HOME
DETAILS

പരിശീലനത്തിനിടെ ബാസ്‌ക്കറ്റ്‌ബോള്‍ പോസ്റ്റ് ഒടിഞ്ഞുവീണു; ദേശീയ താരത്തിന് ദാരുണാന്ത്യം

  
November 26, 2025 | 7:57 AM

haryana-basketball-post-collapse-national-player-death-hardik-rathi

ഹരിയാന:പരിശീലനത്തിനിടെ ബാസ്‌കറ്റ്‌ബോള്‍ പോസ്റ്റ് ഒടിഞ്ഞുവീണ് ദേശീയ താരത്തിന് ദാരുണാന്ത്യം. 16 കാരനായ ഹാര്‍ദിക് റാത്തി എന്ന താരമാണ് മരിച്ചത്. ഹരിയാനയിലെ ലഖാന്‍ മാജ്രയിലുള്ള ബാസ്‌കറ്റ് ബോള്‍ കോര്‍ട്ടിലാണ് അപകടമുണ്ടായത്. 

ഒറ്റയ്ക്ക് പരിശീലനം നടത്തുകയായിരുന്ന ഹാര്‍ദ്ദിക് ബോള്‍ ബാസ്‌കറ്റിലിട്ട ശേഷം പോളില്‍ തൂങ്ങിയപ്പോഴാണ് പോള്‍ ഒടിഞ്ഞ് ദേഹത്തുവീണത്. നിലത്തുവീണ ഹാര്‍ദിക്കിന്റെ നെഞ്ചില്‍ പോള്‍ ഇടിച്ചു. സമീപത്തുണ്ടായിരുന്നവര്‍ ഓടിയെത്തി പോസ്റ്റ് മാറ്റി ആശുപത്രിയിലെത്തിച്ചെങ്കിലും ഹാര്‍ദിക് മരിച്ചിരുന്നു. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ഹര്‍ദ്ദിക്കിന്റെ മരണത്തെ തുടര്‍ന്ന് ഹരിയാനയിലെ എല്ലാ കായിക മേളകളും മത്സരങ്ങളും അടുത്ത മൂന്ന് ദിവസത്തേക്ക് നിര്‍ത്തിവെക്കുമെന്ന് സംസ്ഥാന ഒളിംപിക് അസോസിയേഷന്‍ അറിയിച്ചു. 

ദേശീയ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഹര്‍ദിക അടുത്തിടെയാണ് പരിശീലന ക്യാംപില്‍ നിന്ന് തിരിച്ചെത്തിയത്. 

അതേസമയം, പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയതായും മരണത്തില്‍ കേസ് രജിസ്റ്റര്‍ ചെയതിട്ടുണ്ടെന്നും പൊലിസ് പറഞ്ഞു. 

ഹര്‍ദ്ദികിന്റെ മരണത്തിന് സമാനമായി രണ്ട് ദിവസം മുന്‍പ് ബഹദൂര്‍ഗഡിലെ ഹോഷിയാര്‍ സിങ് സ്‌റ്റേഡിയത്തില്‍ വച്ച് അമന്‍ എന്ന 15 വയസുകാരനും അപകടം സംഭവിച്ചിരുന്നു. പരിശീലനത്തിനായി എത്തിയപ്പോള്‍ ബാസ്‌കറ്റ്‌ബോള്‍ പോസ്റ്റ് തകര്‍ന്ന് ദേഹത്ത് വീഴുകയായിരുന്നു. അമനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചിരുന്നു. 

 

A tragic incident in Haryana’s Lakhan Majra as 16-year-old national basketball player Hardik Rathi died after a basketball post collapsed on him during solo practice. CCTV footage shows the pole breaking and falling on his chest. Following the incident, all sports events in the state have been suspended for three days.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിവോഴ്‌സ് സൈറ്റിലൂടെ സൗഹൃദം; വിവാഹിതനാണെന്ന വിവരം മറച്ചുവെച്ച് വീണ്ടും വിവാഹം കഴിച്ച യുവാവ് അറസ്റ്റിൽ

Kerala
  •  6 days ago
No Image

മോട്ടോറിൽ വെള്ളം വരുന്നില്ല; തുടർന്ന് കിണർ പരിശോധിച്ചു; അപ്രതീക്ഷിത അതിഥിയെ കണ്ട് ഞെട്ടി നാട്ടുകാർ

Kerala
  •  6 days ago
No Image

കുഞ്ഞൂഞ്ഞ് മന്ത്രിസഭയില്‍ വലിയ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കിയ മറ്റൊരു കുഞ്ഞ്

Kerala
  •  6 days ago
No Image

ഭർത്താവിന് കഷണ്ടിയാണെന്ന് തിരിച്ചറിഞ്ഞത് വിവാഹശേഷം; വിഗ്ഗ് വെച്ച് വഞ്ചിച്ചെന്ന് പരാതിയുമായി യുവതി

National
  •  6 days ago
No Image

രേഖകളില്ലാതെ മത്സ്യബന്ധനം; വിഴിഞ്ഞത്ത് തമിഴ്നാട് സ്വദേശികളുടെ ബോട്ടുകൾ പിടികൂടി ഫിഷറീസ് വകുപ്പ് 

Kerala
  •  6 days ago
No Image

ശബരിമല സ്വർണക്കൊള്ള: ദേവസ്വം മിനുട്‌സ് തിരുത്തിയത് മനഃപൂർവ്വമെന്ന് കണ്ടെത്തൽ; എ. പത്മകുമാറിനെതിരെ എസ്ഐടി

Kerala
  •  6 days ago
No Image

ടി20 ക്രിക്കറ്റിലെ 'യഥാർത്ഥ രാജാക്കന്മാർ' ഇവർ; ഞെട്ടിക്കുന്ന ബ്ലൈൻഡ് റാങ്കിംഗുമായി ഡ്വെയ്ൻ ബ്രാവോ

Cricket
  •  6 days ago
No Image

കൊല്ലത്തെ തോൽവിയിൽ മേയർ സ്ഥാനാർഥിക്ക് പഴി; ജില്ലാ കമ്മിറ്റിയിൽ കടുത്ത ഭിന്നത; യോഗത്തിൽ നിന്ന് വി.കെ അനിരുദ്ധൻ വികാരാധീനനായി ഇറങ്ങിപ്പോയി

Kerala
  •  6 days ago
No Image

'വെറുപ്പിന്റെ പരീക്ഷണശാലയാക്കാൻ അനുവദിക്കില്ല'; മോദിക്കും, അമിത് ഷാക്കുമെതിരെ മുദ്രാവാക്യം വിളിച്ച വിദ്യാർഥികൾക്കെതിരെ നടപടിക്കൊരുങ്ങി ജെഎൻയു അധികൃതർ

National
  •  6 days ago
No Image

ഇതുപോലൊരു 'സെഞ്ച്വറി' മലയാളിക്ക് ആദ്യം; കൊടുങ്കാറ്റ് പറന്നിറങ്ങിയത് ചരിത്രത്തിലേക്ക്

Cricket
  •  6 days ago