൈക്കമാന്‍ഡിന് ആദ്യ ഘട്ട പട്ടിക കൈമാറി. തര്‍ക്കങ്ങള്‍ ഇല്ലാത്തതും സിറ്റിംഗ് എംപിമാര്‍ മത്സരിക്കുന്നതുമായ മണ്ഡലങ്ങള്‍ ആദ്യം പ്രഖ്യാപിക്കും.നാളെ നടക്കുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിന് ശേഷം ആദ്യ പട്ടിക കോണ്‍ഗ്രസ് പുറത്തിറക്കും.
ഉത്തര്‍പ്രദേശിലെ റായ് ബറേലിയില്‍ സോണിയ ഗാന്ധിക്ക് പകരം പ്രിയങ്ക ഗാന്ധി സ്ഥാനാര്‍ഥിയായി എത്തുമെന്ന് ഉറപ്പായി കഴിഞ്ഞു. റായ് ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്ക ഗാന്ധി സമ്മതം അറിയിച്ചതായാണ് സൂചന. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 160000ഇല് അധികം വോട്ടുകള്‍ക്കാണ് സോണിയ ഗാന്ധി റായ് ബറേലി വിജയിച്ചത്.
ബിജെപിക്കെതിരെ വിജയമുറപ്പിക്കാന്‍ തെരഞ്ഞെടുപ്പില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളോടും മത്സരിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. രാജസ്ഥാന് മുന്‍മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, ഛത്തീസ്ഗഡ് മുന്‍ മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍, സല്മാന് ഖുര്‍ഷിദ്, ഭൂപീന്ദര്‍ ഹൂഡ, കമല്‍നാഥ് തുടങ്ങിയ നേതാക്കളോട് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും ആവശ്യപ്പെട്ടതായാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."