HOME
DETAILS

ഫിഫ അറബ് കപ്പ്; ആരാധകരെ ആവേശ കൊടുമുടിയിലെത്തിച്ച് ഔദ്യോഗിക സൗണ്ട് ട്രാക്ക് പുറത്ത്

  
Web Desk
November 26, 2025 | 9:34 AM

fifa arab cup qatar 2025 official soundtrack released

ഖത്തര്‍: ഫിഫ അറബ് കപ്പ് ഡിസംബർ 1 മുതൽ 18 വരെ ഖത്തറിൽ നടക്കും. ഇപ്പോഴിതാ, അറബ് കപ്പ് മത്സരങ്ങൾക്ക് ആവേശം പകരാൻ, ടൂർണമെന്റിന്റെ ഔദ്യോഗിക സൗണ്ട് ട്രാക്ക് പുറത്തിറക്കിയിരിക്കുകയാണ് ലോക്കൽ ഓർഗനൈസിങ് കമ്മിറ്റി. ദോഹ ആസ്ഥാനമായുള്ള കതാറ സ്റ്റുഡിയോസ് നിര്‍മ്മിച്ച 'സമാനി, 'മകാനി' എന്നീ രണ്ട് സൗണ്ട് ട്രാക്ക് അറബ് ആരാധകര്‍ക്ക് സൗഹൃദത്തിന്റേയും ആവേശത്തിന്റേയും പുത്തന്‍ അനുഭവങ്ങള്‍ പകരും. അറബിയില്‍ 'എന്റെ സമയം' എന്നര്‍ത്ഥം വരുന്ന 'സമാനി' എന്ന ഗാനം ഖത്തരി കലാകാരനായ ഹമദ് അല്‍ ഖസീനയാണ് ആലപിച്ചത്.

വരികള്‍ എഴുതിയത് മുഹമ്മദ് അല്‍ ഖാജയാണ്. രണ്ടാമത്തെ ഗാനം 'എന്റെ സ്ഥലം' എന്നര്‍ത്ഥം വരുന്ന 'മകാനി'യാണ്' . ഈജിപ്ഷ്യന്‍ കലാകാരന്‍ മുഹമ്മദ് മൗനീര്‍ ആലപിച്ച ഗാനത്തിന്റെ വരികള്‍ എഴുതിയത് മുസ്തഫ ഹദൂതയാണ്. ഈ രണ്ട് ഗാനങ്ങളും രചിച്ചത് അവാര്‍ഡ് ജേതാവായ മൊറോക്കന്‍ സ്വീഡിഷ് റെക്കോര്‍ഡ് പ്രൊഡ്യൂസര്‍ നാദിര്‍ ഖയാത്താണ്. ഈയിടെ ഫിഫ അറബ് കപ്പിന്റെ ഔദ്യോഗിക ഭാഗ്യചിഹ്നമായി 'ജൂഹ'യെ ലോക്കല്‍ ഓര്‍ഗനൈസിംഗ് കമ്മിറ്റി പ്രഖ്യാപിച്ചിരുന്നു. അടുത്ത മാസം ഒന്നിന് തുടങ്ങി 18 വരെ നീണ്ടുനില്‍ക്കുന്ന ഈ വര്‍ഷത്തെ അറബ് കപ്പ് ടൂര്‍ണമെന്റില്‍ 16 ടീമുകളാണ് പങ്കെടുക്കുന്നത്.

The official soundtrack for the FIFA Arab Cup Qatar 2025 has been unveiled, featuring two songs, 'Zamani' and 'Makani', produced by Doha-based Katara Studios.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡ്രൈവറില്ലാ ടാക്സി ഇനി വിളിപ്പുറത്ത്: അബൂദബിയിലെ യാസ് ദ്വീപിൽ റോബോടാക്സി സർവിസ് ആരംഭിച്ചു

uae
  •  41 minutes ago
No Image

യുഎഇ ദേശീയ ദിനം: ടിക്കറ്റുകൾക്ക് 50 ശതമാനം കിഴിവുമായി ദുബൈ സഫാരി പാർക്ക്; സഫാരി ബണ്ടിലിനും പ്രത്യേക നിരക്ക്

uae
  •  an hour ago
No Image

പരിശീലനത്തിനിടെ ടിയര്‍ ഗ്യാസ് ഷെല്‍ പൊട്ടിത്തെറിച്ചു; മൂന്ന് പൊലിസുകാര്‍ക്ക് പരുക്ക്

Kerala
  •  2 hours ago
No Image

പരിശീലനത്തിനിടെ ബാസ്‌ക്കറ്റ്‌ബോള്‍ പോസ്റ്റ് ഒടിഞ്ഞുവീണു; ദേശീയ താരത്തിന് ദാരുണാന്ത്യം

National
  •  2 hours ago
No Image

കാസര്‍കോട് റിമാന്‍ഡ് പ്രതി ജയിലിനുള്ളില്‍ മരിച്ച നിലയില്‍; ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍

Kerala
  •  2 hours ago
No Image

ചെങ്കോട്ട സ്‌ഫോടനക്കേസ്: ഒരാള്‍ കൂടി അറസ്റ്റില്‍

National
  •  2 hours ago
No Image

'കേരളത്തിലെ എസ്.ഐ.ആറിന്റെ തല്‍സ്ഥിതി റിപ്പോര്‍ട്ട് നല്‍കണം' കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രിം കോടതി; ഡിസംബര്‍ ഒന്നിനകം സത്യവാങ്മൂലം സമര്‍പ്പിക്കണം

National
  •  3 hours ago
No Image

മുനമ്പം നിവാസികളില്‍ നിന്ന് ഭൂനികുതി വാങ്ങാന്‍ സര്‍ക്കാരിന് അനുമതി നല്‍കി ഹൈക്കോടതി

Kerala
  •  3 hours ago
No Image

സൗദിയില്‍ മധുരപാനീയങ്ങള്‍ക്ക് വിലയേറും; പുതിയ നികുതി നയപ്രഖ്യാപനവുമായി വ്യവസായ മന്ത്രി

Saudi-arabia
  •  3 hours ago
No Image

‍'ഒമാൻ ഒഡീസി' പ്രകാശനം ചെയ്തു: ഒമാന്റെ ചരിത്രവും സംസ്കാരവും ലോകത്തിന് മുന്നിൽ അവതരിപ്പിക്കാൻ പുതിയ പുസ്തകം

oman
  •  3 hours ago