HOME
DETAILS
MAL
പെണ്‍കുട്ടികളുടെ വിവാഹ പ്രായം: സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു; പ്രായം ഉയര്‍ത്താന്‍ സാധ്യത
backup
January 19 2021 | 18:01 PM
ന്യൂഡല്‍ഹി: പെണ്‍കുട്ടികളുടെ വിവാഹ പ്രായത്തെ സംബന്ധിച്ച് നിയോഗിച്ച സമിതി കേന്ദ്ര സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കഴിഞ്ഞ വര്‍ഷമാണ് ജയ ജയ്റ്റ്‌ലിയുടെ നേതൃത്വത്തില്‍ 10 അംഗ സമിതിയെ പെണ്‍കുട്ടികളുടെ വിവാഹ പ്രായത്തെ കുറിച്ച് പഠിക്കാന്‍ നിയോഗിച്ചത്. നിലവിലെ വിവാഹ പ്രായം 18നിന്ന് 21ലേക്ക് ഉയര്‍ത്തണമെന്നാണ് സമിതിയുടെ വിലയിരുത്തല്‍. പെണ്‍കുട്ടികളുടെ ആരോഗ്യം, പ്രസവം, ലിഗാനുപാതം എന്നിവ പരിശോധിച്ചാണ് സമിതി റിപ്പോര്‍ട്ട് തയാറാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."