HOME
DETAILS

കര്‍ഷകദിനം ആചരിച്ചു

  
backup
August 17 2016 | 23:08 PM

%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%95%e0%b4%a6%e0%b4%bf%e0%b4%a8%e0%b4%82-%e0%b4%86%e0%b4%9a%e0%b4%b0%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%81


അത്തോളി: ഇലാഹിയ  ഇംഗ്ലീഷ്  സ്‌കൂളില്‍ കര്‍ഷക ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ജൈവ പച്ചക്കറി കൃഷിയില്‍ കോഴിക്കോട് ജില്ലയില്‍ മികച്ച കര്‍ഷകനുള്ള അവാര്‍ഡ് നേടിയ വി. പ്രശാന്ത് കുമാറിനെ സ്‌കൂള്‍ ചെയര്‍മാന്‍ കെ. മൊയ്തീന്‍ കോയ പൊന്നാടയണിയിച്ച് ആദരിച്ചു.
യോഗത്തില്‍ ടി.കോമള ടീച്ചര്‍ അധ്യക്ഷതവഹിച്ചു. കണ്‍വീനര്‍  കരിമ്പയില്‍  അബ്ദുല്‍ അസീസ്, കെ.എം.സി.സി. ജിദ്ദ കോഴിക്കോട് ജില്ലാ പ്രസിഡന്റ് സി.കെ. അബ്ദുറഹ്മാന്‍, പനായി അബ്ദുല്‍ ഖാദര്‍, അബ്ദുല്‍ റഹീം ഫൈസി, ജിഷ , ലിജിന പങ്കെടുത്തു. ചടങ്ങിനോടനുബന്ധിച്ച് പുരാവസ്തു പ്രദര്‍ശനവും കുട്ടികളുടെ വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു.
കോഴിക്കോട്: കോഴിക്കോട് കോര്‍പറേഷന്റേയും, കൃഷിഭവനിന്റേയും സംയുക്ത ആഭിമുഖ്യത്തില്‍ കര്‍ഷകദിനം ആചരിച്ചു. ചേവായൂര്‍ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മേയര്‍ മീര ദര്‍ശക് അധ്യക്ഷത വഹിച്ചു. മികച്ച എട്ടു കര്‍ഷകരെ ചടങ്ങില്‍ ആദരിച്ചു. കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഷീല എസ് മുഖ്യപ്രഭാഷണം നടത്തി. റോട്ടറി ക്ലബ് കാലിക്കറ്റ് പോര്‍ട്ട് സിറ്റിയുടെ പ്രസിഡണ്ട് അഡ്വ.എം ഷാനവാസ് കര്‍ഷകര്‍ക്ക് കാഷ് അവാര്‍ഡുകള്‍ സമ്മാനിച്ചു. കൃഷി ഫീല്‍ഡ് ഓഫിസര്‍ എ. ഇസ്മായില്‍, വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പി.സി രാജന്‍, മരാമത്ത് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലളിതപ്രഭ, നഗരാസൂത്രണ കമ്മിറ്റി ചെയര്‍മാന്‍ എം.സി അനില്‍കുമാര്‍, കൗണ്‍സിലര്‍മാരായ പി.എം സുരേഷ്ബാബു, നമ്പിടി നാരായണന്‍, കിഷന്‍ചന്ദ്,  ചേവായൂര്‍ സര്‍വിസ് ബാങ്ക് ഡയറക്ടര്‍ കെ.വി സുബ്രഹ്മണ്യന്‍, എം.കെ ശ്രീധരന്‍, സി.എം സാലിഹ് എന്നിവര്‍ സംസാരിച്ചു.
കുന്ദമംഗലം: ഗ്രാമ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തില്‍ കര്‍ഷകദിനം ആചരിച്ചു. പ്രസിഡന്റ് ടി.കെ സീനത്ത് അധ്യക്ഷയായി. അഡ്വ. പി.ടി.എ റഹീം എം.എല്‍.എ  ഉദ്ഘാടനം ചെയ്തു. തിരഞ്ഞെടുക്കപ്പെട്ട പത്തു കര്‍ഷകരെ ചടങ്ങില്‍ ആദരിച്ചു. വൈസ് പ്രസിഡന്റ് വിനോദ് പടനിലം, സ്ഥിരംസമിതി അധ്യക്ഷരായ ലീനാ വാസുദേവന്‍, കെ.പി കോയ, ഷമീന വെള്ളക്കാട്ട്, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ത്രിപുരി പൂളോറ, ജില്ലാ പഞ്ചായത്തംഗം രജനി തടത്തില്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ യു.സി ബുഷറ, ഗ്രാമ പഞ്ചായത്തംഗം എം.വി ബൈജു, ശ്രീബ പുല്‍ക്കുന്നുമ്മല്‍, പി. പവിത്രന്‍, സിനോദ് കുമാര്‍, ബാബു നെല്ലൂളി, ഒ. ഉസ്സയിന്‍, വി. അനില്‍കുമാര്‍, ബാലസുബ്രഹ്മണ്യന്‍, ഷാജി പുല്‍ക്കുന്നുമ്മല്‍, തളത്തില്‍ ചക്രായുധന്‍, വിനീത് കുമാര്‍, ഭക്‌തോത്തമന്‍, എം.കെ മോഹന്‍ദാസ്, മോഹനന്‍, കെ.കെ മുഹമ്മദ്, കെ. സുരേന്ദ്രന്‍, ജിതേഷ്, സിദ്ധാര്‍ഥന്‍, അനില്‍കുമാര്‍ പ്രസംഗിച്ചു.
പന്തീരാങ്കാവ്: കര്‍ഷകദിനാചരണത്തിന്റെ ഭാഗമായി ഒളവണ്ണ സഫയര്‍ സെന്‍ട്രല്‍ സ്‌കൂളില്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിച്ചു. പഴയകാല കര്‍ഷകരായ ടി. വേലായുധന്‍ നായര്‍, ടി.എം ബാബു എന്നിവരെ ആദരിച്ചു. സ്‌കൂള്‍ മാനേജര്‍ നിസാര്‍ ഒളവണ്ണ അധ്യക്ഷനായി. സ്‌കൂള്‍ ഹെഡ്‌ബോയ് സിനാന്‍ പി, ഹെഡ് ഗേള്‍ സോന പി.പി. എന്നിവര്‍ കര്‍ഷകരെ പൊന്നാട അണിയിച്ചു. പ്രിന്‍സിപ്പല്‍ പി. സിന്ധു, പി.ടി.എ. പ്രസിഡണ്ട് ബി.എസ് കുമാര്‍, ഇക്കോ ക്ലബ് കോ- ഓര്‍ഡിനേറ്റര്‍മാരായ ബി. ബബിത, ടി.കെ  ഹൃദ്യ തുടങ്ങിയവര്‍ പ്രസംഗിച്ചു.








Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  24 minutes ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  an hour ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  an hour ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  an hour ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  2 hours ago
No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  11 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  11 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  12 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  13 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  13 hours ago