പരിശോധന കുറഞ്ഞിട്ടും കുതിച്ചുയര്‍ന്ന് ടി.പി.ആര്; തിരുവനന്തപുരവും എറണാകുളവും തന്നെ മുന്നില്‍
തിരുവനന്തപുരം: കണക്കുകള്‍ നോക്കുമ്പോള്‍ ഇന്നലേത്തേക്കാള്‍ അല്പമാശ്വാസം. ഇന്നലെ 46000 ത്തിനുമുകളിലായിരുന്നുവെങ്കില് ഇന്ന് 41,668 ആയി കുറഞ്ഞു. അതേ സമയം പരിശോധന കുറഞ്ഞിട്ടും ടി.പി.ആര് 43.76.ആയി കുതിച്ചുയര്‍ന്നു. രണ്ടു ജില്ലകളില്‍ മാത്രമാണ് ആയിരത്തില്‍ താഴെ രോഗികളുള്ളത്.
തിരുവനന്തപുരം 7896, എറണാകുളം 7339, കോഴിക്കോട് 4143, തൃശൂര്‍ 3667, കോട്ടയം 3182, കൊല്ലം 2660, പാലക്കാട് 2345, മലപ്പുറം 2148, കണ്ണൂര്‍ 2015, ആലപ്പുഴ 1798, പത്തനംതിട്ട 1708, ഇടുക്കി 1354, വയനാട് 850, കാസര്‍ഗോഡ് 563 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 95,218 സാമ്പിളുകളാണ് പരിശോധിച്ചത്.
വിവിധ ജില്ലകളിലായി 3,55,438 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,47,666 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 7772 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്.1139 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 33 മരണങ്ങടക്കം ആകെ മരണം 51,607 ആയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."