HOME
DETAILS

ഇന്ത്യയിൽ നിന്നും സഊദിയിലേക്ക് നേരിട്ടുള്ള സർവ്വീസിൽ അവ്യക്തത

  
backup
January 03 2021 | 02:01 AM

saudi-flight-from-india-0301-2020

     റിയാദ്: വകഭേദം സംഭവിച്ച വൈറസ് കണ്ടെത്തിയതിനെ തുടർന്ന് സഊദി അറേബ്യ ഏർപ്പെടുത്തിയ വിമാന സർവ്വീസ് വിലക്ക് പിൻവലിച്ചെങ്കിലും ഇന്ത്യയിൽ നിന്നുള്ള വിമാന സർവീസുകൾ നടത്താനാവുമോ എന്നതിൽ അവ്യക്തത തുടരുന്നു. പുതിയ റിപ്പോർട്ടുകൾ പ്രകാരം വിദേശ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് അനുമതി നൽകിയതോടെ ഇന്ത്യക്കാർക്കും പ്രവേശനാനുമതി ഉണ്ടാകുമെന്ന് തന്നെയാണ് കരുതുന്നത്. എന്നാൽ, ഇതിൽ കൂടുതൽ വ്യക്തത വരേണ്ടതുണ്ട്. നേരത്തെ ഉണ്ടായിരുന്ന നേരിട്ടുള്ള വിമാന സർവ്വീസ് വിലക്കുകൾ ഇപ്പോഴും നില നിൽക്കുന്നുണ്ടോ അതോ പുതിയ തീരുമാനത്തോടെ അതിർത്തികൾ തുറന്നത് എല്ലാ രാജ്യങ്ങൾക്കും ബാധകമാണോ എന്നതിൽ ഇത് വരെ വ്യക്തത കൈവന്നിട്ടില്ല. ഇത് സംബന്ധമായി കൂടുതൽ വിവരങ്ങൾ ഉടൻ പുറത്ത് വന്നേക്കുമെന്നാണ് കരുതുന്നത്. എംബസിയുടെ ഭാഗത്ത് നിന്നോ, എയർ ഇന്ത്യയുടേയോ വിദേശ കാര്യ മന്ത്രാലയത്തിന്റെയോ ഭാഗത്ത് നിന്നും പ്രസ്‌താവനകൾ ഉണ്ടായേക്കും. 

    നേരത്തെ ഏർപ്പെടുത്തിയ രണ്ടു വിലക്കുകൾ നീക്കിയെന്നാണ് ഇന്ന് പുറത്തിറക്കിയ ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രസ്‌താവനയിൽ അറിയിക്കുന്നത്. നേരത്തെ ഇന്ത്യയിൽ നിന്നും നേരിട്ടുള്ള വിമാന സർവ്വീസ് നിരോധനം നില നിൽക്കെയാണ് രണ്ടു സർക്കുലറുകളും മന്ത്രാലയം കഴിഞ്ഞ രണ്ടാഴ്ച്ച മുമ്പ് പുറത്തിറക്കിയത്. അത് പിൻവലിച്ചതായാണ് ഇപ്പോഴത്തെ പ്രസ്‌താവന.

      ഞായാറാഴ്ച (ഇന്ന്) പുലർച്ചെ രണ്ടു മണിയോടെയാണ് സഊദി ആഭ്യന്തര മന്ത്രാലയം ഇത് സംബന്ധിച്ച സർക്കുലർ പുറത്തിറക്കിറക്കിയത്. ഇന്ന് രാവിലെ പതിനൊന്ന് മണി മുതൽ രാജ്യത്തേക്ക് കര, വ്യോമ, ജല മാർഗ്ഗമുള്ള പ്രവേശനം അനുവദിക്കുമെന്നാണ് ആഭ്യന്തര മന്ത്രാലയം അറിയിച്ചത്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  an hour ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  an hour ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  2 hours ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  2 hours ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  2 hours ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  3 hours ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  4 hours ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  4 hours ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  4 hours ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  5 hours ago