HOME
DETAILS

പേപ്പട്ടിയെപ്പോലെ സുധാകരനെ കൈകാര്യം ചെയ്യാൻ ആണുങ്ങളുണ്ടെന്ന് കെ.പി അനിൽകുമാർ

  
backup
January 14, 2022 | 4:54 AM

8756354632


കോഴിക്കോട്
കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെതിരേ പ്രകോപനപരമായ പ്രസ്താവനയുമായി ഒഡേപെക് ചെയർമാൻ കെ.പി അനിൽകുമാർ. പേപ്പട്ടിയെപ്പോലെ ആളുകളെ ഉപദ്രവിച്ചു നടക്കുകയാണെങ്കിൽ പേപ്പട്ടിയെ തല്ലിക്കൊല്ലുന്നതുപോലെ സുധാകരനെ തെരുവിൽ കൈകാര്യം ചെയ്യാൻ കേരളത്തിൽ ആണുങ്ങളുണ്ടെന്നായിരുന്നു അനിൽകുമാറിന്റെ പരാമർശം.


ഇടുക്കിയിലെ എഞ്ചിനീയറിങ് വിദ്യാർഥി ധീരജ് കൊലചെയ്യപ്പെട്ടതിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി നടത്തിയ ജനകീയ കൂട്ടായ്മയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.പി.സി.സി മുൻ ജനറൽ സെക്രട്ടറിയായ അനിൽകുമാർ കഴിഞ്ഞ സെപ്റ്റംബറിലാണ് സി.പി.എമ്മിൽ ചേർന്നത്.


സുധാകരന് കോൺഗ്രസുകാരനായി മാത്രം പ്രവർത്തിക്കാമെങ്കിൽ ഇവിടെ രാഷ്ട്രീയ പ്രവർത്തനം നടത്താമെന്ന് അനിൽകുമാർ പറഞ്ഞു. അരുംകൊലയ്ക്ക് നേതൃത്വം നൽകുന്ന സുധാകരൻ നാടിനും കോൺഗ്രസിനും ആപത്താണ്. ഇടുക്കിയിൽ യൂത്ത് കോൺഗ്രസ് നേതാവ് നിഖിൽ പൈലിയുടെ കൈയിൽ കൊടുത്ത കത്തി സുധാകരൻ നാളെ ഉമ്മൻ ചാണ്ടിയുടെയും ചെന്നിത്തലയുടെയും നെഞ്ചിൽ കയറ്റില്ലെന്ന് ഉറപ്പുപറയാൻ പറ്റുമോ? സ്വർണം കായ്ക്കുന്ന മരമാണെങ്കിലും പുരയിലേക്ക് ചാഞ്ഞാൽ വെട്ടിക്കളയണം. മറ്റുള്ളവരെ ഭീഷണിപ്പെടുത്തിയാണ് സുധാകരൻ സ്ഥാനമാനങ്ങൾ സ്വന്തമാക്കിയത്. ബ്ലേഡ്, മണൽ മാഫിയകളുമായി മാത്രം കൂട്ടുകെട്ടുള്ളയാളാണ് സുധാകരനെന്നും അനിൽകുമാർ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫിറ്റ്നസില്ല; കൊയിലാണ്ടിയിൽ സ്‌കൂൾ അടച്ചുപൂട്ടി,വിദ്യാർഥികൾ പ്രതിസന്ധിയിൽ

Kerala
  •  9 days ago
No Image

എംബസികളിലെ വിസ, പാസ്‌പോർട്ട് കരാർ റദ്ദാക്കിയ നടപടി: ഡൽഹി ഹൈക്കോടതി വിധിക്കെതിരെ സുപ്രിംകോടതിയെ സമീപിച്ച് കേന്ദ്രസർക്കാർ

National
  •  9 days ago
No Image

മുഹമ്മദലി ജൗഹർ സർവകലാശാല പൊളിക്കാൻ നീക്കം: ശക്തമായ പ്രതിഷേധവുമായി മുസ്‌ലിം സംഘടനകൾ; ‘പ്രതികാര നടപടി’യെന്ന് വ്യക്തിനിയമ ബോർഡ്

National
  •  9 days ago
No Image

ടി20 ലോകകപ്പിനിടെ ഉത്തേജക മരുന്ന് ഉപയോഗം; പാക് താരം മുഹമ്മദ് നവാസിന് ഐസിസിയുടെ വിലക്ക്

Football
  •  9 days ago
No Image

രണ്ട് റിയാലിന് വേണ്ടിയുള്ള തർക്കം കൊലപാതകത്തിൽ കലാശിച്ചു; പ്രതിക്ക് 20 ദിവസത്തിനുള്ളിൽ വധശിക്ഷ

International
  •  9 days ago
No Image

64 ടീമുകളുടെ ലോകകപ്പ് ടൂർണമെന്റിന്റെ നിലവാരം തകർക്കും; ഫിഫയുടെ പരിഷ്കരണത്തിനെതിരെ മുൻ ഇന്ത്യൻ പരിശീലകൻ

Football
  •  9 days ago
No Image

ലെയ്ൻ മാറ്റാൻ നോക്കുന്നതിനിടെ നിയന്ത്രണം വിട്ട് എസ്‌യുവി; ഞെട്ടിക്കുന്ന വാഹനാപകടത്തിന്റെ വീഡിയോ പുറത്തുവിട്ട് ഷാർജ പൊലിസ്

uae
  •  9 days ago
No Image

'ഇടതു സർക്കാരിന്റെ നേട്ടങ്ങൾ സ്വന്തമാക്കാൻ ശ്രമം, ബുദ്ധിജീവിയായില്ലെങ്കിലും അത്യാവശ്യം ബുദ്ധി മുഖ്യമന്ത്രിക്കുണ്ടാകണം'; വി.ഡി സതീശനെതിരെ പരിഹാസവുമായി പി. രാജീവ്

Kerala
  •  9 days ago
No Image

ക്രിക്കറ്റ് ലോകത്തെ കണ്ണീരിലാഴ്ത്തി ഇതിഹാസ താരം സർ ഗാരി സോബേഴ്സ് അന്തരിച്ചു; വിടവാങ്ങിയത് എക്കാലത്തെയും മികച്ച ഓൾറൗണ്ടർ

Cricket
  •  9 days ago
No Image

മെസി മുതൽ യമാൽ വരെ; ലോകകപ്പ് ഫൈനലിൽ മാറ്റുരയ്ക്കാൻ ലാ മാസിയയുടെ 9 'പ്രതിഭകൾ'

Football
  •  9 days ago