കൊവിഡ് മൂന്നാം തരംഗം: പ്രതിരോധം പഞ്ചായത്ത് തലത്തില്‍, സമൂഹ അടുക്കളകള്‍ വീണ്ടും തുടങ്ങാന്‍ നിര്‍ദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് മൂന്നാം തരംഗം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ സമൂഹ അടുക്കളകളുടെ പ്രവര്‍ത്തനം വീണ്ടും തുടങ്ങാന്‍ മന്ത്രിസഭ യോഗത്തില്‍ തീരുമാനം. ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാര്‍ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ യോഗം വിളിക്കണം.
ആരും പട്ടിണി കിടക്കാനുള്ള സാഹചര്യം ഉണ്ടാകരുത്. ഇക്കാര്യം തദ്ദേശ സ്ഥാപനങ്ങള്‍ ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്താനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.
പഞ്ചായത്ത്, വാര്‍ഡ് തലങ്ങളില്‍ കോവിഡ് പ്രതിരോധം ശക്തിപ്പെടുത്തി മൂന്നാം തരംഗത്തെ നിയന്ത്രിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.
ഒരു കുടുംബത്തിലെ മുഴുവന്‍ ആളുകള്‍ക്കും രോഗം വരുന്ന സാഹചര്യമാണെന്ന് യോഗം വിലയിരുത്തി. കോവിഡ് വ്യാപനം ഉയര്‍ന്നു നില്‍ക്കുകയാണ്. മൂന്നാം തരംഗത്തിന്റെ മൂര്‍ധന്യത നേരത്തെ ആകാമെന്നും യോഗം വിലയിരുത്തി.
തസ്തിക
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ ഒന്‍പത് സര്‍ക്കാര്‍ പോളിടെക്നിക്ക് കോളേജുകളില്‍ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഇന്‍സ്ട്രക്ടര്‍മാരുടെ ഓരോ തസ്തിക വീതം സൃഷ്ടിക്കാന്‍ തീരുമാനിച്ചു. ചേലക്കര, നെടുംകണ്ടം, മേപ്പാടി, കടുത്തുരുത്തി, കണ്ണൂര്‍, പുറപ്പുഴ, മഞ്ചേരി, മാനന്തവാടി, പയ്യന്നൂര്‍ റസിഡന്‍ഷ്യല്‍ വനിതാ പോളിടെക്നിക്ക് കോളേജ് എന്നിവിടങ്ങളിലാണിത്.
ശമ്പളപരിഷ്ക്കരണം
കേരള കലാമണ്ഡലം കല്പിത സര്‍വ്വകലാശാലയിലെ അദ്ധ്യാപകര്‍ക്ക് ഏഴാം യു. ജി. സി ശമ്പളപരിഷ്ക്കരണം വ്യവസ്ഥകള്‍ക്ക് വിധേയമായി അനുവദിക്കാന്‍ തീരുമാനിച്ചു.
മുന്‍ നിയമസഭാംഗം കെ. കുട്ടി അഹമ്മദ് കുട്ടിക്ക് ഹൃദയ സംബന്ധമായ അസുഖവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ശ്രീ ചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സ് & ടെക്നോളജിയില്‍ ചികിത്സ നടത്തുന്നതിന് 20 ലക്ഷം രൂപ മെഡിക്കല്‍ അഡ്വാന്‍സ് അനുവദിച്ച നടപടി സാധൂകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."