ഇനി പ്രവേശനകവാടം കൃത്യമായി കാണിക്കും; ഫീച്ചര്‍ അവതരിപ്പിച്ച് ഗൂഗിള്‍ മാപ്പ്
ഫീച്ചര്‍ അവതരിപ്പിച്ച് ഗൂഗിള്‍ മാപ്പ്
യാത്രയില്‍ ഭൂരിപക്ഷം ആളുകളും ഉപയോഗിക്കുന്ന ഒന്നാണ് ഗൂഗിള്‍ മാപ്പ്. ആരോടും ചോദിക്കാതെ കറക്ട് ഡെസ്റ്റിനേഷനിലെത്താന്‍ ഗൂഗിള്‍ മാപ്പ് സഹായിക്കുന്നുണ്ട്.
ഉപയോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കുന്നതിന് ഗൂഗിള്‍ മാപ്പില്‍ നിരവധി അപ്‌ഡേറ്റ് കൊണ്ടുവന്നിരിക്കുകയാണ് ഗൂഗിള്‍. പുതിയതായി കെട്ടിടത്തിന്റെ പ്രവേശനകവാടം കൃത്യമായി കാണിച്ചുകൊടുക്കുന്ന ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഗൂഗിള്‍ മാപ്പ്.
നിലവില്‍ കെട്ടിടത്തിന്റെ പേര് നല്‍കി സെര്‍ച്ച് ചെയ്യുമ്പോള്‍ കിട്ടുന്ന നാവിഗേഷന്‍ അനുസരിച്ച് യാത്ര ചെയ്ത് എത്തുമ്പോള്‍ പലപ്പോഴും കെട്ടിടത്തിന്റെ മുന്‍വശത്ത് എത്തണമെന്നില്ല. കെട്ടിടം നില്‍ക്കുന്ന സ്ട്രീറ്റില്‍ നിന്ന് മാറി കെട്ടിടത്തിന്റെ ഏതെങ്കിലും വശത്തുള്ള മറ്റൊരു സ്ട്രീറ്റിലായിരിക്കും ചിലപ്പോഴെങ്കിലും എത്തിച്ചേരുക. ഇത് ഒഴിവാക്കാന്‍ സഹായിക്കുന്ന ഫീച്ചറാണ് അവതരിപ്പിക്കാന്‍ പോകുന്നത്.
പരീക്ഷണ ഘട്ടത്തിലാണ് ഈ ഫീച്ചര്‍. കെട്ടിടം സെര്‍ച്ച് ചെയ്യുമ്പോള്‍ പുറത്തേയ്ക്ക് പോകുന്നതും പ്രവേശിക്കുന്നതുമായ കെട്ടിടത്തിന്റെ ഭാഗം കൃത്യമായി കാണിക്കുന്നതാണ് ഫീച്ചറിന്റെ പ്രത്യേകത. ഗൂഗിള്‍ പിക്‌സല്‍ 7എ സ്മാര്‍ട്ട്‌ഫോണില്‍
Google Maps version 11.17.0101 ല്‍ പുതിയ അപ്‌ഡേറ്റായി ഈ ഫീച്ചര്‍ കൊണ്ടുവന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."