സ്ഥാനാര്‍ഥി പട്ടികക്കെതിരേ പ്രതിഷേധം; മണിപ്പൂര്‍ ബി.ജെ.പിയില്‍ പൊട്ടിത്തെറി: മോദിയുടെയും മുഖ്യമന്ത്രിയുടെയും കോലം കത്തിച്ചു, പതാകകള്‍ക്കും തീയിട്ടു
ഗുവാഹത്തി: നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെ മണിപ്പൂര്‍ ബി.ജെ.പിയില്‍ പൊട്ടിത്തെറി. സ്ഥാനാര്‍ഥി പ്രഖ്യാപനത്തില്‍ നിരാശരായി പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍. ബിരേന്‍ സിങ്ങിന്റെയും കോലം കത്തിക്കുകയും പാര്‍ട്ടിപതാകകക്കും തെരഞ്ഞടുപ്പ് സാമഗ്രികള്‍ക്കുംതീയിടുകയും ചെയ്തു. വിവിധ ഇടങ്ങളിലെ പാര്‍ട്ടി ഓഫിസുകള്‍ പ്രവര്‍ത്തകര്‍ തന്നെ അടിച്ചുതകര്‍ത്തു.
സ്ഥാനാര്‍ഥി പട്ടികയില്‍ ഇടം ലഭിക്കാത്തതിനാല്‍ മുന്‍ മന്ത്രി ഡോ. നിമാചന്ദ് ലുവാങ്, മറ്റൊരു നേതാവ് താങ്ജാന്‍ അരുണ്‍കുമാര്‍ എന്നിവര്‍ പാര്‍ട്ടി വിട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. എം.എല്‍.എമാരായ യുംഖാം ഇറബോട്ട, എം. രാമേശ്വര്‍, പി. ശരത്ചന്ദ്ര എന്നിവര്‍ സീറ്റ് നല്‍കാത്തതില്‍ പരസ്യം പ്രതിഷേധം രേഖപ്പെടുത്തി. കോണ്‍ഗ്രസില്‍ നിന്ന് വന്നവര്‍ക്ക് സീറ്റ് നല്‍കിയതില്‍ അസംതൃപ്തരായാണ് പാര്‍ട്ടി വിട്ടതെന്ന് സൂചന.
പ്രതിഷേധ സാഹചര്യത്തില്‍ ഇംഫാലിലെ ബി.ജെ.പി ആസ്ഥാനത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."