പിസിഎഫ് ജിസിസി മലപ്പുറം ജില്ലാ കമ്മറ്റി പുനസംഘടിപ്പിച്ചു
ജിദ്ദ: പിസിഎഫ് ജിസിസി മലപ്പുറം ജില്ലാ കമ്മറ്റി വാർഷിക കൗൺസിൽ തെരഞ്ഞെടുത്ത ഭാരാവാഹിളെ പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅദനി പ്രഖ്യാപിച്ചു. മൊയ്തീൻ ഷാ പൊന്നാനി പ്രസിഡന്റ്, മൻസൂർ പൂക്കോട്ടൂർ, ഇബ്രാഹിം ആതവനാട്, സലാം നീരോൽപാലം, റസാഖ് തിരൂരങ്ങാടി എന്നിവർ വൈസ് പ്രസിഡന്റുമാർ, യുകെ സിദ്ദീഖ് ചമ്രവട്ടം സെക്രട്ടറി, റസാഖ് മാമ്പുഴ, മുഹമ്മദലി ബാവ കോട്ടക്കൽ, ജിനാസ് കിഴിശ്ശേരി, ഇബ്രാഹിം എടപ്പറ്റ എന്നിവർ ജോയിന്റ് സെക്രട്ടറിമാർ, ശിഹാബ് കെ പറപ്പൂർ ട്രഷറർ, പ്രത്യേക ക്ഷണിതാക്കളായി ഷെരീഫ് മാഞ്ചേരി, സാഹിർ മൊറയൂർ എന്നിവരെയും തെരഞ്ഞെടുത്തു .
കൊവിഡാനന്തര പ്രവാസി ജീവിതം വളരെ പ്രയാസം നേരിടുന്നുണ്ടെന്നും പ്രവാസി ക്ഷേമത്തിനായി കൂടുതൽ പുതിയ പദ്ധതികൾക്ക് രൂപം നൽകി പ്രവർത്തിക്കുമെന്ന് പുതിയ കമ്മിറ്റി അറിയിച്ചു . അന്താരാഷ്ട്ര യാത്രക്കാർക്ക് ഏർപ്പെടുത്തിയ ഏഴു ദിവസത്തെ നിർബന്ധിത ക്വാറന്റൈൻ തീരുമാനം അശാസ്ത്രീയവും വിവേചനവും നീതി രഹിതവുമായതിനാൽ തീരുമാനം പുനപരിശോധനക്ക് വിധേയമാക്കി പിൻവലിക്കണമെന്ന് പിസിഎഫ് മലപ്പുറം ജില്ലാ കൗൺസിൽ ആവശ്യപ്പെട്ടു. വിദേശങ്ങളിൽ നിന്നും വരുന്നവർ രണ്ട് ഡോസ് വാക്സിനും ബൂസ്റ്റർ ഡോസും സ്വീകരിച്ചവരും യാത്രയുടെ മുന്നോടിയായി നിരവധി പരിശോധനകളും കർശനമായ മാനദണ്ഡങ്ങളും പാലിച്ചാണ് യാത്ര ചെയ്യുന്നത്. ഇന്ത്യയിലെ വിമാനത്താവളത്തിലും ഇവർക്ക് കൊവിഡ് ടെസ്റ്റ് നടത്തുന്നുണ്ട്. താരതമേന്യ ഒമിക്രോൺ വ്യാപനം വിരളമായ ഗൾഫ് രാജ്യങ്ങളിൽ നിന്നും വരുന്ന പ്രവാസികൾക്ക് ക്വാറന്റൈനും മറ്റു നിയന്ദ്രണങ്ങളും ഏർപ്പെടുത്തുന്നതിനെ യോഗം ശക്തമായി അപലപിച്ചു. പൊതുസമ്മേളനങ്ങൾ റാലികൾ ഉദ്ഘാടന മഹാമഹങ്ങൾ ഇവകൾക്ക് യാതൊരു നിയന്ത്രണവും ഏർപ്പെടുത്താതെ പ്രവാസികളുടെ മേൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്യുന്നത് കടുത്ത നീതികേടാണെന്നും ആയതിനാൽ തീരുമാനം പുനപരിശോധിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ചടങ്ങിൽ പിസിഎഫ് മലപ്പുറം ജില്ലാ പ്രസിഡന്റ് മൊയ്തീൻ ഷാ പൊന്നാനി അധ്യക്ഷനായി. പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅദനി ഉദ്ഘാടനം ചെയ്തു. യുകെ സിദ്ദീഖ് ചമ്രവട്ടം, പിസിഎഫ് ജില്ലാ സെക്രട്ടറി, സലീം ബാബു ടികെ പിഡിപി മലപ്പുറം ജില്ലാ സെക്രട്ടറി , സാഹിർ മൊറയൂർ , ഷെരീഫ് മാഞ്ചേരി, സിദ്ദീഖ് സഖാഫി മഞപ്പെട്ടി, ശിഹാബ് കെ പറപ്പൂർ, അബ്ദുൽ റസാഖ് മാമ്പുഴ, വിവിധ മണ്ഡലം കമ്മിറ്റി ഭാരവാഹികൾ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."