വിമാനത്താവളങ്ങളിലെ പ്രവാസി കൊള്ള അവസാനിപ്പിക്കണം: സി.പി.പി.എ
കോഴിക്കോട്: വിമാനത്താവളങ്ങളിലെ റാപ്പിഡ് ടെസ്റ്റ്, വിമാന നിരക്ക് വര്‍ധനയിലൂടെ പ്രവാസികളെ ചൂഷണം ചെയ്യുന്നത് അധികാരികള്‍ അവസാനിപ്പിക്കണമെന്ന് ചിറ്റാരിപിലാക്കൽ പ്രവാസി അസോസിയേഷൻ ആവശ്യപ്പെട്ടു. കൊവിഡ് പ്രോട്ടോകോള്‍ കാരണം നിരവധി പ്രവാസികളാണ് മടക്ക യാത്ര സാധ്യമാകാതെ ജോലി നഷ്ടപ്പെട്ട് ദുരിതത്തിലായത്.
നാട്ടില്‍ കുടുങ്ങിയ പ്രവാസികളെ പുനരധിവസിപ്പിക്കും എന്ന സര്‍ക്കാറുകളുടെ ഉറപ്പ് മോഹന വാഗ്ദാനം മാത്രമായി മാറിയെന്നും യോഗം കുറ്റപ്പെടുത്തി. പ്രസിഡൻ്റ് ശരീഫ് പറമ്പിൽ അധ്യക്ഷത വഹിച്ചു.
പുതിയ കമ്മറ്റി ഭാരവാഹികളായി അബ്ദു റഹ്മാൻ ടി.കെ (ചെയർമാൻ) , ശരീഫ് പറമ്പിൽ (പ്രസിഡൻ്റ്), അബ്ദുൽ ജലീൽ. പി (വൈ.പ്രസിഡൻ്റ്), നൗഫൽ സി.ടി (സെക്രട്ടറി), അബ്ദുസമദ് കെ (ജോ. സെക്രട്ടറി), ഫസൽ. ഇ.പി (ട്രഷറർ), എക്സിക്യൂട്ടീവ് മെമ്പർമാരായി നൗഷാദ് വി.ടീ, അഹമ്മദ് അലി.പി,ശിഹാബ്.ടീ. കെ,അബൂബകർ എം.പി. എന്നിവരെ തിരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."