സിദ്ധാര്‍ഥന്റെ മരണം; അന്വേഷണം സി.ബി.ഐക്ക്; പ്രഖ്യാപനം കുടുംബം മുഖ്യമന്ത്രിയെ കണ്ടതിന് പിന്നാലെ
സിദ്ധാര്‍ഥന്റെ മരണം; അന്വേഷണം സി.ബി.ഐക്ക്; പ്രഖ്യാപനം കുടുംബം മുഖ്യമന്ത്രിയെ കണ്ടതിന് പിന്നാലെ
വയനാട്: പൂക്കോട് വെറ്ററിനറി വിദ്യാര്‍ഥി സിദ്ധാര്‍ഥിന്റെ മരണത്തില്‍ തുടരന്വേഷണം സി.ബി.ഐക്ക്. മുഖ്യമന്ത്രി പിണറായി വിജയനുമായി സിദ്ധാര്‍ഥിന്റെ അച്ഛന്‍ നടത്തിയ കൂടിക്കാഴ്ച്ചക്ക് ശേഷമാണ് തീരുമാനം. നേരത്തെ കേസ് അന്വേഷണം സി.ബി.ഐക്ക് വിടുമെന്ന് വിടാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പ് നല്‍കിയതായി പിതാവ് ജയപ്രകാശ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
'സിദ്ധാര്‍ഥ് മരിച്ചതല്ല, കൊന്നതാണ് എന്ന് ഉറപ്പാണ്. അതുകൊണ്ട് സി.ബി.ഐ അന്വേഷിക്കണം എന്ന് പറഞ്ഞു. ഉടന്‍ തന്നെ കേസ് സി.ബി.ഐക്ക് വിടാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി. കേസ് പഠിക്കട്ടെ എന്നോ നോക്കട്ടെ എന്നൊന്നുമല്ല അദ്ദേഹം പറഞ്ഞത്. സി.ബി.ഐക്ക് വിടാമെന്ന ഉറപ്പാണ് അദ്ദേഹം നല്‍കിയതെന്ന് ജയപ്രകാശ് പറഞ്ഞിരുന്നു.
മകന്റെ മരണത്തില്‍ ഒരുപാട് സംശയങ്ങള്‍ ബാക്കിയുണ്ടെന്നും, എഴുന്നേറ്റ് നില്‍ക്കാന്‍ കഴിയാത്ത ഒരാള്‍ക്ക് എങ്ങനെയാണ് തൂങ്ങിമരിക്കാന്‍ കഴിയുക എന്നും സിദ്ധാര്‍ഥിന്റെ അച്ഛന്‍ പറഞ്ഞു. ഇക്കാര്യങ്ങള്‍ എല്ലാം മുഖ്യമന്ത്രിയെ ധരിപ്പിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാത്രമല്ല 2019ന് ശേഷം സര്‍വകലാശാലയില്‍ ഒരുപാട് ആത്മഹത്യകളും, അപകട മരണങ്ങളും നടന്നിട്ടുണ്ടെന്നും, അവയും അന്വേഷിക്കണം. ട്രെയിനില്‍ വെച്ച് സിദ്ധാര്‍ഥനെ വകവരുത്താന്‍ ശ്രമിച്ചോയെന്ന് സംശയമുണ്ട്. ദേവരാഗ് എന്ന പുതിയ പേര് ആന്റി റാഗിങ് സ്‌ക്വാഡിന്റെ റിപ്പോര്‍ട്ടിലുണ്ട്. പൊലിസ് അന്വേഷണത്തില്‍ അങ്ങനെയൊരു പേരില്ല. സുഹൃത്ത് അക്ഷയ് യെ സാക്ഷിയോ, മാപ്പുസാക്ഷിയോ ആക്കരുത്, പ്രതി ചേര്‍ക്കണമെന്നും ജയപ്രകാശ് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."