കാവനൂരില്‍ ഭരണസമിതിക്കെതിരെ യു.ഡി.എഫ് പ്രക്ഷോഭത്തിന്
കാവനൂര്‍: സി.പി.എം നിയന്ത്രണത്തിലുള്ള കാവനൂര്‍ ഗ്രാമപഞ്ചായത്തു ഭരണസമിതിെക്കതിരേ യു.ഡി.എഫ് പ്രക്ഷോഭത്തിന് ഒരുങ്ങുന്നു. ഭരണസമിതിയുടെ വാര്‍ഷിക വികസന ഫണ്ടുകളില്‍ സ്വജനപക്ഷപാതം ആരോപിച്ചാണ് യു.ഡി.എഫ് സമരത്തിനൊരുങ്ങുന്നത്.
ഭരണപക്ഷത്തിന്റെ വാര്‍ഷിക വികസന ഫണ്ടുകള്‍ വകയിരുത്തിയതില്‍ എല്‍.ഡി.എഫ് വിജയിച്ച വാര്‍ഡുകള്‍ക്ക് 18 ലക്ഷം മുതല്‍ 27.5 ലക്ഷം വരെ വകയിരുത്തിയപ്പോള്‍ യു.ഡി.എഫ് വിജയിച്ച വാര്‍ഡുകള്‍ക്ക് 10 മുതല്‍ 16 ലക്ഷം വരെയാണു വകയിരുത്തിയത്. യു.ഡി.എഫ് വാര്‍ഡുകള്‍ക്ക് വകയിരുത്തിയ ഫണ്ടുകളില്‍ ചിലത് ഒരിക്കലും നടപ്പിലാക്കാന്‍ കഴിയാത്ത ഫണ്ടുകളാണെന്നും പ്രതിപക്ഷത്തിനു പരാതിയുണ്ട്.
എന്നാല്‍ ഭരണം നിലനിര്‍ത്താന്‍ എല്‍.ഡി.എഫിനെ സഹായിക്കുന്ന സ്വതന്ത്ര അംഗവും വൈസ് പ്രസിഡന്റുമായ കെ.അഹമ്മദാജിയുടെ വാര്‍ഡിലേക്ക് 17 ലക്ഷം രൂപയേ വകയിരുത്തിയുള്ളൂ എന്നതും സി.പി.എം ഭരണസമിതിയുടെ സ്വജനപക്ഷപാതത്തിനുള്ള വലിയ ഉദാഹരണമാണെന്നു യു.ഡി.എഫ് നേതാക്കള്‍ ആരോപിക്കുന്നു.
യോഗത്തില്‍ യു.ഡി.എഫ് പഞ്ചായത്ത് നേതാക്കളായ കെ.ഉമ്മര്‍, ടി.ബാലസുബ്രഹ്മണ്യന്‍, പി.വി ഉസ്മാന്‍, വി.ഹംസ, കെ.ശരീഫ്, കെ.വി കരിം, ടി. റിഫ്‌ന ഇബ്രാഹിം, കെ.പി റംല, ഖദീജ മുസ്തഫ, ധനേഷ്, ആമിന, പാത്തുമ്മ ഉമ്മര്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."