ഗുജറാത്തില്‍ വാതകച്ചോര്‍ച്ച; ആറു മരണം, ഇരുപതിലേറെ പേര്‍ ഗുരുതരാവസ്ഥയില്‍
സൂറത്ത്: ഗുജറാത്തിലെ സൂറത്തില്‍ വാതകച്ചോര്‍ച്ച. വിഷവാതകം ശ്വസിച്ച് ആറ് പേര്‍ മരിച്ചു. ഇരുപതിലധികം ജീവനക്കാരുടെ നില ഗുരുതരമാണ്. പ്രിന്റിംഗ് പ്രസിലെ തൊഴിലാളികളാണ് ദുരന്തത്തിന്റെ ഇരകള്‍. വ്യാഴാഴ്ച പുലര്‍ച്ചെ നാലു മണിയോടെയാണ് അപകടമുണ്ടായത്.
സൂറത്തിലെ സച്ചിന്‍ ജിഐഡിസി ഏരിയയില്‍ പാര്‍ക്ക് ചെയ്തിരുന്ന ടാങ്കറില്‍ നിന്നാണ് രാസവസ്തു ചോര്‍ന്നതാണ് അപകടത്തിന് കാരണമായത്. പരിക്കേറ്റവരെ ചികിത്സയ്ക്കായി സൂറത്ത് സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സച്ചിന്‍ ജിഐഡിസി ഒരു വ്യവസായ മേഖലയാണ്.
ടാങ്കര്‍ ഡ്രൈവര്‍ ഓടയില്‍ മാലിന്യം തള്ളാന്‍ ശ്രമിക്കുന്നതിനിടെ രാസവസ്തുവുമായി സമ്പര്‍ക്കം പുലര്‍ത്തിയതാണ് ദുരന്തത്തിന് കാരണമായതെന്നാണ് റിപ്പോര്‍ട്ട്. വഡോദരയില്‍ നിന്നാണ് ടാങ്കര്‍ വന്നതെന്നും സച്ചിന്‍ ജിഐഡിസി ഏരിയയിലെ ഓടയില്‍ അനധികൃതമായി രാസമാലിന്യം തള്ളാന്‍ ഡ്രൈവര്‍ ശ്രമിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സംഭവത്തിനു ശേഷം ടാങ്കര്‍ ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. പൊലിസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."