HOME
DETAILS

കൊച്ചി ഷിപ്പ്‌യാർഡിനു സമീപമുള്ള ഫ്ളാറ്റിലും വധഗൂഢാലോചന നടന്നെന്ന് ക്രൈംബ്രാഞ്ച്

  
backup
January 30, 2022 | 7:41 PM

%e0%b4%95%e0%b5%8a%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%bf-%e0%b4%b7%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d%e2%80%8c%e0%b4%af%e0%b4%be%e0%b5%bc%e0%b4%a1%e0%b4%bf%e0%b4%a8%e0%b5%81-%e0%b4%b8%e0%b4%ae

മഞ്ജുവാര്യറുമായി സ്വകാര്യ സംഭാഷണങ്ങളുണ്ടായിട്ടില്ല
സ്വന്തം ലേഖകൻ
കൊച്ചി
നടിയെ ആക്രമിച്ച സംഭവത്തിൽ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപിന്റെ വീട്ടിൽ നടന്നതായി സംവിധായകൻ ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയ തെളിവുകൾക്ക് പുറമെ എറണാകുളം ഷിപ്പ്‌യാർഡിനു സമീപമുള്ള ദിലീപിന്റെ ഫ്ളാറ്റിലും ഗൂഢാലോചന നടന്നതായി ക്രൈംബ്രാഞ്ച്. ഇതു സംബന്ധിച്ച് ശനിയാഴ്ച ഹൈക്കോടതിയിൽ പ്രോസിക്യൂഷൻ നടത്തിയ വാദത്തിലാണ് ദിലീപ്, സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സൂരജ് എന്നിവർ എം.ജി റോഡിലെ ദിലീപിന്റെ മേത്തർ ഹോംസ് ഫ്‌ളാറ്റിൽ ഒത്തുകൂടിയത് വധശ്രമത്തിനുള്ള ഗൂഢാലോചനയ്ക്കായിരുന്നെന്ന് വെളിപ്പെടുത്തിയത്.
2017 ഡിസംബർ മാസത്തിലാണ് ഇവർ ഒത്തുകൂടിയതെന്നാണ് കണ്ടെത്തൽ. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെ എങ്ങനെ കൈകാര്യം ചെയ്യണമെന്നത് സംബന്ധിച്ചാണ് ഇവിടെ വച്ച് ആലോചനകൾ നടന്നതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ കോടതിയെ അറിയിച്ചത്.
ഈ സമയത്തെ മൂവരുടെയും മൊബൈൽ ടവർ ലൊക്കേഷനുകളും ക്രൈംബ്രാഞ്ച് ശേഖരിച്ചിട്ടുണ്ട്. ഇവരുടെ സാന്നിധ്യം സ്ഥിരീകരിക്കുന്ന ഫ്‌ളാറ്റിലെ ചിലരുടെ സാക്ഷിമൊഴികളും അന്വേഷണ സംഘത്തിന്റെ പക്കലുണ്ട്. നടിയെ ആക്രമിച്ച കേസിൽ ദിലീപ് ജാമ്യത്തിലിറങ്ങിയതിന് തൊട്ടുടനെയാണ് ഈ നീക്കങ്ങൾ നടന്നത്. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ സാന്നിധ്യത്തിൽ ആലുവയിലെ പദ്മസരോവരം വീട്ടിൽവച്ച് അന്വേഷണ ഉദ്യോഗസ്ഥർക്കെതിരേ ദിലീപ് പറഞ്ഞത് ശാപവാക്കുകൾ മാത്രമല്ല ഗൂഢാലോചനയുടെ തുടക്കമായിരുന്നുവെന്നും പ്രോസിക്യൂഷൻ ആരോപിക്കുന്നു.
അതേസമയം, നടി മഞ്ജുവാര്യറിൽനിന്ന് അന്വേഷണ സംഘം ഫോണിലൂടെ വിവരങ്ങൾ തേടിയെന്ന് സൂചനയുണ്ട്. മുൻ ഭാര്യയുമായുള്ള ഫോൺ സംഭാഷണങ്ങൾ ഉള്ളതിനാൽ ഫോൺ ഹാജരാക്കാനാവില്ലെന്ന് ദിലീപ് കോടതിയിൽ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം മഞ്ജുവിന്റെ മൊഴിയെടുത്തതെന്നാണ് വിവരം. എന്നാൽ, ദിലീപുമായി ഇക്കാലയളവിൽ സ്വകാര്യ സംഭാഷണങ്ങളൊന്നും നടന്നിട്ടില്ലെന്നും മകളുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഒന്നോ രണ്ടോ തവണ സംസാരിച്ചതെന്നും മഞ്ജുവാര്യർ അന്വേഷണ സംഘത്തോട് പറഞ്ഞതായാണ് വിവരം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഡിറ്റ് വാ' ചുഴലിക്കാറ്റ് തമിഴ്‌നാട് തീരത്തേക്ക്; കേരളത്തില്‍ ഇന്നും ഒറ്റപ്പെട്ട മഴ; അഞ്ച് ജില്ലകള്‍ക്ക് മുന്നറിയിപ്പ്

Kerala
  •  10 days ago
No Image

ടിക്കറ്റിനെച്ചൊല്ലി തർക്കം: ഓടുന്ന ട്രെയിനിൽ നിന്ന് ടിടിഇ തള്ളിയിട്ട യുവതി മരിച്ചു

National
  •  10 days ago
No Image

ബിഹാർ തെരഞ്ഞെടുപ്പിൽ വ്യാപകമായ ക്രമക്കേടുകളാണ് നടന്നത്; തെളിവുകൾ നിരത്തി മോദി സർക്കാരിനെ വെല്ലുവിളിച്ച് ധ്രുവ് റാഠി

National
  •  10 days ago
No Image

മിന്നും നേട്ടത്തിൽ ഹർമൻപ്രീത് കൗർ; ലോകം കീഴടക്കിയ ഇന്ത്യൻ ക്യാപ്റ്റൻ വീണ്ടും തിളങ്ങുന്നു

Cricket
  •  10 days ago
No Image

കർണാടകയിൽ മുഖ്യമന്ത്രി പദവിക്കുവേണ്ടി തർക്കം; സിദ്ധരാമയ്യ-ഡി കെ ശിവകുമാർ നിർണായക കൂടിക്കാഴ്ച നാളെ

National
  •  10 days ago
No Image

മക്കയിൽ നിയമലംഘനം നടത്തിയ ആയിരത്തിലധികം സ്ഥാപനങ്ങൾ അടച്ചുപൂട്ടി

Saudi-arabia
  •  10 days ago
No Image

ഡിവൈഎസ്പി ഉമേഷിനെതിരെ ഗുരുതര പീഡനാരോപണം; എസ്എച്ച്ഒയുടെ ആത്മഹത്യാക്കുറിപ്പ് ശരിവെച്ച് യുവതിയുടെ മൊഴി

Kerala
  •  11 days ago
No Image

ഇ.പി മുഹമ്മദിന് കലാനിധി മാധ്യമ പുരസ്കാരം

Kerala
  •  11 days ago
No Image

5,000 രൂപ കൈക്കൂലി വാങ്ങാൻ ശ്രമം; പെരുമ്പാവൂരിൽ വില്ലേജ് അസിസ്റ്റന്റ് പിടിയിൽ

Kerala
  •  11 days ago
No Image

ദുബൈയിലെ സ്വര്‍ണവിലയിലും കുതിച്ചുചാട്ടം; ഒരൊറ്റ ദിവസം കൊണ്ട് കൂടിയത് നാല് ദിര്‍ഹത്തോളം

uae
  •  11 days ago