HOME
DETAILS

തദ്ദേശ തെരഞ്ഞെടുപ്പ്; യു.ഡി.എഫിന് വോട്ട് വിഹിതത്തില്‍ കുറവുണ്ടായിട്ടില്ലെന്ന് പഠനം

  
backup
January 04 2021 | 10:01 AM

6541641351
 
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് വോട്ട് വിഹിതത്തില്‍ കുറവുണ്ടായിട്ടില്ലെന്ന് പഠനറിപ്പോര്‍ട്ട്. കെ.പി.സി.സി റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റ് നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍.
1000 വാര്‍ഡുകളില്‍ നടത്തിയ പഠനത്തില്‍ 100 വാര്‍ഡുകളില്‍ സി.പി.എം ബി.ജെ.പിക്ക് വോട്ടു മറിച്ചുവെന്നു വ്യക്തമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രക്തസാക്ഷി അഭിമന്യുവിന്റെ വട്ടവട പഞ്ചായത്തില്‍ പോലും അവിശുദ്ധ ബന്ധമുണ്ടായതായും തെരഞ്ഞെടുപ്പ് കമ്മിഷന്‍ രേഖകള്‍ പുറത്തുവിട്ടുകൊണ്ട് കെ.പി.സി.സി റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റ് ചെയര്‍മാന്‍ മാത്യു കുഴല്‍നാടന്‍ ആരോപിച്ചു. 
പല മേഖലകളിലെ നൂറോളം വാര്‍ഡുകളില്‍ നടത്തിയ പരിശോധനയില്‍ ബി.ജെ.പി, എസ്.ഡി.പി.ഐ തുടങ്ങിയ കക്ഷികളുമായി സി.പി.എം നടത്തിയ ആസൂത്രിത നീക്കു പോക്ക് മനസിലാകും. മധ്യകേരളത്തിലാണ് ഇത്തരത്തില്‍ വ്യാപകമായ രഹസ്യധാരണ ബി.ജെ.പിയുമായി സി.പി.എം ഉണ്ടാക്കിയത്. നിരവധിയിടങ്ങളില്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്താന്‍ പരോക്ഷമായി സി.പി.എം ബി.ജെ.പിക്കു വോട്ടുമറിച്ചു. ആലപ്പുഴ, പത്തനംതിട്ട, തിരുവന്തപുരം ജില്ലകളിലെ പല മേഖലകളിലും പരസ്പരം കൂട്ടുകൂടിയാണ് മത്സരിച്ചത്. 
മാവേലിക്കര, ചെങ്ങന്നൂര്‍ നഗരസഭകളില്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ കയറ്റാതിരിക്കാന്‍ ബി.ജെ.പിക്ക് വോട്ടു മറിച്ചു. യു.ഡി.എഫിന് എവിടെയൊക്കെ കോട്ടമുണ്ടായി എന്നതു സംബന്ധിച്ച് ഇന്നു നടക്കുന്ന കെ.പി.സി.സി യോഗത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും മാത്യു കുഴല്‍നടന്‍ പറഞ്ഞു.
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിസംബർ അപകട മാസം: അപകടമേറെയും വൈകിട്ട് 6നും 9നുമിടയിൽ

Kerala
  •  10 days ago
No Image

രാജ്യത്തെ ഏറ്റവും മികച്ച അഞ്ചാമത്തെ പൊലിസ് സ്റ്റേഷനെന്ന നേട്ടം കൈവരിച്ച് ആലത്തൂര്‍ പൊലിസ് സ്റ്റേഷന്‍

Kerala
  •  10 days ago
No Image

ചന്ദ്രബാബു നായിഡുവിന്റെ അറസ്റ്റിലേക്ക് നയിച്ച കേസ് അന്വേഷിച്ച ഐ.പി.എസ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

National
  •  11 days ago
No Image

ഹൈക്കോടതി ജീവനക്കാർ ഇനി ഓഫിസ് സമയത്ത് മൊബൈൽ ഫോൺ ഉപയോഗിക്കേണ്ട; ഉത്തരവിറക്കി രജിസ്ട്രാർ ജനറൽ

Kerala
  •  11 days ago
No Image

ഡൽഹി ജുമാമസ്ജിദിലും സർവേ നടത്തണം എ.എസ്.ഐ ക്ക് കത്തയച്ച് ഹിന്ദുസേന ദേശീയ അധ്യക്ഷൻ വിഷ്ണു ഗുപ്ത

Kerala
  •  11 days ago
No Image

ഓവുചാലിലേക്ക് ഒഴുകിയെത്തിയത് ഡീസൽ; എലത്തൂരില്‍ ഇന്ധന ചോര്‍ച്ച, പ്രതിഷേധം

Kerala
  •  11 days ago
No Image

കുവൈത്തിൽ ഡ്രൈവിംഗ് ടെസ്റ്റ് അപ്പോയന്‍റ്മെന്‍റ് ബുക്കിംഗ് ഇനി സഹേൽ ആപ്പിലൂടെയും

Kuwait
  •  11 days ago
No Image

മൂന്ന് മണിക്കൂർ വൈകി; തകരാർ പരിഹരിച്ച് വന്ദേ ഭാരത് യാത്ര തുടങ്ങി; അങ്കമാലിയിൽ പ്രത്യേക സ്റ്റോപ്പ് അനുവദിച്ചു

Kerala
  •  11 days ago
No Image

പോസ്റ്റ് മോർട്ടത്തിൽ വിഷ്ണു മരിച്ചത് തലക്കടിയേറ്റ്; ആതിരക്കും ബന്ധുക്കൾക്കുമെതിരെ കൊലക്കുറ്റം ചുമത്തി

Kerala
  •  11 days ago
No Image

നാലാമത് ഹജ്ജ് സമ്മേളനം ജനുവരി 13 മുതൽ 16 വരെ ജിദ്ദ ‘സൂപ്പർ ഡോമി’ൽ

Saudi-arabia
  •  11 days ago