ജപ്പാനില്‍ ഇന്ത്യക്കാര്‍ക്ക് ജോലി: കരാറിന് മന്ത്രിസഭ അംഗീകാരം
ന്യൂഡല്‍ഹി: നിര്‍ദിഷ്ട വൈദഗ്ധ്യമുള്ള തൊഴിലാളികളെ ജോലിക്കായി കൈമാറ്റം ചെയ്യുന്നതിന് ജപ്പാനുമായുള്ള സഹകരണ കരാറില്‍ ഒപ്പുവയ്ക്കാന്‍ കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നല്‍കി. ഇന്ത്യക്കാര്‍ക്ക് ജപ്പാനില്‍ 14 മേഖലകളില്‍ തൊഴില്‍ അവസരം ഉറപ്പാക്കുന്നതാണ് കരാര്‍.
കരാര്‍ പ്രകാരം, വൈദഗ്ധ്യമുള്ള ജാപ്പീസ് ഭാഷയില്‍ യോഗ്യത നേടിയ വിദഗ്ധ തൊഴിലാളികളെ അയക്കുന്നതിലും സ്വീകരിക്കുന്നതിലും ഇന്ത്യയും ജപ്പാനും തമ്മിലുള്ള പങ്കാളിത്തത്തിനും സഹകരണത്തിനും വ്യവസ്ഥാപിത സംവിധാനം സജ്ജമാക്കും.
ഇന്ത്യയില്‍നിന്നുള്ള ഈ തൊഴിലാളികള്‍ക്ക് ജപ്പാന്‍ സര്‍ക്കാര്‍ അവിടെ താമസിച്ച് ജോലി ചെയ്യാന്‍ 'നിര്‍ദിഷ്ട വൈദഗ്ധ്യമുള്ള തൊഴിലാളി' എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തി അംഗീകാരം നല്‍കും.
സഹകരണ കരാര്‍ നടത്തിപ്പിനായി സംയുക്ത പ്രവര്‍ത്തക സമിതിക്കു രൂപം നല്‍കും. ആരോഗ്യപരിചരണം, കെട്ടിടം ശുചിയാക്കല്‍, മെറ്റീരിയല്‍ പ്രോസസ്സിങ് ഇന്‍ഡസ്ട്രി, വ്യാവസായിക ഉപകരണ നിര്‍മാണ വ്യവസായം, ഇലക്ട്രിക്-ഇലക്ട്രോണിക് വിവരങ്ങള്‍ സംബന്ധിച്ച വ്യവസായം, കെട്ടിട നിര്‍മാണം, കപ്പല്‍ നിര്‍മാണവും അനുബന്ധ വ്യവസായവും വാഹന പരിപാലനം, വ്യോമയാനം, ലോഡ്ജിങ്, കൃഷി, മത്സ്യബന്ധനം, ഭക്ഷ്യ-പാനീയ നിര്‍മാണ വ്യവസായം, ഭക്ഷ്യ സേവന വ്യവസായം എന്നീ പതിനാല് മേഖലകളില്‍ നിന്നുള്ള വിദഗ്ധരായ ഇന്ത്യന്‍ തൊഴിലാളികള്‍ക്കാണ് ജപ്പാനില്‍ ജോലി ചെയ്യുന്നതിനുള്ള അവസരങ്ങള്‍ ലഭ്യമാകുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."