HOME
DETAILS

ജനാധിപത്യം വീണ്ടെടുക്കാനുള്ള നിർണായക സമയം

  
backup
January 30, 2022 | 7:39 PM

846523-45623-2022


തീവ്രഹിന്ദുത്വ ശക്തികളുടെ നിഗൂഢപ്രവർത്തനങ്ങളാൽ ഇന്ത്യൻ ജനാധിപത്യം മൃതാവസ്ഥയിലാണ്. അതിനെ പുനരുജ്ജീവിപ്പിക്കുക എന്ന ഭാരിച്ച ഉത്തരവാദിത്വമാണ് രാജ്യത്തെ പ്രതിപക്ഷശക്തികൾക്കുള്ളത്. ദീർഘകാല ലക്ഷ്യത്തോടെ ഒരുമിച്ചുനിന്നു വേണം ഇത്തരം പ്രവർത്തനങ്ങളിൽ പങ്കാളികളാകേണ്ടത്. നിർഭാഗ്യവശാൽ രാജ്യത്തെ പ്രതിപക്ഷം വ്യത്യസ്തമായ ചിന്തകളും പദ്ധതികളും കൊണ്ടാണ് സംഘ്പരിവാറിനെ നേരിടുന്നത്. ഇത്തരം പ്രവൃത്തികൾ ഹിന്ദുത്വശക്തികളുടെ വളർച്ചക്കാണ് സഹായകമാകുകയെന്ന് തിരിച്ചറിയണം.


അടുത്തു വരുന്ന അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് രാജ്യത്തെ സംബന്ധിച്ച് അതിപ്രധാനമാണ്. 2024ൽ നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി അധികാരത്തുടർച്ച നിലനിർത്തുമോ എന്നതിൻ്റെ ഉത്തരം നൽകുന്നതായിരിക്കും ഈ തെരഞ്ഞെടുപ്പ്. ഇതിൽ പ്രധാനപ്പെട്ടത് ഉത്തർപ്രദേശിലെ തെരഞ്ഞെടുപ്പാണ്. യു.പിയിൽനിന്ന് ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ ശുഭസൂചകമാണ്. ബി.ജെ.പിയിൽനിന്ന് മന്ത്രിമാരടക്കം പതിനഞ്ച് എം.എൽ.എമാരാണ് രാജിവച്ച് സമാജ് വാദി പാർട്ടിയിൽ ചേർന്നത്. ബി.ജെ.പിയിൽ സംഭവിക്കുന്ന ആദ്യത്തെ സംഘർഷം ജനാധിപത്യത്തിൻ്റെ സർഗാത്മകതയിലേക്കാണ് വിരൽ ചൂണ്ടുന്നത്.


ബി.ജെ.പി രാജ്യത്ത് 2014 മുതൽ നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ അധികാരത്തിലിരിക്കുന്നുണ്ടെങ്കിലും ദീർഘകാല അധികാര പാരമ്പര്യം അവർക്ക് ഇന്ത്യയിലില്ല. വിഭാഗീയതയും വർഗീയതയും വംശീയതയും ജനങ്ങളിൽ കുത്തിവച്ചാണ് അവർ അധികാരം പിടിച്ചത്. വികസനം എന്ന മറയിൽ കോർപറേറ്റുകൾക്കും അതി സമ്പന്നർക്കും മാത്രം ഗുണം ചെയ്യുന്ന വികസനമാണ് നടപ്പാക്കുന്നത്. മുതലാളിത്ത മൂലധനശക്തികളെ ഉപയോഗപ്പെടുത്തി മുമ്പ് കോൺഗ്രസ് ചെയ്തതുപോലെ തന്നെയാണ് അവർ ഭരണം തുടരുന്നത്. മോദിയുടെ ഭരണത്തിൽ ഭൂരിപക്ഷം ജനങ്ങളും അസംതൃപ്തരാണെങ്കിലും ആ അസംതൃപ്തി രാഷ്ട്രീയമായി ഉപയോഗിക്കുവാൻ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ ശക്തികൾക്ക് കഴിയാതെ പോകുന്നു.


എന്നാൽ അടുത്തകാലത്തായി ഉയർന്നുവന്ന പ്രതിഷേധങ്ങൾ രാഷ്ട്രീയമായി രാജ്യത്തെ ജനാധിപത്യത്തെ ശക്തിപ്പെടുത്താൻ ഉപകരിക്കുന്നതാണ്. ഇതിൽ പ്രധാനമായി എടുത്തുപറയേണ്ടത് കർഷകർ ഡൽഹിയിൽ നടത്തിയ സമരത്തിൻ്റെ വിജയമാണ്. ഒരു വർഷത്തിലേറെ നീണ്ടുനിന്നു ആ സമരം. അന്തിമവിജയം നേടുന്നതുവരെ അനേകം ജീവനുകൾ ബലിനൽകി അവർ നടത്തിയ ചരിത്രസമരം രാജ്യം അടുത്തകാലത്തൊന്നും കണ്ടിട്ടിലാത്തത്ര മഹത്തായ സമരമായിരുന്നു. രാജ്യത്തെ നാനാഭാഗത്തുനിന്നും ജനാധിപത്യ ശക്തികളുടെ വൻ പിന്തുണയാണ് സമരത്തിന് ലഭിച്ചത്. ചിട്ടയോടെ സംഘടിപ്പിക്കപ്പെട്ട ആ സമരം ബി.ജെ.പിയെയും അവർ ഉയർത്തിപ്പിടിക്കുന്ന വിഭജന ആശയത്തെയും വലിയതോതിൽ പ്രതിരോധത്തിലാഴ്ത്തിയിട്ടുണ്ട്. ഇപ്പോൾ യു.പിയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന കൊഴിഞ്ഞുപോക്കും ആ സമരം നൽകിയ പ്രതീക്ഷയാണ്. കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികളിലാണ് ആഭ്യന്തര അധികാര സംഘർഷങ്ങൾ നിലനിൽക്കുന്നത്. മന്ത്രിമാരും എം.എൽ.എമാരുമടക്കം നൂറിലേറെ പ്രധാന നേതാക്കളാണ് കോൺഗ്രസിൽനിന്നു ബി.ജെ.പിയിലേക്ക് ചേക്കേറിയത്. ഇത്തരം തട്ടിക്കൊണ്ടുപോകൽ രാഷ്ട്രീയം മറ്റ് ഇതര പാർട്ടികളിലേക്കും വ്യാപിപ്പിക്കാൻ ബി.ജെ.പി ശ്രമിച്ചുകൊണ്ടേയിരുന്നു.


പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസ് നേതാക്കളെയും അടർത്തിയെടുക്കാൻ അവർ ശ്രമിച്ചിരുന്നു. എന്നാൽ അത് പരാജയപ്പെടുകയാണ് ചെയ്തത്. ഈ മാതൃകയിലുള്ള പരാജയമായിട്ടല്ല യു.പിയിലെ മന്ത്രിമാരുടെയും എം.എൽ.എമാരുടെയും കൂറുമാറ്റത്തെ കാണേണ്ടത്. ഭാവിയിൽ ബി.ജെ.പിയിൽ സംഭവിക്കാവുന്ന ഭിന്നിപ്പിനെയും ആഭ്യന്തര സംഘർഷത്തെയും സാധ്യതയായി ഉപയോഗിക്കാനാകണം. ഇത്തരം ഭിന്നിപ്പുകളും ആഭ്യന്തര സംഘർഷങ്ങളും ഉടലെടുത്താൽ മാത്രമേ ബി.ജെ.പിയുടെ അധികാര അടിത്തറ തകർക്കാൻ കഴിയുകയുള്ളൂ.


യു.പി എന്നത് ഇന്ത്യൻ ജനാധിപത്യത്തെ സംബന്ധിച്ച് പ്രധാനപ്പെട്ട ഒരിടമാണ്. ലോക്സഭയിലേക്ക് ഏറ്റവും കൂടുതൽ അംഗങ്ങളെ തെരഞ്ഞെടുത്തയക്കുന്ന സംസ്ഥാനം എന്നതു മാത്രമല്ല, ഹിന്ദുത്വത്തിൻ്റെ പുതിയ പരീക്ഷണശാലയാണിവിടം. ബി.ജെ.പി എന്ന പാർട്ടിക്കും സംഘ്പരിവാർ സംഘടനകൾക്കും ദേശീയതലത്തിൽ സ്വാധീനം വർധിപ്പിക്കാൻ ഇടയാക്കിയ രാഷ്ട്രീയഭൂമിയാണ് യു.പി. തൊണ്ണൂറുകളുടെ തുടക്കത്തിൽ അയോധ്യയിലെ മസ്ജിദ് പൊളിച്ചതിലൂടെയാണ് ബി.ജെ.പിയുടെ തേരോട്ടം രാജ്യത്ത് തുടങ്ങുന്നതുതന്നെ. പിന്നീട് ആ പരീക്ഷണം ഗുജറാത്തിലൂടെ പലയിടത്തും ആവർത്തിക്കുകയായിരുന്നു അവർ. മോദിയുടെ നേതൃത്വത്തിൽ ഗുജറാത്തിൽ രാജ്യം കണ്ട വലിയ വർഗീയസംഘർഷമായിരുന്നു അരങ്ങേറിയത്. സർക്കാർ കണക്കിൽതന്നെ രണ്ടായിരത്തോളം പേർ മരിച്ചു. ഈ കലാപത്തിൻ്റെ മറവിലാണ് മോദി എന്ന അധികാര കേന്ദ്രം ദേശീയതലത്തിലേക്കുയരുന്നത്. ഇപ്പോൾ ഇതിന് സമാനമാണ് യു.പി മോഡൽ. അവിടെയും കലാപത്തിലൂടെയാണ് യോഗി ആദിത്യനാഥ് അധികാരം രൂപപ്പെടുത്തിയത്. അധികാരത്തിൽ തുടരുമ്പോഴും പലയിടത്തും വർഗീയകലാപങ്ങൾ തുടർന്നുകൊണ്ടേയിരുന്നു. ഇപ്പോൾ ഇവിടെ അഗ്നിപരീക്ഷയാവുകയാണ് തെരഞ്ഞെടുപ്പ്. യഥാർഥ കരുതൽ ഇവിടെ തുടങ്ങണം



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാലിക്കറ്റ് സർവകലാശാല വിസി നിയമനത്തിൽ ഗവർണർക്ക് തിരിച്ചടി; സെർച്ച് കമ്മിറ്റി കൺവീനർ പിന്മാറി

Kerala
  •  7 hours ago
No Image

വിഘ്നേഷ് പുത്തൂരിനെ കൈവിട്ടാലും ചേർത്തു പിടിക്കും; കയ്യടി നേടി മുംബൈ ഇന്ത്യൻസ്

Cricket
  •  8 hours ago
No Image

കുവൈത്തിൽ അനധികൃത ക്ലിനിക്ക് അടപ്പിച്ചു; മോഷണം പോയ സർക്കാർ മരുന്നുകൾ വിതരണം ചെയ്ത ഇന്ത്യക്കാരും ബംഗ്ലാദേശികളും പിടിയിൽ

Kuwait
  •  8 hours ago
No Image

ശിശുദിനത്തിൽ സ്കൂളിൽ എത്താൻ അല്പം വൈകി; ആറാം ക്ലാസുകാരിയോട് അധ്യാപികയുടെ ക്രൂരത; പിന്നാലെ മരണം

National
  •  8 hours ago
No Image

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala
  •  8 hours ago
No Image

പി.എം ശ്രീ; ഇടതുപക്ഷം ഹിന്ദുത്വ വഴിയിൽ നീങ്ങരുത്; രൂക്ഷ വിമർശനവുമായി കവി സച്ചിദാനന്ദൻ

Kerala
  •  8 hours ago
No Image

എക്കാലത്തും എണ്ണയെ മാത്രം ആശ്രയിക്കാൻ കഴിയില്ലെന്ന് സൗദിക്ക് അറിയാം; വിഷൻ 2030 ലക്ഷ്യം കൈവരിക്കുന്നതോടെ ലോക തലസ്ഥാനമാകാൻ റിയാദ്

Saudi-arabia
  •  7 hours ago
No Image

രാജാ റാം മോഹൻ റോയ് ബ്രിട്ടീഷ് ഏജന്റ് ആയിരുന്നെന്ന് മധ്യപ്രദേശ് മന്ത്രി; ചരിത്രം ഓർമിപ്പിച്ച് കോൺ​ഗ്രസ്

National
  •  8 hours ago
No Image

സഞ്ചാരികളുടെ ശ്രദ്ധയ്ക്ക്; വാഴച്ചാൽ-മലക്കപ്പാറ റോഡിൽ തിങ്കളാഴ്ച മുതൽ സമ്പൂർണ്ണ ഗതാഗത നിരോധനം

Kerala
  •  9 hours ago
No Image

'ആര്‍എസ്എസുകാരനായി ജീവിച്ചത് ജീവിതത്തിലെ ഏറ്റവും വലിയ തെറ്റ്'; ആത്മഹത്യ ചെയ്ത ആനന്ദ് തമ്പി

Kerala
  •  9 hours ago