പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് എം.എല്‍.എയുടെ നിര്‍ദ്ദേശം
തിരൂരങ്ങാടി: നിയോജക മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് പി.കെ അബ്ദുറബ്ബ് എം.എല്‍.എ. മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് വിളിച്ചു ചേര്‍ത്ത ഉദ്യോഗസ്ഥന്‍മാരുടേയും ജനപ്രതിനിധികളുടേയും അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്ത അഞ്ചുവര്‍ഷം കൊണ്ട് മണ്ഡലത്തിലെ കുടിവെള്ളക്ഷാമം പൂര്‍ണമായും പരിഹരിക്കണം. അതിന് വേണ്ടി ഒരോ പഞ്ചായത്ത് കേന്ദ്രീകരിച്ചും ജനപ്രതിനിധികളോട് ആലോചിച്ച് പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ എം.എല്‍.എ നിര്‍ദ്ദേശംനല്‍കി.
മോര്യാകാപ്പ് പദ്ധതിയില്‍ അനാവശ്യ കാലതാമസം വരുത്തുന്നതിനെതിരേ ശക്തമായാണ് എം.എല്‍.എ പ്രതികരിച്ചത്. ഭാവന പ്രപ്പോസലുകള്‍ക്കായി പദ്ധതി വൈകിപ്പിക്കാന്‍ അനുവദിക്കില്ലെന്നും വികസനം തടയുന്ന നിലപാടുണ്ടായാല്‍ ശക്തമായി പ്രതികരിക്കേണ്ടി വരുമെന്നും എം.എല്‍.എ ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പ് നല്‍കി. വെന്നിയൂര്‍ സ്ഥലമെടുപ്പ് ഉടന്‍ ആരംഭിക്കുന്നതിന് വേണ്ട നടപടികള്‍ അവസാന ഘട്ടത്തിലാണെന്ന് പൊതുമരാമത്ത് അധികൃതര്‍ വ്യക്തമാക്കി.
തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ ഒഴിവുകളും മറ്റും നികത്തിയിട്ടുണ്ടെന്നും മണ്ഡലത്തിലെ പി.എച്ച്.സികളില്‍ ജീവനക്കാരെ നിയമിച്ചിട്ടുണ്ടെന്നും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചു.
വിവിധ പഞ്ചായത്ത് മുനിസിപ്പാലിറ്റി അധ്യക്ഷരായ കെ.ടി റഹീദ, എം.പി മുഹമ്മദ് ഹസ്സന്‍, പി ഫാത്തിമ, നുസൈബ ഫസല്‍, എം അബ്ദുറഹ്മാന്‍ കുട്ടി, സി.കെ.എ ജബ്ബാര്‍, വി.ടി സുബൈര്‍ തങ്ങള്‍, സി.എച്ച് ഹനീഫ, സി.എച്ച് മഹ്മൂദ് ഹാജി, ഹനീഫ പുതുപറമ്പ്, എം മുഹമ്മദ് കുട്ടി മുന്‍ഷി, കെ.എം മൊയ്തീന്‍, സി.കെ.എ റസാഖ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥരായ ഡോ. കെ മുഹമ്മദ് ഇസ്മായീല്‍, മുഹമ്മദ് സിദ്ധീഖ്, ടി ഗോപാലകൃഷ്ണന്‍, പി.ടി അബ്ദുറഹ്മാന്‍, ജി മോഹന്‍, പി.പി ഷൈലി, സി.പി അബ്ദുല്‍ ഹമീദ്, പി.കെ റഷീദ് അലി, പി.ടി അബ്ദുന്നാസര്‍, പി.എസ് മനീഷ, കെ നാരായണന്‍, എം.പി അബ്ദുള്ള, എസ് ഹാരിസ്, ടി.കെ നാസര്‍, പി ശിവദാസന്‍, ഷാഹുല്‍ ഹമീദ്, എന്‍.കെ മുഹമ്മദ് കുട്ടി, വി ലിജു, പി രാജ ഗോപാലന്‍, ആസിഫ്, എം.എ പ്രവീണ്‍, പി മൊയ്തീന്‍ കുട്ടി, മുഹമ്മദ് മുനീര്‍, എ അബൂബക്കര്‍ സിദ്ധീഖ്, ടി മധുസൂദനന്‍, പി.കെ മുഹമ്മദ് ജമാല്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."