HOME
DETAILS

ശമ്പളം കിട്ടാതെ അഭയം തേടിയ മലയാളി യുവതി ഒടുവില്‍ നാട്ടിലേക്ക്

  
backup
August 18 2016 | 18:08 PM

%e0%b4%b6%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%b3%e0%b4%82-%e0%b4%95%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%be%e0%b4%a4%e0%b5%86-%e0%b4%85%e0%b4%ad%e0%b4%af%e0%b4%82-%e0%b4%a4%e0%b5%87%e0%b4%9f




ദമ്മാം: ശമ്പളം കിട്ടാത്തതിനെതുടര്‍ന്ന് വനിതാ തര്‍ഹീലില്‍ അഭയം തേടിയ മലയാളി യുവതി ജീവകാരുണ്യപ്രവര്‍ത്തകരുടെ ഇടപെടലിനെത്തുടര്‍ന്ന് നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് മടങ്ങി. പത്തനംതിട്ട ജില്ലയിലെ എളംഗമംഗലം സ്വദേശിനിയായ വത്സല കുഞ്ഞിക്കുട്ടിയാണ് ജീവകാരുണ്യ പ്രവര്‍ത്തകരുടെ സഹായത്തോടെ പോരാടി നാട്ടിലേക്ക് പോകാന്‍ അവസരമൊരുങ്ങിയത്. സ്വദേശിയുടെ വീട്ടില്‍ നാല്  വര്‍ഷം മുന്‍പ് ജോലിക്കെത്തിയ ഇവര്‍ അവസാനം ശമ്പള കുടിശികയും ആനുകൂല്യങ്ങളുമായാണ് നാട്ടിലേക്ക് തിരിച്ചത്.
          മൂന്നര വര്‍ഷം  ദമാമില്‍ സ്വദേശി പൗരന്റെ വീട്ടില്‍ വീട്ടുജോലി ചെയ്‌തെങ്കിലും, രണ്ടു വര്‍ഷത്തെ ശമ്പളമേ നല്‍കിയിരുന്നുള്ളൂ. ഇഖാമ പുതുക്കാനോ നാട്ടിലേക്ക് അവധിക്ക് അയക്കാനോ സ്‌പോണ്‍സര്‍ തയാറായിരുന്നില്ല. ഒടുവില്‍ അഞ്ചു മാസങ്ങള്‍ക്ക് മുന്‍പ് വത്സല, വീട്ടുകാരുടെ കണ്ണ് വെട്ടിച്ച് പുറത്തു ചാടുകയും, അടുത്തുള്ള പൊലിസ് സ്റ്റേഷനില്‍ പോയി പരാതി പറയുകയും ചെയ്തു. പൊലിസാണ് ഇവരെ തര്‍ഹീലില്‍ (അഭയകേന്ദ്രം)  എത്തിച്ചത്.
നിയമനടപടികള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ തന്നെ സഹായിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞാണ് വത്സല നാട്ടിലേയ്ക്ക് മടങ്ങിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ; ഇ സ്കൂട്ടർ ഉപഭോക്താക്കൾക്ക് ബോധവൽക്കരണം

uae
  •  2 months ago
No Image

പുത്തൻ പ്രഢിയോടെ ഗ്ലോബൽ വില്ലേജ് 16ന് ആരംഭിക്കും

uae
  •  2 months ago
No Image

സഊദിയിൽ വൈദ്യുതി തടസ്സം; ഇലക്ട്രിസിറ്റി കമ്പനി 95 ലക്ഷം റിയാൽ നഷ്ടപരിഹാരം നൽകി

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-08-10-2024

PSC/UPSC
  •  2 months ago
No Image

മുഖ്യമന്ത്രിക്ക് മുന്നറിയിപ്പുമായി ഗവർണറുടെ കത്ത്; എന്തോ ഒളിക്കുന്നുവെന്ന വിമർശനവും കത്തിൽ

Kerala
  •  2 months ago
No Image

43-ാമത് ഷാർജ രാജ്യാന്തര പുസ്‌തക മേള; നവംബർ 6 മുതൽ 17 വരെ

uae
  •  2 months ago
No Image

തനിക്കും കുടുംബത്തിനുമെതിരായ സൈബര്‍ ആക്രമണത്തില്‍ നടപടി വേണം; മുഖ്യമന്ത്രിക്ക് പരാതി നല്‍കി മനാഫ്

Kerala
  •  2 months ago
No Image

യുഎഇ; പൊതുമാപ്പ് നീട്ടില്ല; നവംബർ ഒന്ന് മുതൽ കർശന പരിശോധന

uae
  •  2 months ago
No Image

ജി-ടെക് ഗ്ലോബൽ ക്യാമ്പസ് ഒമാനിൽ ഉൽഘാടനം ചെയ്തു

oman
  •  2 months ago
No Image

ഇന്ന് മലപ്പുറത്തും കണ്ണൂരും അതിശക്തമായ മഴയ്ക്ക് സാധ്യത; നാളെ എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago