HOME
DETAILS
MAL
മുംബൈയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ തീപിടിത്തം; 10 നവജാതശിശുക്കള്‍ മരിച്ചു
backup
January 09 2021 | 02:01 AM
മുംബൈ: മഹാരാഷ്ട്രയിലെ ഭണ്ഡാര ജില്ലാ ജനറല്‍ ആശുപത്രിയിലുണ്ടായ വന്‍ അഗ്‌നിബാധയില്‍ പത്ത് നവജാതശിശുക്കള്‍ മരിച്ചു. ഏഴ് കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തി.
പുലര്‍ച്ചെ രണ്ട് മണിയോടെയാണ് തീപിടിത്തമുണ്ടായത്. ആശുപത്രിയിലെ സിക്ക് ന്യൂബോണ്‍ കെയര്‍ യൂണിറ്റിലാണ് തീപിടിത്തമുണ്ടായത്. തീപിടിത്തമുണ്ടാവാനുള്ള കാരണം വ്യക്തമായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."