HOME
DETAILS

നന്മയും നിലനില്‍പ്പും പരിഗണിക്കാതെ എന്ത് വിപ്ലവം; എസ്.എഫ്.ഐക്കെതിരെ എസ്.എസ്.എഫ്

  
backup
January 08 2022 | 15:01 PM

ssf-kerala-facebook-post-656987478

കോഴിക്കോട്: ലിബറലിസം കൂട്ടുപിടിച്ചുള്ള എസ്.എഫ്.ഐയുടെ തെറ്റായ കാംപസ് പ്രചാരണങ്ങള്‍ക്കെതിരെ എസ്.എസ്.എഫ്. എസ്.എസ്.എസ് സ്റ്റേറ്റ് കമ്മിറ്റിയുടെ ഫേസ് ബുക്ക് പേജിലാണ് എസ്.എഫ്.ഐക്കെതിരെ രൂക്ഷമായ രീതിയില്‍ പ്രതികരിച്ചിട്ടുള്ളത്.

സാമൂഹിക ജീവിതത്തെ അരാജകമാക്കുകയും സാംസ്‌കാരിക സദാചാര മേഖലയില്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്ന പരിപാടികളാണ് ഇടതുപക്ഷ വിദ്യാര്‍ത്ഥി യുവജന സംഘടനകള്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്നും എസ്.എസ്.എഫ് പ്രസ്താവനയിലൂടെ പറയുന്നു.


ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം...

സാമൂഹിക ജീവിതത്തെ അരാജകമാക്കുകയും സാംസ്‌കാരിക സദാചാര മേഖലയില്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്ന ലിബറല്‍ ചിന്തകളുടെ പ്രചാരകരും പ്രയോക്താക്കളുമായി ഇടതുപക്ഷ വിദ്യാര്‍ത്ഥി യുവജന സംഘടനകള്‍ മാറിയിരിക്കുകയാണ്.
അവ വലിയ വിനാശമാണ് നമ്മുടെ നാട്ടില്‍ വിതക്കാനിരിക്കുന്നത്.
നാളിതു വരെ കാത്തുസൂക്ഷിച്ച മൂല്യങ്ങളെയൊക്കെയും തിരസ്‌കരിച്ച് അനിയന്ത്രിതമായ വ്യക്തിസ്വാതന്ത്ര്യത്തിന്റെ പേരില്‍ അവിടെ അധാര്‍മ്മികതകളെ സ്ഥാപിക്കാനാണ് ശ്രമിക്കുന്നത്.
ചൂഷണമുക്തമായ ഒരു രീതിശാസ്ത്രമെന്ന വ്യാജേന അവതരിച്ച ലിബറലിസം അരാജകത്വവും സദാചാരരാഹിത്യവുമാണ് സംഭാവന ചെയ്തത്. അവയെ കേരളത്തിലെ കാമ്പസുകളിലേക്ക് കെട്ടിയിറക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.
കാമ്പസുകള്‍ക്കകത്ത് നിലപാടുള്ള രാഷ്ട്രീയം പറയുവാനോ നിലവാരമുള്ള രാഷ്ട്രീയം പ്രദര്‍ശിപ്പിക്കാനോ സാധിക്കാതെ വരുമ്പോഴുളള നിസ്സഹായതയില്‍ നിന്നാണ് പൈങ്കിളി രാഷ്ട്രീയത്തിലേക്കുള്ള ഈ പരകായപ്രവേശം. കേരള വര്‍മ്മ കോളേജിലെ നവാഗതര്‍ക്ക് സ്വാഗതമോതിക്കൊണ്ടുള്ള ബോര്‍ഡുകളിലും പ്രത്യക്ഷപ്പെട്ടത് ഈ തുണിയഴിക്കല്‍ വിപ്ലവമായിരുന്നു. ആശയങ്ങള്‍ക്ക് മൂര്‍ച്ച കുറയുമ്പോള്‍ ആയുധങ്ങളെ ആശ്രയിച്ചിരുന്നവര്‍ അശ്ലീലതയില്‍ അഭയം തേടുന്ന അതിദാരുണ രംഗമാണ് ഇപ്പോള്‍ കാണുന്നത്. കേരളത്തിലെ കാമ്പസുകളില്‍ രാഷ്ട്രീയം നിരോധിക്കുന്നതിനെ കുറിച്ച് എം.എന്‍ വിജയനോട് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് നിരോധിക്കാന്‍ മാത്രം എന്ത് രാഷ്ട്രീയമാണ് കേരളത്തിലെ കാമ്പസുകള്‍ക്കകത്ത് ഉള്ളത് എന്നാണ്. വിപ്ലവത്തിന്റെ കുത്തകാവകാശം പേറുന്നവര്‍ക്ക് നേരെയുള്ള മുനയുള്ള ചോദ്യം കൂടിയാണ് വിജയന്‍ മാഷിന്റെ ഉത്തരം. നിര്‍മാണാത്മകമായ ഒരു രാഷ്ട്രീയ ആശയത്തെയും സംഭാവന ചെയ്യാന്‍ സമീപകാലത്തൊന്നും കഴിയാതെ പോയ നിരാശക്ക് പരിഹാരമെന്നോണമാണ് സ്വതന്ത്ര ലൈംഗികതയെ മുന്നില്‍ നിര്‍ത്തി മുഖ്യധാരയില്‍ നിറഞ്ഞു നില്‍ക്കാന്‍ ഇവര്‍ പെടാ പാട് പെടുന്നത്. ലൈംഗികതയെ ഫോക്കസ് ചെയ്തു കൊണ്ടുള്ള ഇവരുടെ ഗിമ്മിക്കുകള്‍ കാണുമ്പോള്‍ ലൈംഗിക ദാരിദ്ര്യമാണ് കലാലയങ്ങള്‍ ഇന്ന് അനുഭവിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധിയെന്നാണ് തോന്നുക. അക്കാദമികമായും മറ്റും വിദ്യാഭ്യാസ രംഗം നേരിട്ടു കൊണ്ടിരിക്കുന്ന പലവിധ പ്രശ്‌നങ്ങളെ അഡ്രസ് ചെയ്യാതെ ലൈംഗികതയിലേക്ക് കാമറ തിരിക്കുന്നവര്‍ ധൈഷണിക വിദ്യാര്‍ത്ഥിത്വത്തില്‍ നിന്ന് പൂവാല വിദ്യാര്‍ത്ഥിത്വത്തിലേക്ക് ചുരുങ്ങുകയാണ്. കമ്പോള, മുതലാളിത്ത വിരുദ്ധ പക്ഷത്ത് നിലകൊള്ളുന്നുവെന്ന് അവകാശപ്പെടുന്ന ഒരു പ്രസ്ഥാനത്തിന്റെ വക്താക്കള്‍ അവരുടെ അജണ്ടകളില്‍ വീണു പോകുന്നുവെന്ന വൈരുധ്യം കൂടി നവ ലിബറല്‍ ആശയങ്ങള്‍ ഏറ്റെടുക്കുന്നതിലൂടെ സംഭവിക്കുന്നുണ്ട്.
സമൂഹത്തിന്റെ നന്‍മയും നിലനില്‍പ്പും പരിഗണിക്കാത്ത ലിബറല്‍ വ്യക്തി വാദങ്ങളിലൂടെ എന്ത് വിപ്ലവമാണ് സമൂഹത്തില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് എസ് എഫ് ഐ വ്യക്തമാക്കണം.
ലൈംഗികതയും ലഹരിയും കുത്തികയറ്റി യുവത്വത്തെ നശിപ്പിക്കുന്ന കുറ്റകരമായ സ്വാതന്ത്ര്യമാണ് ലിബറലിസത്തിന്റെ സംഭാവന.
മറ്റുള്ളവരുടെ ആശയങ്ങളുടെ മേല്‍ കുതിര കയറലും പൊതു സമൂഹം തിന്‍മയായി കാണുന്നതെല്ലാം നന്‍മയായി അവതരിപ്പിക്കലുമാണ് ലിബറലിസത്തിന്റെ ഐഡിയോളജി. മതത്തില്‍ നിന്ന് മാനവികതയിലേക്ക് ക്ഷണിക്കുന്നവര്‍ അമാനവികമായ ഈ ചിന്താധാരയെ പുല്‍കുന്നതിലെ ഗൂഢലക്ഷ്യം പൊതു സമൂഹം തിരിച്ചറിയണം. മനുഷ്യനെ ലൈംഗികതയിലേക്ക് മാത്രം ചുരുക്കുകയും അവന്റെ ആത്മാവിന്റെ ദാഹത്തിന് ശമനം നല്‍കാന്‍ സാധിക്കാതിരിക്കുകയും ചെയ്യുന്ന ലിബറല്‍ കമ്യൂണിസ്റ്റ് പ്രത്യയ ശാസ്ത്രത്തിന്റെ ദുര്‍ബലതയെ കൂടി വിവേകമുള്ളവര്‍ മനസ്സിലാക്കണം. കാമ്പസുകളില്‍ ലൈംഗിക അരാജകത്വം കൊണ്ടുവരിക എന്നത് പൊതു മിനിമം പരിപാടിയായി പാര്‍ട്ടി സ്വീകരിച്ചിട്ടുണ്ടോ എന്നാണ് ഇനി അറിയാനുള്ളത്. പള്ളിക്കൂടങ്ങളെ അസാംസ്‌കാരിക ഇടങ്ങളായി പരിവര്‍ത്തനം ചെയ്യാനുള്ള ലിബറല്‍ വര്‍ഗീയ കൂട്ടങ്ങളുടെ ചിന്താശൂന്യതക്ക് നിന്ന് തരില്ലെന്ന് ധാര്‍മ്മികത പുലരണമെന്ന് ആഗ്രഹിക്കുന്നവരെല്ലാം ഉറക്കെ പറയേണ്ട സവിശേഷ സന്ദര്‍ഭമാണിത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നസ്റല്ലയ്ക്ക് ശേഷം പിൻ​ഗാമിയായി പരി​ഗണിക്കപ്പെട്ട ഹാഷിം സഫിയുദ്ദീന്‍ കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഹിസ്ബുല്ല

International
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-23-10-2024

PSC/UPSC
  •  2 months ago
No Image

നവീൻബാബുവിനെതിരായ പരാതി തയ്യാറാക്കിയത് തിരുവനന്തപുരത്തെ സിപിഎം കേന്ദ്രങ്ങളിൽ?പിന്നിൽ ഉന്നതതല ഗൂഢാലോചന, വ്യാജപരാതി മരണശേഷം

Kerala
  •  2 months ago
No Image

ആലത്തൂരിൽ പെട്രോൾ കുപ്പിക്ക് കൊളുത്തി വീട്ടിലേക്കെറിഞ്ഞു; യുവാവ് കസ്റ്റഡിയിൽ

Kerala
  •  2 months ago
No Image

തൃശൂരിൽ സ്വർണാഭരണ നിർമ്മാണ കേന്ദ്രങ്ങളിലും കടകളിലും വൻ റെയ്ഡ്; കണക്കിൽ പെടാത്ത സ്വർണം പിടിച്ചെടുത്തു

Kerala
  •  2 months ago
No Image

താമസക്കാരോട് ബയോമെട്രിക് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അഭ്യര്‍ഥിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  2 months ago
No Image

വിഴിഞ്ഞം തീരക്കടലിൽ കടലിൽ ചുഴലിക്കാറ്റിനോട് സമാനമായ പ്രതിഭാസം; ​ദൃശ്യമായത് അരമണിക്കൂർ നേരം

Kerala
  •  2 months ago
No Image

60 വയസ്സ് കഴിഞ്ഞ സഊദികള്‍ക്കും പ്രവാസികള്‍ക്കും റിയാദ് സീസണ്‍ ഫെസ്റ്റില്‍ സൗജന്യ പ്രവേശനം

Saudi-arabia
  •  2 months ago
No Image

തെരഞ്ഞെടുപ്പിനൊരുങ്ങി മഹാവികാസ് അഘാഡി സഖ്യം; സീറ്റ് വിഭജനം പൂര്‍ത്തിയായി 

National
  •  2 months ago
No Image

ലീഗ് എസ്‌ഡിപിഐയെ പോലെയെന്ന് എംവി ഗോവിന്ദൻ; പാലക്കാട് സരിൻ ഒന്നാമതെത്തും

Kerala
  •  2 months ago