കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റമുക്തനാക്കി
കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റമുക്തന്‍. കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ജി.ഗോപകുമാറിന്റേതാണ് വിധി.
കത്തോലിക്കാ സഭയേയും വിശ്വാസികളേയും ഒരേപോലെ അമ്പരപ്പിച്ച കേസിലാണ് ഞെട്ടിക്കുന്നവിധി വന്നിരിക്കുന്നത്. അന്വേഷണത്തെ തന്നെ പരമാവധി പ്രതിരോധിക്കാന്‍ ശ്രമിച്ച കേസില്‍ ഇരയായ കന്യാസ്ത്രീയടക്കം നിലപാടില്‍ ഉറച്ചുനിന്നിട്ടും ഫ്രാങ്കോക്കു കുരുക്കായില്ലെന്നത് അത്ഭപ്പെടുത്തുകയും ആശങ്കപ്പെടുത്തുകയും ചെയ്യുകയാണ്യ
ലൈംഗിക പീഡനക്കേസില്‍ അറസ്റ്റിലായി വിചാരണ നേരിട്ട രാജ്യത്തെ ആദ്യത്തെ കത്തോലിക്കാ ബിഷപ്പായിരുന്നു ഫ്രാങ്കോ മുളയ്ക്കല്‍ എന്നതും കേസിന്റെ പ്രത്യേകതയാണ്.
കോടതി വിധി കേട്ട ശേഷം ദൈവത്തിനു സ്തുതിയെന്നാണ് ഫ്രാങ്കോ മുളയ്ക്കലിന്റെ ആദ്യ പ്രതികരണം. കോടതിമുറിയില്‍ വൈകാരിക രംഗങ്ങളാണ് അരങ്ങേറിയത്. അഭിഭാഷകരെ കെട്ടിപ്പിടിച്ചും പൊട്ടിക്കരഞ്ഞുമായിരുന്നു ഫ്രാങ്കോയുടെ പ്രതികരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."