നിരവധി കേസുകളിലെ മൂന്ന് പ്രതികള്‍ പിടിയില്‍
പെരിന്തല്‍മണ്ണ: നിരവധി കേസുകളിലെ മൂന്നു പ്രതികള്‍ പെരിന്തല്‍മണ്ണ പൊലിസിന്റെ പിടിയിലായി. മണ്ണാര്‍ക്കാട് കുമരംപുത്തൂര്‍ സ്വദേശി വലിയപറമ്പത്ത് ഷമീര്‍(26), പെരിന്തല്‍മണ്ണ വലിയങ്ങാടി ചക്കുങ്ങല്‍ വീട്ടില്‍ മുഹമ്മദ് നൗഫല്‍(30) , വെട്ടത്തൂര്‍ മേല്‍ക്കുളങ്ങര ചോലക്കല്‍ ആഷിഖ്(22) എന്നിവരെയാണു പെരിന്തല്‍മണ്ണ പൊലിസ് അറസ്റ്റ് ചെയ്തത്. ഇന്നലെ പുലര്‍ച്ചെ ആറോടെയാണു പ്രതികളെ പിടികൂടിയത്.
കരിങ്കല്ലത്താണിയില്‍ വാഹന പരിശോധനക്കിടെയാണു പ്രതികളെ വലയിലാക്കിയത്. തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള ടി.എന്‍. 22 എ 6681 നമ്പര്‍ കാര്‍ നിര്‍ത്താതെ പോയതിനെത്തുടര്‍ന്നു പൊലിസ് പിന്തുടര്‍ന്ന് മാനത്തുമംഗലത്തു വെച്ചു പിടികൂടി നടത്തിയ അന്വേഷണത്തിലാണു പ്രതികള്‍ നിരവധി കേസുകളില്‍ ഉള്‍പ്പെട്ട വിവരം അറിഞ്ഞത്.
ഇരുമ്പ് കമ്പികളും ആയുധങ്ങളും പ്രതികളില്‍ നിന്നു കണ്ടെത്തി. പ്രതികളിലെ ഒന്നാമന്റെ പേരില്‍ നാട്ടുകല്‍ സ്റ്റേഷനില്‍ അടിപിടി കേസുകളും രണ്ടണ്ടാം പ്രതിയുടെ പേരില്‍ പെരിന്തല്‍മണ്ണ സ്റ്റേഷനുകളിലും കേസുകള്‍ നിലനില്‍ക്കുന്നുണ്ടണ്ട്. കഴിഞ്ഞ ഏപ്രിലില്‍ താഴെക്കോട് സ്വദേശിയെ കേസ് കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുമ്പോള്‍ വീടിന്റെ പരിസരത്തു വെച്ചു കാര്‍ തടഞ്ഞ് അക്രമിച്ചു സ്വത്ത് തട്ടാന്‍ ശ്രമിച്ച കേസും മൂന്നാം പ്രതിയുടെ പേരില്‍ 2014 മാര്‍ച്ചില്‍ മേലാറ്റൂര്‍ കാര്യവട്ടത്തുള്ള പോപ്‌സണ്‍ കമ്പനിയുടെ പൂട്ടു പൊളിച്ച് സ്‌ഫോടക വസ്തുക്കള്‍ കവര്‍ച്ച ചെയ്ത കേസിലും പ്രതിയാണ്. പ്രതികളെ പെരിന്തല്‍മണ്ണ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു.
ഡി.വൈ.എസ് പി മോഹനചന്ദ്രന്റെ നിര്‍ദേശ പ്രകാരം സി.ഐ സാജു.കെ എബ്രഹാം, എസ്.ഐ ജോബിതോമസ്, പി.മോഹന്‍ദാസ്, സി.പി മുരളി, ഉദ്യോഗസ്ഥരായ പി.എന്‍ മോഹനകൃഷ്ണന്‍, എന്‍.ടി കൃഷ്ണകുമാര്‍, അഭിലാഷ്‌കൈപ്പിനി, ബിബിന്‍ദാസ്, സന്ദ്ീപ്.പി, അനീഷ് എന്നിവര്‍ ചേര്‍ന്നാണു പ്രതികളെ അറസ്റ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."