നിലമ്പൂരില്‍ അബ്കാരി കേസുകളില്‍ അറസ്റ്റിലായവരുടെ എണ്ണം 100
നിലമ്പൂര്‍: എക്സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ പ്രതിമാസ അവലോകനയോഗം നടത്തി. കഴിഞ്ഞ മാര്‍ച്ച് മൂന്നിനു ശേഷം നിലമ്പൂര്‍ നിയോജക മണ്ഡലത്തില്‍ നടത്തിയ എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 590 റെയ്ഡുകള്‍ നടത്തി. 101 അബ്കാരി കേസുകളിലായി 100 പ്രതികളെ അറസ്റ്റ് ചെയ്തു. 331 ലിറ്റര്‍ വിദേശമദ്യം, 45 ലിറ്റര്‍ മാഹി മദ്യം, 19 ലിറ്റര്‍ വ്യാജചാരായം, 620 ലിറ്റര്‍ വാഷ്, അഞ്ചരക്കിലോ കഞ്ചാവ്, ഒരു കാര്‍, ഒമ്പത് ബൈക്കുകള്‍, ഒരു ഓട്ടോറിക്ഷ എന്നിവ പിടിച്ചെടുത്തു. വിവിധ കേസുകളിലായി 18 പ്രതികളെ ഇതിനകം അറസ്റ്റ് ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന യോഗം പി.വി. അന്‍വര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. വര്‍ധിച്ചു വരുന്ന മദ്യ-മയക്കുമരുന്ന് ഉപയോഗം തടയുന്നതിനു പൊതുപ്രവര്‍ത്തകര്‍, സാമൂഹ്യസംഘടനകള്‍, വിവിധ തൊഴിലാളി സംഘടനകള്‍, യൂത്ത് ക്ലബ്ബുകള്‍, കുടുംബശ്രീ, വനം, പൊലിസ്, റവന്യു എന്നീ വകുപ്പുകളെയും ചേര്‍ത്ത് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കേരളത്തില്‍ മദ്യത്തിന്റെ ഉപയോഗം വര്‍ധിച്ചു വരുന്നെന്നും വിദ്യാലയങ്ങളില്‍ അടക്കം ലഹരിമരുന്നുകളുടെ ഉപയോഗം സജീവമായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി.സുഗതന് അധ്യക്ഷനായി. നിലമ്പൂര്‍ തഹസില്‍ദാര്‍ പി.പി. ജയകൃഷ്ണന്, നിലമ്പൂര്‍ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ ചുമതലയുള്ള കെ.ടി. സജിമോന്‍, എ.ഇ.ഒ. പി. വിജയന്, ഡെപ്യൂട്ടി റെയ്ഞ്ച് ഓഫിസര്‍ പി.പി. മുഹമ്മദ്, എ.എസ്.ഐ. ശശിധരന്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.ടി. കുഞ്ഞാന്, അന്നമ്മ വില്യംസ്, നിലമ്പൂര്‍ എക്സൈസ് റെയ്ഞ്ച് ഇന്‍സ്പെക്ടര്‍ രമേശ്, അസി. ഇന്‍സ്പെക്ടര്‍ എന്‍. അശോകന് തുടങ്ങിയവര്‍ പ്രസംഗിച്ചു. വിവിധ പഞ്ചായത്ത് പ്രതിനിധികളും സി.ഡി.എസ് ചെയര്പേഴ്സനുകളും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."