21 മുതൽ രണ്ടാഴ്ചത്തേക്ക് സ്‌കൂൾ അടയ്ക്കുന്നു
തിരുവനന്തപുരം
കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഒന്ന് മുതൽ ഒൻപതുവരെ ക്ലാസുകൾ 21 മുതൽ രണ്ടാഴ്ചത്തേക്ക് അടച്ചിടാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കൊവിഡ് അവലോകന യോഗത്തിൽ തീരുമാനം.
വിദ്യാർഥികൾക്ക് ഓൺലൈൻ ക്ലാസ് നൽകും. 10, 11, 12 ക്ലാസുകൾ ഓഫ് ലൈനിൽ തുടരും. 1- 9 ക്ലാസ് അടച്ചിടൽ തുടരണോ എന്ന് അടുത്തമാസം രണ്ടാംവാരം പരിശോധിക്കും.
സ്‌കൂളുകൾ വാക്‌സിനേഷൻ കേന്ദ്രങ്ങളാക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ക്ലസ്റ്ററുകൾ രൂപപ്പെട്ടാൽ രണ്ടാഴ്ചവരെ അടച്ചിടാൻ അധികൃതർക്ക് അധികാരം നൽകി. ക്ലാസ് സംബന്ധിച്ച് വിശദമായ മാർഗരേഖ തിങ്കളാഴ്ച പുറപ്പെടുവിക്കും.
രാത്രി കർഫ്യൂ, വാരാന്ത്യ ലോക്ഡൗൺ ഉണ്ടാകില്ല.
സർക്കാർ ഓഫിസുകൾ
സർക്കാർ ഓഫിസുകളിൽ ജോലി ചെയ്യുന്ന ഗർഭിണികൾക്ക് വർക്ക് ഫ്രം ഹോം. സർക്കാർ, അർധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേതുൾപ്പെടെ എല്ലാ ഔദ്യോഗിക പരിപാടികളും ഓൺലൈനിൽ നടത്തണം.
മാളുകളിൽ
മാളുകളിൽ ജനത്തിരക്ക് ഉണ്ടാകാത്ത രീതിയിൽ 25 സ്‌ക്വയർ ഫീറ്റിന് ഒരാളെന്ന നിലയിൽ ആളുകളെ പ്രവേശിപ്പിക്കണം.
ശബരിമലയിൽ
ശബരിമലയിൽ നാളെ മുതൽ ഓൺലൈൻ ബുക്കിങ് നടത്തിയവർക്ക് സന്ദർശനം മാറ്റിവയ്ക്കാൻ അഭ്യർഥിച്ച് സന്ദേശം അയയ്ക്കും. പ്രവേശിപ്പിക്കാവുന്നവരുടെ എണ്ണം ചർച്ചയിലൂടെ നിശ്ചയിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."