ബത്തേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ സമരം തുടങ്ങി
സുല്‍ത്താന്‍ ബത്തേരി: ബത്തേരി താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ സമരം ആരംഭിച്ചു. ആശുപത്രിയല്‍ ആവശ്യത്തിന്ന് ഡോക്ടര്‍മാരെ നിയമിക്കണമെന്നാവശ്യപെട്ട് സ്പെഷ്യലിസ്റ്റ് ഒ.പി ബഹിഷ്ക്കരിച്ച് ജനറല്‍ ഒ.പി നടത്തിയാണ് ഡോക്ടര്‍മാര്‍ പ്രതിഷേധ സമരം നടത്തുന്നത്.
പ്രശ്ന പിരഹാരം ഉടന്‍ ഉണ്ടായില്ലെങ്കില്‍ സമരം ശക്മാക്കാനാണ് കെ.ജി.എം.ഒ.എയുടെ തീരുമാനം. സമരത്തിന്റെ ഭാഗമായി ഡോക്ടര്‍മാര്‍ കൂട്ടമായി ആശുപത്രി വരാന്തയില്‍ ഇരുന്നാണ് ജനറല്‍ ഒ.പി നടത്തിയത്. ഇതോടെ ഓപ്പറേഷന് അടക്കമുള്ള ചികിത്സ നടപടികള്‍ ഇന്ന് ആശുപത്രിയില്‍ നടന്നില്ല. 40 ഡോക്ടര്‍മാര്‍ വേണ്ടിടത്ത് ഇവിടുള്ളത് 10 പേര് മാത്രമാണ്. ഇവിടെ ദിനംപ്രതി ചികിത്സ തേടിയെത്തുന്ന 1500ഓളം രോഗികളെ പരിശോധിക്കാന്‍ നിലവിലുള്ളവരാല് സാധിക്കുന്നില്ല. ഈ സാഹചര്യത്തില്‍ ഡോക്ടര്‍മാരെ നിയമിക്കണമെന്ന് ആവശ്യപെട്ടാണ് ഡോക്ടര്‍മാരുടെ സംഘടനയായ കെ.ജി.എം.ഒ.എയുടെ നേതൃത്വത്തില്‍ സമരം നടത്തുന്നത്. മുന്‍പും ഈ ആവശ്യം ഉന്നയിച്ച് സമരം നടത്തിയിരുന്നു. അന്ന് നല്കിയ ഉറപ്പും പാലിക്കപ്പെട്ടിട്ടില്ല. ഈ സാഹചര്യത്തിലാണ് സംഘടന വീണ്ടും സമരവുമായി രംഗത്തെത്തിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."