HOME
DETAILS
MAL
കണ്‍വെന്‍ഷന്‍ നടന്നു
backup
August 18, 2016 | 1:20 AM
കൊല്ലം: സ്‌കൂള്‍ ശുചീകരണ പാചക തൊഴിലാളി കോണ്‍ഗ്രസ് (ഐ എന്‍ റ്റി യു സി) ഡി സി സി ഓഫീസില്‍ നടന്ന സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എ ഹബീബ് സേട്ട് ഉദ്ഘാടനം ചെയ്തു.
അവധിക്കാലത്ത് പാചക തൊഴിലാളികള്‍ക്ക് വേതനം നല്‍കണമെന്നും 150 കുട്ടികളില്‍ കൂടുതല്‍ ഉച്ചഭക്ഷണം കഴിക്കുന്ന സ്‌കൂളുകളില്‍ പാചക തൊഴിലിന് ഹെല്‍പ്പറെ നിയമിക്കണമെന്നും പ്രായാധിക്യം കൊണ്ട് പിരിയുന്ന തൊഴിലാളികള്‍ക്ക് പെന്‍ഷനും 1 ലക്ഷം രൂപയും അനുവദിക്കണമെന്നും, ഇ എസ് ഐ പദ്ധതി എത്രയും വേഗത്തില്‍ നടപ്പിലാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. അന്‍വറുദ്ദീന്‍ ചാണക്യല്‍, കോതേത്ത് ഭാസുരന്‍, കടയ്ക്കല്‍ അജയന്‍, എച്ച് അന്‍വര്‍സേട്ട്, ഒ വര്‍ഗീസ്, ആബിദാബീവി, ശ്രീജ കുമാരി, ഓമന, തേവലക്കര ഇസ്മയില്‍, ജോയമ്മ, ഓമന അമ്മ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."