മണ്ണഞ്ചേരിയില്‍ കര്‍ഷകസംഗമം
മണ്ണഞ്ചേരി : ചിങ്ങം ഒന്നിലെ കര്‍ഷകദിനത്തോടനുബന്ധിച്ച് മണ്ണഞ്ചേരിയില്‍ കര്‍ഷകസംഗമം നടന്നു. മണ്ണഞ്ചേരി കൃഷിഭവനും ഗ്രാമപഞ്ചായത്തും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.
പഞ്ചായത്തിലെ നൂറിലേറെ കര്‍ഷകര്‍ കര്‍ഷകദിനാചരണത്തില്‍ പങ്കാളികളായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കമണി ഗോപിനാഥ് അദ്ധ്യക്ഷതവഹിച്ചു കര്‍ഷകസംഗമത്തിന്റെ ഉദ്ഘാടനവും മികച്ച കര്‍ഷകരെ ആദരിക്കലും ജില്ലാ പഞ്ചായത്ത് ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ കെ.ടി.മാത്യൂ നിര്‍വ്വഹിച്ചു.
പുതിയ കാര്‍ഷികപദ്ധതികളെകുറിച്ച് ജില്ലാകൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ കെ.എസ്.സഫീന വിശദീകരിച്ചു.
ജില്ലാപഞ്ചായത്തംഗം പി.എ.ജുമൈലത്ത്,ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് മഞ്ജുരതികുമാര്‍,എം.എസ്.സന്തോഷ്,നവാസ്,സന്ധ്യാശശിധരന്‍,പി.എ.സെബീന,ഹസീനബഷീര്‍,മുഹമ്മദ്‌ഷെരീഫ്,വി.എം.ഷൗക്കത്ത്,കബീര്‍,എസ്.ഹുസൈന്‍,കൃഷി ഓഫീസര്‍ പി.അനിത,കെ.ജി.സ്റ്റെല്ല എന്നിവര്‍പ്രസംഗിച്ചു.
ചടങ്ങില്‍ മികച്ച കര്‍ഷകനുള്ള കാര്‍ഷിക ശാസ്ത്രജ്ഞന്‍ വര്‍ഗീസ് സ്മാരകപുരസ്‌ക്കാരം രവീന്ദ്രന്‍ ചക്കാലിപറമ്പിന് സമ്മാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."