HOME
DETAILS
MAL
പവിഴമല്ലി
backup
March 09 2024 | 22:03 PM
പ്രദീപ് രാമനാട്ടുകര
നീ ചെയ്യുന്ന
മരണാനന്തര ക്രിയകള്‍
ഞാന്‍ കാണുന്നുണ്ട്.
ജീവിച്ചിരിപ്പുണ്ടെന്ന
പിടച്ചില്‍
പ്രണയം എന്നു ശ്വസിച്ച്
വീണ്ടെടുക്കാനാവാതെ
തളര്‍ന്നുവീഴുന്നുണ്ട്.
മരിച്ചുപോയെന്ന ചിത്രംവരച്ച്
ചലിച്ചുതുടങ്ങാനുള്ള
ശ്രമത്തെ
എത്ര ശ്രദ്ധാപൂര്‍വമാണ്
നീ അടക്കി നിര്‍ത്തിയത്.
തിരിച്ചുവരില്ലെന്ന ഉറപ്പില്‍
എത്ര വേഗത്തിലാണ്
മുറ്റത്തെ പവിഴമല്ലിയില്‍നിന്ന്
കുഞ്ഞുനക്ഷത്രങ്ങള്‍
പറന്നുപോയത്.
ഇലകളും ചില്ലകളും
മാത്രം ചുമന്ന്
ഒരു മരത്തിന്
എത്രകാലം ജീവിക്കാനാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."