ഗള്‍ഫ് മഞ്ഞുരുക്കം: സ്വാഗതംചെയ്തു ലോക രാജ്യങ്ങള്‍
റിയാദ്: ഗള്‍ഫ് മേഖലയെ അസ്വസ്ഥമാക്കി മൂന്ന് വര്‍ഷം നീണ്ടുനിന്ന ഖത്തര്‍ ഉപരോധം അവസാനിപ്പിച്ചതിനെ സ്വാഗതം ചെയ്ത് ലോക രാജ്യങ്ങളും അന്താരാഷ്ട്ര സംഘടനകളും. ഖത്തര്‍-സഊദി അറേബ്യ കര വ്യോമ അതിര്‍ത്തികള്‍ തുറന്ന് കൊണ്ടുള്ള കുവൈത്ത് വിദേശഷ കാര്യമന്ത്രി ഷെയ്ഖ് അഹ്മദ് നാസര്‍ അല്‍ സബാഹിന്റെ പ്രഖ്യാപനത്തെ ജി.സി.സി സെക്രട്ടറി ജനറല്‍ നായിഫ് മുബാറക് അല്‍ ഹാജ്‌റഫ് സ്വാഗതം ചെയ്തു.
ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനിക്കും സഊദി അറേബ്യന്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും ഇടയില്‍ കുവൈത്ത് അമീര്‍ ഷെയ്ഖ് സവ്വാഫ് അല്‍ അഹ്മദ് അല്‍ സബാഹ് നടത്തിയ മധ്യസ്ഥ ശ്രമങ്ങളാണ് പ്രതിസന്ധി പരിഹാരത്തിലേക്കെത്തിയതെന്നും അദ്ദേഹം പറഞ്ഞു.
41ാമത് ജി.സി.സി ഉച്ചകോടിക്ക് തെട്ടുമുന്‍പുള്ള ധാരണ ഐക്യത്തിനുള്ള താല്‍പ്പര്യത്തിന്റെയും പ്രയത്‌നത്തിന്റെയും പ്രതിഫലമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതിസന്ധി പരിഹരിക്കാന്‍ ധാരണയിലെത്തിയതിനെ ഖത്തറിലെ മുന്‍ യു.എസ് അംബാസിഡര്‍ ഡാന ഷെല്‍ സ്വാഗതം തെയ്തു. ചര്‍ച്ചയ്ക്ക് ചുക്കാന്‍ പിടിച്ച എല്ലാ നേതാക്കളെള്‍ക്കും അഭിന്ദനം അറിയിച്ചു. ഉപരോധം കാരണം ഗള്‍ഫ് രാജ്യങ്ങളിലെ പൊതുജനങ്ങളിലുണ്ടായ മുറിവുണക്കാന്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ടെന്നും ഡാന പറഞ്ഞു. ഗള്‍ഫ് മേഖലയഇലെ പുതിയ നീക്കത്തെ തുര്‍ക്കിയും സ്വാഗതം ചെയ്തു. പ്രതിസന്ധിക്ക് രമ്യമായ പരിഹാരം കണ്ടെത്തിയതിനെ യു.എന്നും സ്വാഗതം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."