സുധാ മൂര്‍ത്തിയെ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്ത് രാഷ്ട്രപതി
സുധാ മൂര്‍ത്തിയെ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്ത് രാഷ്ട്രപതി
ന്യൂഡല്‍ഹി: എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ സുധാ മൂര്‍ത്തിയെ രാഷ്ട്രപതി ദ്രൗപദി മുര്‍മു രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തു. ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണ മൂര്‍ത്തിയുടെ ഭാര്യയും ഇന്‍ഫോസിസ് ഫൗണ്ടേഷന് ചെയര്‍പേഴ്സണുമാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. സുധാമൂര്‍ത്തിയെ രാജ്യസഭയിലേക്ക് ഇന്ത്യന്‍ രാഷ്ട്രപതി നാമനിര്‍ദ്ദേശം ചെയ്തതില്‍ സന്തുഷ്ടനാണ്. സാമൂഹിക പ്രവര്‍ത്തനം, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, വിദ്യാഭ്യാസം തുടങ്ങി വിവിധ മേഖലകളില്‍ സുധാ ജിയുടെ സംഭാവനകള്‍ വളരെ വലുതും പ്രചോദനാത്മകവുമാണ്.
രാജ്യസഭയിലെ അവരുടെ സാന്നിദ്ധ്യം നമ്മുടെ 'നാരി ശക്തി'യുടെ ശക്തമായ സാക്ഷ്യമാണ്. നമ്മുടെ രാജ്യത്തിന്റെ ഭാഗധേയം രൂപപ്പെടുത്തുന്നതില്‍ സ്ത്രീകളുടെ ശക്തിയും കഴിവും പ്രധാനമാണ്. മികച്ച പാര്‍ലമെന്ററി ഭരണം അവര്‍ക്ക് ആശംസിക്കുന്നു മോദി കുറിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."