HOME
DETAILS

മലപ്പുറം ജില്ലാ സമ്മേളനം: പ്രമേയവിവാദം മാധ്യമസൃഷ്ടി-സമസ്ത

  
backup
January 05 2022 | 03:01 AM

89634593-2


മലപ്പുറം
മലപ്പുറം ആലത്തൂർപടിയിൽ വിജയകരമായി സമാപിച്ച സമസ്ത ജില്ലാ ഗോൾഡൻ ജൂബിലി സമ്മേളനം അംഗീകരിച്ച പ്രമേയവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിവാദം ചില മാധ്യമസ്ഥാപനങ്ങൾ ദുഷ്ടലാക്കോടെ മെനഞ്ഞുണ്ടാക്കിയ നികൃഷ്ടമായ കുതന്ത്രമെന്ന് സമസ്ത മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി പുത്തനഴി മൊയ്തീൻ ഫൈസി പ്രസ്താവനയിൽ പറഞ്ഞു. മതം, ആദർശം, സാമുദായികം, സാംസ്‌കാരികം, കാലികം എന്നീ പ്രധാന തലങ്ങളുമായി ബന്ധപ്പെട്ട അഞ്ചു പ്രമേയങ്ങളാണ് സമ്മേളനം അംഗീകരിച്ചത്. സമ്മേളനപ്രമേയം സൂചിപ്പിച്ച് ഒരു ഓൺലൈൻ മാധ്യമം സമസ്ത പ്രസിഡൻ്റിന്റെ ഫോട്ടോ സഹിതം പ്രസിദ്ധീകരിച്ച വാർത്തയിൽ ആദർശവുമായി ബന്ധപ്പെട്ട ഒന്നാം പ്രമേയം പൂർണമായി ഒഴിവാക്കിയും സാമുദായിക മേഖലയുമായി ബന്ധപ്പെട്ട രണ്ടാം പ്രമേയത്തിന്റെ ആദ്യ സിംഹഭാഗവും വെട്ടി ഒഴിവാക്കിയുമാണ് പ്രചരിപ്പിച്ചത്.
സാമൂഹിക മുന്നേറ്റത്തിന്റെ നാനാതുറകളിൽ നിസ്തുലമായ സംഭാവനകളർപ്പിച്ച് കേരളീയ പൊതുസമൂഹത്തിന്റെ കലവറയില്ലാത്ത പിന്തുണനേടി വിവാദങ്ങൾക്കിടം കൊടുക്കാതെ ഒരു നൂറ്റാണ്ടോളമായി പ്രവർത്തിക്കുന്ന പ്രസ്ഥാനത്തെ ദുർബലപ്പെടുത്താൻ പഴുതുനോക്കുന്നവരുടെ രീതിയായി മാത്രമേ ഇത്തരം നീക്കങ്ങളെ കാണാനാകൂ. മാധ്യമപ്രവർത്തനത്തിന്റെ നൈതികതയെ പോലും വെല്ലുവിളിക്കുന്ന ഇത്തരം സമീപനങ്ങൾ ഒരു മാധ്യമസ്ഥാപനത്തിനും അഭിലഷണീയമല്ലെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
സമ്മേളനം അംഗീകരിച്ച പ്രമേയങ്ങളുടെ പൂർണ രൂപം


1. വിശ്വാസികളുടെ ജീവിതലക്ഷ്യം പരലോകജീവിത വിജയം മാത്രമായതിനാൽ, പ്രമാണങ്ങൾക്കും ഗവേഷണയോഗ്യരും സച്ചരിതരുമായ ആദ്യകാല പണ്ഡിതന്മാരുടെ വീക്ഷണങ്ങൾ ഉൾക്കൊണ്ടുമാത്രം മതവിഷയങ്ങളിലും അനുബന്ധമായ ഭൗതിക വിഷയങ്ങളിലും നിലപാടെടുക്കണമെന്ന് മുഴുവൻ മുസ് ലിം മതസംഘടനകളോടും പരമ്പരാഗതവും സച്ചരിതരായ സലഫിന്റെ മാർഗവുമായ സമസ്ത കേരള ജംഇയ്യത്തുൽ ഉയർത്തിപ്പിടിക്കുന്ന നിലപാടുകളെ പിന്തുടർന്ന് ഐഹിക പാരത്രിക ജീവിതവിജയം ഉറപ്പുവരുത്താൻ പ്രതിജ്ഞാബദ്ധമാകണമെന്ന് മുസ് ലിം ബഹുജനങ്ങളോടും ഈ സമ്മേളനം പ്രമേയം മുഖേന ആവശ്യപ്പെടുന്നു.
2. സമുദായ പുരോഗതിയുടെ നാനാതുറകളിൽ അതുല്യവും അഭിമാനകരവുമായ നേട്ടങ്ങൾ ഉറപ്പുവരുത്തിയ കേരളത്തിലെ ഉലമ ഉമറാ ബന്ധം ഊഷ്മളമായി നിലനിൽക്കേണ്ട കാര്യം ഈ സമ്മേളനം ഊന്നിപ്പറയുകയും സമുദായ ശത്രുക്കൾ മുതലെടുപ്പ് നടത്തി ഛിദ്രതയുണ്ടാക്കുന്നതിനെക്കുറിച്ച് സംഘടനാ പ്രവർത്തകരും മുസ് ലിം ബഹുജനങ്ങളും ജാഗ്രത പുലർത്തണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്യുന്നു.
3. ഇസ് ലാമിന്റെ അടിസ്ഥാന ആശയങ്ങളെ തന്നെ നിഷേധിച്ചും നിസാരവൽക്കരിച്ചും താത്വികാധ്യാപനം നൽകുന്ന കമ്യൂണിസമടക്കമുള്ള മതനിരാസ ചിന്തകകളെയും പ്രസ്ഥാനങ്ങളെയും മുസ് ലിം സമുദായം ജാഗ്രതയോടെ കരുതിയിരിക്കണമെന്നും സാധാരണക്കാരുടെ ഹൃദയങ്ങളിലേക്ക് മതനിഷേധം കൂടിയേറുന്ന പ്രവണതകളിലെ പങ്കാളിത്തം അപകടകരമാണെന്ന് സമുദായം തിരിച്ചറിയണമെന്നും ഈ സമ്മേളനം ആഹ്വാനം ചെയ്യുന്നു.


4. കൊലപാതകങ്ങൾക്കും കലാപങ്ങൾക്കും കാരണമാകുന്നവിധം വിവിധ മത വിശ്വാസികൾക്കിടയിൽ മുമ്പെങ്ങും ഇല്ലാത്തവിധം കേരളത്തിൽ നടക്കുന്ന ധ്രുവീകരണത്തിൽ ഈ സമ്മേളനം കടുത്ത ആശങ്ക പ്രകടിപ്പിക്കുകയും നിയമം കൈയിലെടുക്കാനും നിരപരാധികളെ വകവരുത്താനും ഒരു മതവും അനുവദിക്കാതിരുന്നിട്ടും മതങ്ങളുടെ പേരിൽ സംഘർഷവും സായുധ നീക്കങ്ങളും നടത്തുന്നവരെ അതത് മതവിശ്വാസികൾ തിരിച്ചറിയണമെന്ന് ഈ സമ്മേളനം പ്രമേയം മുഖേന ഉദ്‌ബോധിപ്പിക്കുന്നു.
5. വൈവാഹികജീവിതത്തിന് ശാരീരികവും വൈകാരികവുമായ പശ്ചാത്തലം അനിഷേധ്യമായി നിലനിൽക്കെ, വോട്ടവകാശമുള്ള 18 വയസ് പൂർത്തിയായിട്ടും ധാർമികമായി ജീവിതപങ്കാളിയെ സ്വീകരിക്കാൻ പാടില്ലെന്ന പാർലമെൻ്റ് സെലക്ട കമ്മിറ്റിക്ക് വിട്ട ബിൽ പൗരാവകാശ ലംഘനമാണെന്നും ഉന്നത വിദ്യാഭ്യാസവും തൊഴിൽ പരിശീലനവും നേടേണ്ടവർക്ക് അതിനും വൈവാഹികജീവിതം താൽപര്യപ്പെടുന്നവർക്ക് അതിനും സാധിക്കുന്നവിധം പെൺകുട്ടികളുടെ വിവാഹപ്രായം നിലനിർത്താൻ കേന്ദ്ര സർക്കാർ തയാറാകണമെന്ന് സമ്മേളനം കേന്ദ്ര ഗവൺമെന്റിനോട് ആവശ്യപ്പെടുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നസ്റല്ലയ്ക്ക് ശേഷം പിൻ​ഗാമിയായി പരി​ഗണിക്കപ്പെട്ട ഹാഷിം സഫിയുദ്ദീന്‍ കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഹിസ്ബുല്ല

International
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-23-10-2024

PSC/UPSC
  •  2 months ago
No Image

നവീൻബാബുവിനെതിരായ പരാതി തയ്യാറാക്കിയത് തിരുവനന്തപുരത്തെ സിപിഎം കേന്ദ്രങ്ങളിൽ?പിന്നിൽ ഉന്നതതല ഗൂഢാലോചന, വ്യാജപരാതി മരണശേഷം

Kerala
  •  2 months ago
No Image

ആലത്തൂരിൽ പെട്രോൾ കുപ്പിക്ക് കൊളുത്തി വീട്ടിലേക്കെറിഞ്ഞു; യുവാവ് കസ്റ്റഡിയിൽ

Kerala
  •  2 months ago
No Image

തൃശൂരിൽ സ്വർണാഭരണ നിർമ്മാണ കേന്ദ്രങ്ങളിലും കടകളിലും വൻ റെയ്ഡ്; കണക്കിൽ പെടാത്ത സ്വർണം പിടിച്ചെടുത്തു

Kerala
  •  2 months ago
No Image

താമസക്കാരോട് ബയോമെട്രിക് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അഭ്യര്‍ഥിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  2 months ago
No Image

വിഴിഞ്ഞം തീരക്കടലിൽ കടലിൽ ചുഴലിക്കാറ്റിനോട് സമാനമായ പ്രതിഭാസം; ​ദൃശ്യമായത് അരമണിക്കൂർ നേരം

Kerala
  •  2 months ago
No Image

60 വയസ്സ് കഴിഞ്ഞ സഊദികള്‍ക്കും പ്രവാസികള്‍ക്കും റിയാദ് സീസണ്‍ ഫെസ്റ്റില്‍ സൗജന്യ പ്രവേശനം

Saudi-arabia
  •  2 months ago
No Image

തെരഞ്ഞെടുപ്പിനൊരുങ്ങി മഹാവികാസ് അഘാഡി സഖ്യം; സീറ്റ് വിഭജനം പൂര്‍ത്തിയായി 

National
  •  2 months ago
No Image

ലീഗ് എസ്‌ഡിപിഐയെ പോലെയെന്ന് എംവി ഗോവിന്ദൻ; പാലക്കാട് സരിൻ ഒന്നാമതെത്തും

Kerala
  •  2 months ago