HOME
DETAILS

കൊവിഡ് മരണ നഷ്ടപരിഹാര അപേക്ഷ ; കേരളത്തിൽ കുറഞ്ഞതെന്ത്

  
backup
January 19 2022 | 23:01 PM

45245632-2

ന്യൂഡൽഹി
കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള അരലക്ഷം രൂപ നഷ്ടപരിഹാരത്തിന് അപേക്ഷിക്കുന്നവരുടെ എണ്ണം കേരളത്തിൽ കുറവായത് എന്തുകൊണ്ടെന്ന ചോദ്യവുമായി സുപ്രിംകോടതി.
പല സംസ്ഥാനങ്ങളിലും ഔദ്യോഗിക മരണക്കണക്കിനേക്കാൾ കൂടുതൽ അപേക്ഷകളെത്തിയത് ചൂണ്ടിക്കാട്ടിയായിരുന്നു കോടതി ഇക്കാര്യം ആരാഞ്ഞത്. അപേക്ഷ നൽകാത്തവരുടെ വീടുകളിൽപ്പോയി ജില്ലാ, താലൂക്ക്തല ഉദ്യോഗസ്ഥർ നഷ്ടപരിഹാരത്തെക്കുറിച്ച് വിശദീകരിക്കണമെന്നും ഇതുവരെ ലഭിച്ച അപേക്ഷകൾ ഒരാഴ്ചക്കുള്ളിൽ തീർപ്പാക്കണമെന്നും ജസ്റ്റിസുമാരായ എം.ആർ ഷാ, സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ ബെഞ്ച് നിർദേശിച്ചു. പുതുതായി അപേക്ഷകൾ ലഭിച്ചാൽ വേഗത്തിൽ നടപടി പൂർത്തിയാക്കണം.
സംസ്ഥാനത്ത് ജനുവരി 10 വരെ 49,300 പേർ കൊവിഡ് ബാധിച്ചു മരിച്ചതായി സംസ്ഥാന സർക്കാർ കോടതിയിൽ സമർപ്പിച്ച തൽസ്ഥിതി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. 27,274 അപേക്ഷകൾ ലഭിച്ചു. 23,652 എണ്ണത്തിൽ നഷ്ടപരിഹാരം നൽകി. 178 അപേക്ഷകൾ നിരസിച്ചു. 891 അപേക്ഷകൾ മടക്കി. 2,847 അപേക്ഷകൾ പരിഗണനയിലുണ്ട്.


ഈ വർഷം ജനുവരി അഞ്ചുവരെ ലഭിച്ച എല്ലാ അപേക്ഷകളും തീർപ്പാക്കിയതായും സംസ്ഥാന സർക്കാർ വ്യക്തമാക്കി. കേരളം നൽകിയ കണക്ക് പരിശോധിച്ച ശേഷമാണ് എന്തുകൊണ്ടാണ് അപേക്ഷകൾ കുറഞ്ഞതെന്ന് കോടതി ആരാഞ്ഞത്.
പല സംസ്ഥാനങ്ങളിലും ഔദ്യോഗിക കണക്കുകളിൽ ഉള്ള കൊവിഡ് മരണത്തെക്കാളും കൂടുതൽ പേർ അപേക്ഷ നൽകിയിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. നഷ്ടപരിഹാര വിതരണം സംബന്ധിച്ച് വിവിധ മാധ്യമങ്ങളിലൂടെ വ്യാപക പ്രചാരണം നൽകിയിട്ടുണ്ടെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു.


രാജ്യത്തിന് പുറത്തുവച്ച് കൊവിഡ് ബാധിച്ചുമരിച്ചവരെയും നഷ്ടപരിഹാരത്തിൽ ഉൾപ്പെടുത്താൻ കേന്ദ്രത്തിന് അപേക്ഷ നൽകിയതായും കേരളം തൽസ്ഥിതി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. നേരത്തെ കേസ് പരിഗണിക്കവെ കേരളത്തിൽ കൊവിഡ് നഷ്ടപരിഹാര വിതരണത്തിലെ പോരായ്മകളെ കോടതി വിമർശിച്ചിരുന്നു.കൊവിഡ് മൂലം മരിച്ചവരുടെ കുടുംബങ്ങൾക്ക് അരലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകാൻ ഗൗരവ് കുമാർ ബെൻസൽ എന്ന വ്യക്തിയുടെ ഹരജിയിൽ നേരത്തെ സുപ്രിംകോടതി ഉത്തരവിട്ടിരുന്നു. തുടർന്ന് ഉത്തരവ് പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാനങ്ങളോട് കോടതി ആവശ്യപ്പെടുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലിസ്റ്റില്‍ യു.എ.ഇ ഇല്ല, സ്വര്‍ണത്തിന് ഏറ്റവും വില കുറവുള്ള അഞ്ച് രാജ്യങ്ങള്‍ ഇവയാണ് 

Business
  •  an hour ago
No Image

കണ്ണൂരിൽ മെഡിക്കൽ ഷോപ്പുകാർ മരുന്ന് മാറി നൽകിയെന്ന്; എട്ടുമാസം പ്രായമുള്ള കു‍ഞ്ഞ് ​ഗുരുതരാവസ്ഥയിൽ

Kerala
  •  2 hours ago
No Image

മാനദണ്ഡം മാറിയെങ്കിലും വെട്ടിനിരത്തലൊഴിയാതെ സി.പി.എം

Kerala
  •  2 hours ago
No Image

ദുബൈയിലേക്ക് ഇന്ത്യക്കാര്‍ക്ക് രണ്ട് വര്‍ഷത്തെ വര്‍ക്ക് വിസ: എങ്ങനെ അപേക്ഷിക്കാം, യോഗ്യത, നടപടിക്രമങ്ങള്‍ അറിഞ്ഞിരിക്കാം | Dubai 2-year work visa Procedure

uae
  •  3 hours ago
No Image

ദുബായ് 2 വർഷത്തെ തൊഴിൽ വിസ: എങ്ങനെ അപേക്ഷിക്കാം, ആർക്കാണ് യോഗ്യത? 2025 പുതിയ മാറ്റങ്ങൾ

uae
  •  3 hours ago
No Image

ജ്യോത്സ്യനെ ഹണിട്രാപ്പില്‍ കുരുക്കി, യുവതിയോടൊപ്പം നഗ്നനാക്കി നിര്‍ത്തി ഫോട്ടോയെടുത്ത് ബ്ലാക്ക്‌മെയില്‍; രണ്ടു പേര്‍ അറസ്റ്റില്‍ 

Kerala
  •  3 hours ago
No Image

ഒറ്റക്കുതിപ്പില്‍ പുതു റെക്കോര്‍ഡിട്ട് സ്വര്‍ണം; പവന്‍ വില 65,000ത്തിന് തൊട്ടരികെ

Business
  •  4 hours ago
No Image

ലോകത്തിലെ ഏറ്റവും വലിയ ഡ്രോൺ ലൈറ്റ് ഷോ അബുദാബിയിൽ! കിംബൽ മസ്‌കിന്റെ നോവ സ്കൈയും അനലോഗുമായും ചേർന്ന് പരിപാടി സംഘടിപ്പിക്കും

uae
  •  4 hours ago
No Image

രൂപയും യുഎഇ ദിര്‍ഹമും തമ്മിലെ വ്യത്യാസം; യു.എ.ഇയിലെ സ്വര്‍ണ, ഇന്ധന നിരക്കുകളും അറിയാം | UAE Market Today

Economy
  •  5 hours ago
No Image

ട്രെയിന്‍ റാഞ്ചല്‍: മുഴുവന്‍ ബന്ദികളേയും മോചിപ്പിച്ചെന്ന് പാക് സൈന്യം

International
  •  5 hours ago