മോദിക്കും അമിത്ഷാക്കുമൊപ്പം ദീപ് സിദ്ദു; ബി.ജെ.പി ബന്ധത്തിന്റെ തെളിവുകള്‍ നിരത്തി പ്രശാന്ത് ഭൂഷണ്‍
ന്യൂഡല്‍ഹി: കര്‍ഷക സമരത്തിന്റെ ഗതി അക്രമത്തിലേക്കു മാറ്റിയതിനു പിന്നില്‍ ബാഹ്യശക്തികളാണെന്ന ആരോപണവുമായി പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണും. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷാക്കുമൊപ്പം ദീപ് നില്‍ക്കുന്ന ചിത്രം തെളിവായി നിരത്തിയാണ് പ്രശാന്ത് ഭൂഷണ്‍ ആരോപണം ഉന്നയിച്ചിരിക്കുന്നത്. ബി.ജെപി എം.പി സണ്ണി ഡിയോളുമുണ്ട് ചിത്രത്തില്‍.
'മോദിക്കും അമിത് ഷായ്ക്കും ഒപ്പം നില്‍ക്കുന്ന ഇയാളാണ് ദീപ് സിദ്ധു. ഇയാളാണ് ചെങ്കോട്ടയിലേക്ക് ആള്‍ക്കൂട്ടത്തെ നയിച്ചതും സിഖ് പതാക അവിടെ ഉയര്‍ത്തിയതും'– മോദിക്കും അമിത് ഷായ്ക്കുമൊപ്പം ദീപ് നില്‍ക്കുന്ന ഫോട്ടോ പങ്കുവച്ച് പ്രശാന്ത് ഭൂഷണ്‍ കുറിച്ചു.
This is Deep Sidhu with Modi & Shah. He led the mob at Red Fort today & unfurled the Sikh religious flag there pic.twitter.com/dX9bQjAIim
— Prashant Bhushan (@pbhushan1) January 26, 2021
ചെങ്കോട്ടയിലെ സംഘര്‍ഷത്തിലും പതാക ഉയര്‍ത്തിയ സംഭവത്തിനും നേതൃത്വം നല്‍കിയത് പഞ്ചാബി സിനിമാതാരം ദീപ് സിദ്ധു ആണെന്ന ആരോപണവുമായി കര്‍ഷക സംഘടന നേതാക്കള്‍ നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. പിന്നാലെയാണ് പ്രശാന്ത് ഭൂഷന്റെ ട്വീറ്റ്.
കര്‍ഷക നേതാക്കളുടെ ആരോപണത്തെ തള്ളി ദീപ് സിദ്ധു ഫെയ്‌സ്ബുക് ലൈവിലെത്തിയിരുന്നു. സിഖ് പതാകയാണ് ഞങ്ങള്‍ ചെങ്കോട്ടയിലുയര്‍ത്തിയത്. പ്രതിഷേധിക്കാനുള്ള ഞങ്ങളുടെ അവകാശത്തിന്റെ ഭാഗമായാണ് അങ്ങനെ ചെയ്തത്, ദേശീയ പതാക അഴിച്ചുമാറ്റിയിരുന്നില്ലെന്നും ദീപ് സിദ്ധു പറയുന്നു.
കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സണ്ണി ഡിയോളിനായി തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ ദീപ് സജീവമായിരുന്നു. അതിനിടെ, ചെങ്കോട്ടയില്‍ പതാക ഉയര്‍ത്താന്‍ നേതൃത്വം നല്‍കിയ ദീപ് സിദ്ദുവുമായി തനിക്കു ബന്ധമില്ലെന്ന് സണ്ണി ഡിയോള്‍ രംഗത്തെത്തിയിട്ടുണ്ട്. തനിക്കോ കുടുംബത്തിനോ ദീപ് സിദ്ധുവുമായി ബന്ധമില്ല. ചെങ്കോട്ടയില്‍ നടന്നത് വേദനിപ്പിച്ചെന്നും സണ്ണി ഡിയോള്‍ വിശദീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."